Friday 20 October 2017

ഓണത്തുന്പിയും വന്നേയ്.....

By ബി.ആര്‍. ശുഭലക്ഷ്മി.10 Aug, 2017

imran-azhar

"ഓണത്തുന്പീ പാടൂ
ഓരോ രാഗം നീ....
ഓര്‍മ്മകള്‍ മേയും കാവില്‍
ഒരു തിരി വയ്ക്കൂ നീ..."

സൂപ്പര്‍മാന്‍ എന്ന ചിത്രത്തില്‍ ഗാനഗന്ധര്‍വ്വന്‍ പാടിയ ഈ ഗാനം മാത്രമല്ല ഓണത്തുന്പിയെ കുറിച്ച് നിരവധി പാട്ടുകളുണ്ട്. ഓരോ മലയാള ിയുടെയും ബാല്യകാല സ്മരണകളില്‍ വര്‍ണ്ണവിസ്മയമായി ഓണത്തുന്പികള്‍ പറന്നിറങ്ങുന്നുണ്ട്. ഇന്നത്തെ കുട്ടികള്‍ക്ക് ഒരു പക്ഷേ അന്യമായ ഒരു പൂക്കാലമാണത്.

 

ഓണം മലനാട്ടിന്‍റെ ചെറുപൂക്കാലമാണ്. നിലംപറ്റി നില്‍ക്കുന്ന കുഞ്ഞുചെടികള്‍ മുതല്‍ ചെത്തിയും ചേമന്തിയും തെച്ചിയുമെല്ലാം പൂപ്പുഞ്ചിരി പൊഴിക്കുന്ന കാലം. ആ കാലത്ത് മുടങ്ങാതെ എത്തുന്ന അതിഥികളാണ് ഓണത്തുന്പികള്‍. ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭി
പ്രായപ്രകാരം ആഗസ്റ്റ് മാസം മുതല്‍ ഡിസംബര്‍ മാസം വരെ ധാരാളമായി കാണുന്ന തുന്പികളാണിവ. ആഗസ്റ്റ്~സെപ്റ്റംബര്‍ മാസങ്ങളിലാണല്ലോ ഓണം വരിക. അതുകൊണ്ടാണ് ഇവയ്ക്ക് ഓണത്തുന്പികള്‍ എന്നു പേരുവീണത്.

 

 

റയേതെമിസ് വാരിഗേറ്റ വാരിഗേറ്റ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം (Rhyothemis variegata variegata) . ഇവ പലതരമുണ്ട്. കടുംചുവപ്പ്, പാടലവര്‍ണ്ണം, ഓറഞ്ച് തുടങ്ങി ആകര്‍ഷണീയ നിറങ്ങളിലുളള വാലുകളാണ് പ്രധാന ആകര്‍ഷണം.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..