Monday 11 December 2017

ആവേശമുയര്‍ത്തിയ ഓണത്തല്ള്​​

By ബി.ആര്‍. ശുഭലക്ഷ്മി..09 Aug, 2017

imran-azhar

ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയതും ആവേശം നിറഞ്ഞതുമായ ഒന്നായിരുന്നു ഓണത്തല്ള്. ഓണപ്പട, കൈയ്യാങ്കളി എന്നൊക്കെ ഇത് അറിയപ്പെട്ടിരുന്നു.

 

ഓണത്തല്ല് അല്പം കൊണ്ടും കൊടുത്തുമുളള വിനോദമാണെങ്കിലും വലിയ പ്രഹരമൊന്നും പാടില്ല. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ളില്‍ പാടുള്ളൂവെന്നാണ് നിയമം. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. ആവേശം മൂത്ത് നിയമം തെറ്റിക്കുന്ന തല്ളുകാരെ പിടിച്ചുമാറ്റുവാന്‍ മധ്യസ്ഥരുണ്ട്. ഇവരെ ചായികാരന്‍മാര്‍ അല്ളെങ്കില്‍ ചാതിക്കാരന്‍മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ളു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയ ുന്നു. തല്ളു തുടങ്ങും മുന്‍പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. 'ചേരികുന്പിടുക' എന്നാണിതിന് പേര്.

 

ചേരികുന്പിടലിന് ശേഷം ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് ഒരാള്‍ പോര്‍വിളി മുഴക്കി ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പില്‍ രണ്ടുതല്ളുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത് മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ളു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ളു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷം വിജയിക്കാതെ കളം വിട്ടു പോകരുതെന്നാണ് നിയമം.

 

 

ഓണത്തല്ളുകാര്‍ക്കിടയില്‍ ഒരു വീരനായകനാണ് കാവശ്ശേരി ഗോപാലന്‍ നായര്‍. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്‍പതുകൊല്ളമാണ് ഇദ്ദേഹം തല്ള ിജയിച്ചത്.

 

ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍െറ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ള് ആചരിച്ചുപോന്നിരുന്നു. കേരളം രൂപം കൊണ്ട ശേഷം ഈയടുത്ത കാലം വരെ മ ുടങ്ങാതെ തൃശൂരിനടുത്ത് കുന്നംകുളത്ത് ഓണത്തല്ല് അരങ്ങേറിയിരുന്നു.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..