Friday 24 November 2017

സുന്ദരി ശംഖുപുഷ്പം

By sruthy sajeev .16 Aug, 2017

imran-azhar

പൂക്കളത്തിലെ സുന്ദരിയാണ് ശംഖുപുഷ്പം. വെളള, നീലയും മഞ്ഞയും ചേര്‍ന്ന പൂവ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ശംഖുപുഷ്പം കാണപ്പെടുന്നത്. കടുത്ത നീല നിറം പൂക്കളത്തില്‍ മനോഹാരിത കൂട്ടുന്നതിനാല്‍ തന്നെ പ്രിയങ്കരിയാണ് ശംഖുപുഷ്പം. വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നമ്മുടെ തൊടിയിലും മുറ്റത്തും ഒക്കെ ധാരാളമായി കാണപ്പെടുന്നു. ധാരാളം പുഷ്പിക്കുന്നതിനാല്‍ പൂക്കളത്തില്‍ ഉറപ്പായും ഉള്‍പ്പെടുന്നു. പുശ്പവും വേരും ഇലയും ഉള്‍പ്പെടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധ യോഗ്യമാണ്.