Saturday 23 September 2017

തെക്കന്‍ കേരളത്തിലെ ഓണം

By ബി.ആര്‍. ശുഭലക്ഷ്മി.18 Aug, 2017

imran-azhar

തെക്കന്‍കേരളത്തിലെ ഓണാഘോഷ ചടങ്ങുകള്‍ ഉത്തരകേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ്. പൂക്കളത്തില്‍ നിന്നു തുടങ്ങുന്നു ഈ വ്യത്യാസം. അതായത് തെക്കന്‍കേരളത്തില്‍ പ്രത്യേകിച്ചും തിരുവനന്തപുരത്ത് പൂക്കളത്തിനു നടുവില്‍ ഓണത്തപ്പനെ വയ്ക്കുന്ന പതിവില്ല. ഒരു ചാണക ഉരുളയാണ് പകരം വയ്ക്കുക. അത് ഗണപതിയായും ഓണത്തപ്പനായും സങ്കല്പിക്കുന്നുണ്ട്.

 

പൂക്കളം എടുക്കുന്ന ചടങ്ങ് അതായത് തിരുവോണദിവസം പൂക്കളമൊരുക്കലിന് സമാപനം കുറിക്കുന്ന ചടങ്ങ് ഉത്തരകേരളത്തിലെ പോലെ വൈകുന്നേരം തന്നെയാണ് നടക്കുന്നതെങ്കിലും തെക്കന്‍കേരളത്തില്‍ പൂവട നിവേദിക്കണമെന്ന നിര്‍ബന്ധമില്ല. കടല, ചെറുപയര്‍ എന്നിവയിലേതെങ്കിലും പുഴുങ്ങിയതോ കട്ടിപ്പായസമോ ആണ് നിവേദിക്കുക.

 

.

അതുപോലെ ഓണസദ്യയിലെ വിഭവങ്ങളിലുമുണ്ട് വ്യത്യാസം. തെക്കന്മാര്‍ക്ക് ഓണസദ്യ സന്പൂര്‍ണ്ണ സസ്യാഹാരമാണ്. ഉത്രാടം മുതല്‍ ചതയം വരെ അവര്‍ സസ്യേതര ഭക്ഷണം അടുപ്പിക്കില്ല. ഇപ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും തിരുവോണദിനത്തില്‍ സസ്യാഹാരം എന്ന ചിട്ട തെക്കന്‍കേരളത്തിലെ മലയാളികള്‍ ഇന്നും പാലിച്ചുപോരുന്നു. തിരുവനന്തപുരത്തുകാരുടെ ഓണസദ്യയില്‍ പായസമുള്‍പ്പെടെ പതിനഞ്ചോളം വിഭവങ്ങളാണുണ്ടാവുക.

 

വൈകുന്നേരം ഉറിയടി പോലുളള കലാപരിപാടികളാണ് തെക്കന്‍കേരളത്തില്‍ പതിവ്.

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..