Thursday 21 September 2017

പള്‍സര്‍ സുനി പടര്‍ന്നു പന്തലിച്ച കഥ

By webdesk.22 Feb, 2017

imran-azhar

ഡ്രൈവറായാണ് പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ മലയാളസിനിമയുമായി ബന്ധം സ്ഥാപിക്കുന്നത്. അല്പം തടിമിടുക്കും ഗുണ്ടായിസവുമൊക്കെയുളളവരെ ഡ്രൈവര്‍മാരായി കൊണ്ടുനടക്കാന്‍ ചിലര്‍ക്കെങ്കിലുംതാല്പര്യമുണ്ടായിരുന്നു. എന്നാല്‍, സുനി ഉന്നമിട്ടിരുന്നത് നടിമാരെയായിരുന്നു. അത് അയാള്‍ പലതവണ തെളിയിച്ചു. മലയാളത്തിലെ പ്രമുഖ പഴയകാല നായികയെ ചുറ്റിച്ച കഥ പരാതിയായിട്ടുംബന്ധപ്പെട്ടവര്‍ സൌകര്യപൂര്‍വ്വം അവഗണിച്ചു. അതായത് സുനിയെക്കൊണ്ട് ചില്ലറ സഹായങ്ങള്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്ന് അയാളെ തള്ളാന്‍ കഴിഞ്ഞില്ലായിരിക്കാം. അതല്ലെങ്കില്‍ വെറുതെ വയ്യാവേലി പിടിച്ച്തലയില്‍ വയ്ക്കേണ്ടെന്ന നിലപാടായിരിക്കാം.

 

ഇയാള്‍ ആരുടെയും കൂടെ സ്ഥിരമായി ജോലി ചെയ്യാറില്ല. നിലവില്‍ ജോലി ചെയ്യുന്ന താരവും മുന്‍പത്തെ താരവും തമ്മില്‍ കാണേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ മുങ്ങും. അത്രയ്ക്കായിരുന്നുസ്വഭാവഗുണം. പല നടിമാരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. പലരും പരാതിപ്പെടുകയും ചെയ്തു. എന്നാല്‍, പരാതികളൊക്കെ സിനിമാലൊക്കേഷനുകളില്‍ ഒത്തുതീര്‍ന്നു.
അത് സുനിക്ക് വളമായി. അയാള്‍ വളര്‍ന്നു. ഇപ്പോഴിതാ ഇത്രയും നീചമായ പ്രവര്‍ത്തിചെയ്തിട്ടും പിടികിട്ടാപ്പുളളിയായി പൊലീസിനെ വലയ്ക്കുകയാണ്.