Wednesday 18 October 2017

ഓണപ്പൂവുകള്‍ വിരുന്നു വന്നു (സിനിമാഗാനം)

By ബി.ആര്‍. ശുഭലക്ഷ്മി.24 Jul, 2017

imran-azhar

ചിത്രം : യുദ്ധം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ശങ്കര്‍ ഗണേഷ്
ഗായകര്‍ : പി.ജയചന്ദ്രന്‍, ജോളി അബ്രഹാം

ഓണപ്പൂവുകള്‍ വിരുന്നു വന്നു
ഓണത്തുന്പികള്‍ പറന്നുവന്നു
ഒന്നാകും കുന്നിന്മേല്‍ ഓരടിക്കുന്നിന്മേല്‍
സ്വര്‍ണ്ണത്താലവും മഞ്ഞക്കോടിയുമുയര്‍ന്നിടുന്നു....

മതങ്ങളില്ലാ ജാതികളില്ലാ
തിരുവോണത്തിന്‍ തിരുനടയില്‍
മാനുഷരെല്ലാം ഒരുപോല്‍മേവും
പൊന്നോണത്തിന്‍ പൊന്നൊളിയില്‍....
ഒരമ്മതന്നുടെ മക്കള്‍ നമ്മള്‍
ഒരുക്കി നില്‍ക്കും കാഴ്ചകളില്‍
ഒരേ സ്വരത്തില്‍ ഉയര്‍ന്നുപൊങ്ങും
ഉല്ലാസത്തിന്‍ പൂവിളിയില്‍

ദുനിയാവില്‍ സുബര്‍ക്കത്തില്‍ ഒളിപൊഴിച്ച്
തെളിവാനില്‍ പെരുന്നാളിന്‍ പെറയുദിച്ച്
കരളിന്‍റെ മണിത്തോ്പ്പില്‍ മലര്‍ വിരിഞ്ഞു
ചിരികൊണ്ടു കുടില്‍പോലും അഴകണിഞ്ഞ്...
പടച്ചവന്‍റെ കരുണ കൊണ്ട് നല്ലൊരുനാള്
മനുഷ്യരൊന്നായ് മാറിടുന്ന പുന്നാരനാള്
ഒരുമ തന്‍ ആനന്ദം പെരുമ തന്‍ ആനന്ദം
അരുളും ചേല്...നിറയും ഹാല് (ഓണപ്പൂവുകള്‍ വിരുന്നുവന്നു)

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..