Monday 25 October 2021




സ്നേഹമഴയില്‍ നനഞ്ഞ ബാല്യം

By Subha Lekshmi B R.30 May, 2017

imran-azhar

സ്ക്കൂള്‍ ദിനങ്ങള്‍ ഓര്‍ക്കാന്‍ ആര്‍ക്കാണിഷ്ടമല്ലാത്തത്. കായംകുളം എംഎല്‍എ പ്രതിഭാഹരിക്കുമതേ. ഒരു പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമാകവേ, തന്‍റെ സ്ക്കൂള്‍കാലം ഓര്‍ത്തെടു ക്കുകയാണ് ഈ യുവസാമാജിക.

 

തകഴി സര്‍ക്കാര്‍ സ്ക്കൂളിലാണ് ഒന്നുമുതല്‍ പത്തുവരെ പഠിച്ചത്. ഇന്നും ഗ്രാമവിശുദ്ധി നിറഞ്ഞുതുളുന്പുന്ന പ്രദേശമാണ് തകഴി. അമ്മ മറ്റൊരു സ്ക്കൂളിലെ അധ്യാപികയായിരുന്നതിനാല്‍ ഒന്നാം ക്ളാസിലെ ആദ്യദിനത്ത ില്‍ സ്ക്കൂളിലേക്ക് കൈപിടിച്ചു നടത്തിയത് രണ്ടാംക്ളാസുകാരിയായ സഹോദരിയായിരിക്കാമെന്ന് പ്രതിഭ പറയുന്നു. പിന്നീടെന്നും ആ കൈവിരല്‍തുന്പില്‍ തൂങ്ങിയായിരുന്നു സ്ക്കൂളില്‍ പോക്ക്. വീട്ടില്‍ നിന്ന് സ്ക്കൂളിലേക്ക് ഒരു കിലോമീറ്റര്‍ ദുരമുണ്ട്. ആറാട്ടുചിറ എന്നാണ് ആ സ്ഥലത്തിന്‍റെ പേര്. തകഴി ക്ഷേത്രത്തിലേക്കുളള വഴിയാണത്. കൂട്ടരോടൊത്ത് ഇണങ്ങിയും പ ിണങ്ങിയുമാണ് നടപ്പ്.

 

എല്ലാദിവസവും മഴയുടെ അകന്പടിയുണ്ട്. പതിഞ്ഞും പേമാരിയായും മഴ ഞങ്ങള്‍ക്കൊപ്പമെത്തി. മഴ നനയരുതെന്ന വിലക്ക് ബാല്യത്തെ ഏശിയില്ല. ചെമ്മണ്‍പാതയിലൂടെ മഴവെള്ളം തട്ട ിത്തെറിപ്പിച്ച് നടന്നു. പേരയ്ക്കായും നാട്ടുഫലങ്ങളും പൊട്ടിച്ച്, ആന്പല്‍പ്പൂക്കള്‍ കണ്ട്...ആഘോഷമാക്കിയ യാത്രകള്‍.

 


അധ്യാപകരോട് ഭയവും ബഹുമാനവുമായിരുന്നു. ഓരോ അധ്യയനവര്‍ഷവും പുത്തന്‍ബാഗും കുടയുമേന്തി സ്ക്കൂളിലേക്ക് പോകാനൊരുങ്ങുന്ന കുരുന്നുകളെ കാണുന്പോള്‍ സ്നേഹം മാത്രം കൈമുതലാക്കിയ ബാല്യം മഴയത്തുനിന്ന് ഓടിക്കയറിയെത്തും മനസ്സിലേക്ക്.... പ്രതിഭാഹരി പറഞ്ഞുനിര്‍ത്തുന്നു.