Monday 12 November 2018


പറന്നുനടന്ന് തട്ടിപ്പ്; പൂന്പാറ്റ സിനിയുടെ ഡ്രൈവറുടെ മാസശന്പളം ഒരു ലക്ഷം രൂപ

By webdesk.20 Nov, 2017

imran-azhar

ജ്വല്ലറി ഉടമയില്‍ നിന്ന് 21 ലക്ഷം തട്ടിയതിന് അറസ്റ്റിലായ പൂന്പാറ്റ സിനിയുടെ തട്ടിപ്പുകഥ കേട്ട് അന്തംവിട്ടിരിക്കുകയാണ് കേരളപൊലീസ് .സന്പന്നരായ വ്യവസായികളെയാണ് സിനി തട്ടിപ്പിനിരയാക്കിയിരുന്നത്. സിനിയെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ :

 

എറണാകുളം കുന്പളങ്ങി സ്വദേശിനിയാണ് പൂന്പാറ്റ സിനി എന്ന സിനി ലാലു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങി കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കുന്നതായിരുന്നു ചെറുപ്പത്തില്‍ സിനിയുടെ രീതി. അങ്ങനെ ഒരു ചെത്തുകാരനുമായി പ്രണയത്തിലായി. ഇയാളെ വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്.

 

ഭര്‍ത്താവ് മരിച്ചതോടെ വീണ്ടും തട്ടിപ്പുമായി ഇറങ്ങി. എട്ടുവര്‍ഷം മുന്‍പ് റിസോര്‍ട്ട് ഉടമയെ വലയിലാക്കി. വ്യാപാരിക്കൊപ്പം രാത്രി ചെലവിടുകയും ഇരുവരും ഒന്നിച്ചുള്ള നഗ്നചിത്രമെടുത്ത് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഇങ്ങനെ 21 ലക്ഷം രൂപ വരെ വാങ്ങി. പിന്നെയും ഭീഷണി തുടര്‍ന്നതോടെ റിസോര്‍ട്ട് ഉടമ ജീവനൊടുക്കി. ഇതെ തുടര്‍ന്ന് മുംബൈയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെ സിനിയെ ചെല്ളാനത്ത് വച്ച് പൊലീസ് പിടികൂടി. 2008 ലായിരുന്നു ഇത്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് തുടര്‍ന്നു.

 

 

തൃശൂര്‍ ഹൈറോഡിലുളള പ്രമുഖ ജ്വല്ലറിയില്‍ ആറുമാസങ്ങള്‍ക്കു മുന്‍പ് സിനിയെത്തി തട്ടിപ്പ് നടത്തി. ആഡംബര കാറിലാണ് സിനി സ്വര്‍ണ്ണം വാങ്ങാനെത്തിയത്. ആറ് ലക്ഷം രൂപയുടെ സ്വര്‍ണ്ണം വാങ്ങി. മൂന്ന് ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കി. ഏകമകള്‍ എംബിബിഎസിന് പഠിക്കുന്നതിനാല്‍ ഉടന്‍ ഫീസ് അടയ്ക്കണമെന്നും ബാക്കി മൂന്ന് ലക്ഷം പിന്നെ തരാമെന്നും പറഞ്ഞു. സിനിയുടെ വാചകമടിയില്‍ ജ്വല്ലറി ഉടമ വീണു. അടുത്ത ദിവസം സിനി വീണ്ടും ജ്വല്ലറിയിലെത്തി. തരാനുളള മൂന്ന് ലക്ഷം രൂപ കൈയ്യില്‍ ഇല്ളെന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം തൃശൂരിലെ ഒരു സ്ഥാപനത്തില്‍ പണയംവച്ചിട്ടുണ്ടെന്നും ഈ സ്വര്‍ണ്ണമെടുത്ത് തരാമെന്നും പറഞ്ഞു. സിനിയുടെ വാക്കുകള്‍ വിശ്വസിച്ച് പണവുമായി ജ്വല്ലറി ഉടമ സിനിക്കൊപ്പം കാറില്‍ പോയി. വഴിമധ്യേ ബൈക്കില്‍ എത്തിയ യുവാവിന് പണം കൈമാറാന്‍ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ സിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. യുവാവിനെ പൊലീസ് പിടിച്ചെന്നും യുവാവിനെ പൊലീസ് പിടിയില്‍നിന്നും ഇറക്കാന്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു. ജ്വല്ലറി ഉടമ അതും നല്‍കി. എല്ളാം കൂടി 21 ലക്ഷം കൈയ്യില്‍ കിട്ടിയതോടെ സിനി മുങ്ങി. തട്ടിപ് മനസ്സിലാക്കിയ ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് സിനി ഇപ്പോള്‍ അറസ്റ്റിലായത്.

 


കൊച്ചിയിലെ സിനിയുടെ വീട്ടില്‍ പൊലീസ് റെയ്ഡിന് നടത്തിയപ്പോള്‍ കിട്ടിയത് പുകയില ഉല്‍പന്നങ്ങളുടെ വലിയ ശേഖരം. വനിതാ സ്റ്റേഷനില്‍ എത്തിച്ച സിനിയെ ദേഹപരിശോധന നടത്തിയപ്പോള്‍ ഹാന്‍സിന്‍റെ അരഡസന്‍ പായ്ക്കറ്റുകള്‍ ലഭിച്ചു. തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമായിരുന്നു സിനി നയിച്ചിരുന്നത്. മുന്തിയ ഫ്ളാറ്റുകളില്‍ താമസം, കുടിക്കാന്‍ മുന്തിയ ഇനം മദ്യം അങ്ങനെയങ്ങനെ. സിനിയുടെ കാര്‍ ഡ്രൈവറുടെ ഒരു മാസത്തെ ശന്പളം കേട്ട് പൊലീസ് പോലും ഞെട്ടി. മാസം ഒരു ലക്ഷം രൂപയാണ് ഇയാളുടെ ശന്പളം.