Wednesday 12 December 2018


യുവരാജാവ് നേരിട്ടിറങ്ങുമ്പോള്‍

By Online Desk.12 Dec, 2017

imran-azhar


രാഹുല്‍ എന്ന യുവജാരാവിന്റെ പട്ടാഭിഷേകം നടന്നിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വടവൃക്ഷം ചുവട്ടില്‍ നിന്നേ ചിതലരിച്ച് നശിച്ച് തുടങ്ങിയ സമ
യത്താണ് അതിന്റെ തുഞ്ചത്ത് ഈ നാല്‍പ്പത്തിയേഴുകാരനെ കോണ്‍ഗ്രസ് പ്രതിഷ്ഠിക്കുന്നത്. ഊര്‍ദ്ധശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇ
തൊരു അറ്റകൈ പരീക്ഷണം കൂടിയാണ്. കുടുംബവാഴ്ചയെന്ന എതിരാളികളുടെ ഏറ്റവും വലിയ ആരോപണത്തേയും അവഗണിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ
അമരത്തെത്തിച്ച് കോണ്‍ഗ്രസ് ഒരു പുനര്‍ജീവനത്തിന് ശ്രമിക്കുന്നത്.

 

കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ അവിടെ വന്നാല്‍
കോണ്‍ഗ്രസ് പല കഷണങ്ങളായി ചിതറിപ്പോകാനുള്ള സാധ്യതയും ഏറെയാണ്. രാഹുല്‍ ഗാന്ധിയുടെ കാര്യം പറഞ്ഞാല്‍ ഒട്ടും ഇഷ്ടപ്പെട്ട് രാഷ്ര്ടീയത്തിലേക്ക് വന്ന ഒ
രാളല്ല. ഒരു രാഷ്ര്ടീയക്കാരന്റെ ശരീരഭാഷയും ആശയവിനിമയയോഗ്യതയും രാഹുലില്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍പ്പെട്ട
പാട് ചില്ലറയല്ല. ആ വിഷയത്തിലേറെ പരിഹാസത്തിന് പാത്രമായതും മറക്കാനും ആവില്ല. സ്വതേ മൃദുഭാഷിയും സങ്കോച സ്വഭാവിയും സാധാരണക്കാരനോട് എളുപ്പം
അടുക്കാന്‍ കഴിയാത്ത പെരുമാറ്റ രീതികളും, രാഷ്ര്ടീയക്കാരന്റെ വാക്‌ധോരണികള്‍ വഴങ്ങാത്തതും തന്റെ ദൗര്‍ബല്യമായി തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തോട് വിമുഖത കാണ
ിച്ചയാളാണ് 5 വര്‍ഷം മുന്‍പത്തെ രാഹുല്‍.

 


രാഹുല്‍ നയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട ചരിത്രമാണ് ഇതുവരെ കാണുന്നത്. എന്നാല്‍, കഴിഞ്ഞ ആറുമാസത്തെ രാഹുല്‍ മ
ുന്‍കാലങ്ങളിലെ പരാജയങ്ങളില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിക്കുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്ത ഒരു പുതിയവ്യക്തിയായാണ് ഇപ്പോള്‍ അനുഭവ
പ്പെടുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ രാഹുല്‍ കാണിക്കുന്ന സജീവമായ സാന്നിധ്യവും ഊര്‍ജ്ജവും കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എങ്കിലും
മോദിയെ പോലെ തികച്ചും സാധാരണക്കാരന്റെ ഇടയില്‍ പ്രവര്‍ത്തിച്ചു വന്ന അവരുടെ പള്‍സറിയുന്ന ഒരു നേതാവിനോട് രാഹുലിന് എത്ര കണ്ട് പിടിച്ച് നില്‍ക്കാന്‍
കഴിയും എന്നതാണ് ചോദ്യം. അതിന് വലിയ ബാക്ക് സപ്പോര്‍ട്ടിന്റെ ആവശ്യമുണ്ട്. അത് നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം അണിനിരന്നാലേ സാധ്യമാകുകയുമുള്ളു.

 

സ്വന്തം താത്പര്യങ്ങള്‍ മാറ്റി വച്ച് അവര്‍ അതിന് തയ്യാറാവേണ്ട സമയമാണിത്. രാഹുലിനെ സംബന്ധിച്ചിടത്തോളും കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന രണ്ട് സംഗതികളാണുള്ളത്. ഒന്ന്, യുവാക്കള്‍ക്ക് രാഹുല്‍ കൊടുക്കുന്ന പ്രാതിനിധ്യവും പ്രാധാന്യവും രണ്ട്, പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും ചെവികടിക്കലിനും നിന്ന് കൊടുക്കാത്ത സ്വതന്ത്രമായ രീതി.

 


സോളാര്‍ സംഭവം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്ക് രാഹുല്‍ നല്‍കിയ താക്കീത് പലരേയും ഞെട്ടിച്ചു. തെറ്റുകള്‍ ചെയ്തിട്ട് ഓടി ഡല്‍ഹിയില്‍ വന്ന്
പിന്തുണ ചോദിച്ചാല്‍ അതുണ്ടാകില്ല എന്ന സൂചനയാണ് അതുവഴി രാഹുല്‍ നല്‍കിയത്. ഇതേ അനുഭവം തന്നെ വേറെ ഒരു രീതിയില്‍ അമിതമായി തന്നെ പ്രീണിപ്പിക്കാന്‍ ശ്രമിച്ച മണിശങ്കര്‍ അയ്യര്‍ക്കുമുണ്ടായി. ഇതൊക്കെ കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളും ശുഭസൂചകങ്ങളാണ്. വൈതാളികന്മാരെ അകറ്റി നിര്‍ത്തുന്ന കര്‍മ്മോജ്ജ്വലമായ ഒരു നേതൃപാടവം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയട്ടെ എന്നാഗ്രഹിക്കാം.