Thursday 24 August 2017

ഒന്നാം പൊന്നോണം (സിനിമാഗാനം)

By ബി.ആര്‍. ശുഭലക്ഷ്മി.24 Jul, 2017

imran-azhar

ചിത്രം : പാവങ്ങള്‍ പെണ്ണുങ്ങള്‍
ഗാനരചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി.ദേവരാജന്‍
ഗായകര്‍ : കെ.ജെ.യേശുദാസ്, പി.സുശീല, കോറസ്

 

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാന്‍
പൂക്കണ്ണി കോരാന്‍ പൂക്കളം തീര്‍ക്കാന്‍
ഓടി വാ തുന്പീ പൂത്തുന്പീ താ തെയ്...
അന്നം പൂക്കിലയൂഞ്ഞാലാടാന്‍
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാന്‍
ആടി വാ തുന്പീ പെണ്‍തുന്പീ താ തെ.്...

ആലാത്തുഞ്ഞാലിലാടിപ്പറന്നുചെന്ന~
ങ്ങേക്കൈ നീട്ടി ഇങ്ങേക്കൈ നീട്ടി
ആദ്യം തൊടുന്നോരാകാശക്കനി ആര്‍ക്ക്
ആലാത്തൂഞ്ഞാലിലാടിപ്പറക്കുന്പോള്‍
അങ്ങേത്തോളിന്മേല്‍ ഇങ്ങേത്തോളിന്മേല്‍
അല്ലിക്കിഴികുത്തും അമ്മാനപ്പഴമാര്‍ക്ക്
ഇയാള്‍ക്ക് ഇയാള്‍ക്ക് ഇയാള്‍ക്ക്
ആ പൂ പൂത്തതും ഉണ്ണി വിരിഞ്ഞതും
ഞെട്ടു കറുത്തതും അന്നേ കണ്ടിട്ട്
തോണ്ടി കൊതിപ്പിച്ചോരീയാള്‍ക്ക്...
ഇയാള്‍ക്ക്....

ഓലപ്പന്തു മെടഞ്ഞു മെടഞ്ഞെടുത്ത
ങ്ങോട്ടൊന്നടിച്ചിങ്ങോട്ടൊന്നടിച്ചാദ്യം
ജയിക്കുന്പോള്‍ പൊന്നും കസവുമുണ്ടാര്‍ക്ക്...
ഓണക്കോടി ഞൊറിഞ്ഞു ഞൊറിഞ്ഞുടുത്ത~
ങ്ങോട്ടോടുന്പോള്‍ ഇങ്ങോട്ടോടുന്പോള്‍
കന്നിവിളക്കിലെ സിന്ദൂരക്കൊടി ആര്‍ക്ക
ഇയാള്‍ക്ക് ഇയാള്‍ക്ക് ഇയാള്‍ക്ക്...
ആ കൊടി പൂത്തതും പൂങ്കൊടിയായതും
പൂന്തേന്‍ നിറഞ്ഞതും അന്നേ കണ്ടിട്ട്
നുളളിത്തിരിപ്പിച്ചൊരീയാള്‍ക്ക്....
ഈയാള്‍ക്ക്....