Wednesday 12 December 2018


ശബരിമലയിലേക്ക് സുരക്ഷിത പാതയൊരുക്കുന്നു

By Online Desk.06 Nov, 2017

imran-azhar


തിരുവനന്തപുരം: ഇക്കുറി ശബരിമലയിലേക്ക് സുരക്ഷിത പാതയൊരുക്കാനുള്ള തയാറെടുപ്പു തുടങ്ങി. എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും സ്‌പെയര്‍പാട്‌സും
മെക്കാനിക്കുകളുമായി ശബരിമലയില്‍ സംസ്ഥാന റോഡു സുരക്ഷാ അതോറിറ്റിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

 

തീര്‍ത്ഥാടന കാലയളവില്‍ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇരുപത്തിനാലു മണിക്കൂറും റോന്തു ചുറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ജി.പി. എസ് സംവിധാനമുള്ള വാഹനങ്ങളാവും ഉപയോഗിക്കുക. ഈ മാസം പതിനാറു മുതല്‍ അടുത്ത വര്‍ഷം ജനുവരി ഇരുപതു വരെയാവും പട്രോളിംഗ്. ഇക്കാലയളവിലാണ് ശബരിമല സീസണ്‍.
മോട്ടോര്‍ വാഹന വകുപ്പിന്റെ പതിനഞ്ച് സ്‌ക്വാഡുകളെയാണ് ഇതിനായി നിയോഗിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാ ര്‍ക്ക് ആയിരിക്കും ഓരോ
സ്‌ക്വാഡിന്റെയും ചുമതല.

 


പമ്പയിലേക്കുള്ള യാത്ര പൂര്‍ണ്ണ സുരക്ഷിതമാക്കാനാണ് മുഖ്യ പരിഗണന. യാത്രയ്ക്കിടെ അപകടത്തില്‍പെടുന്ന വാഹനങ്ങളെയും തീര്‍ത്ഥാടകരെയും എത്രയും വേ
ഗം രക്ഷിക്കുക, ഗതാഗത കുരുക്ക് ഒഴിയിവാക്കുക, തുടങ്ങിയവയാണ് മുഖ്യ ലക്ഷ്യങ്ങള്‍.
സൂക്ഷ്മ നിരീക്ഷണ ശേഷിയുള്ള ക്യാമറകളും സ്പീഡ് റഡാറുകളും വ്യാപകമായി സ്ഥാപിക്കും. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ കണ്ടെത്തി പിടികൂടാനും
ഇതിലൂടെ സാധിക്കും. എന്തെങ്കിലും അത്യാഹിതം ഉണ്ടാകുന്ന സാഹചര്യത്തില്‍ അഞ്ചു മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിയും.

 

ഞാറയ്ക്കലിനടുത്തുള്ള എലവുങ്കലിലെ പ്രധാന കണ്‍ട്രോള്‍ റൂമിലൂടെയും കുട്ടിക്കാനത്തെ മുറിഞ്ഞപുര, എരുമേലി കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും പമ്പയിലേക്കും എരുമേലിക്കും ത
ീര്‍ത്ഥാടകരുമായി പോകുന്ന എല്ലാ വാഹനങ്ങളുടെയും വിവരം ലഭിക്കും.
മൊബൈല്‍ ഫോണ്‍ ബന്ധം കൃത്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ബി.എസ്. എന്‍. എല്‍ ഒരുക്കുന്നുണ്ട്. മോട്ടോര്‍ വെഹിക്കിള്‍സ് ഉദ്യോഗസ്ഥരുടെ മൊബൈലുകളില്‍ ത്രീ- ജി, ഫോര്‍ ജി സംവിധാനം ഏര്‍പ്പെടുത്തും. എലവുങ്കലിലെ പ്രധാന കണ്‍ട്രോള്‍ മൂന്ന് ആംബുലന്‍സുകളും ഒരു ട്രോമകെയര്‍യൂണിറ്രും സജ്ജമാക്കും.

 


വാഹനങ്ങള്‍ വഴിയിലായിപ്പോയാല്‍ അടിയന്തര അറ്റകുറ്റ പണികള്‍ ചെയ്യുന്നതും സംവിധാനമുണ്ടാകും. പ്രധാന കണ്‍ട്രോള്‍റൂമില്‍ പ്രധാനപ്പെട്ട മുപ്പത്തഞ്ച് നാഹന
നിര്‍മ്മാണ കമ്പനകളുടെ മെക്കാനിക്കുകള്‍ അടങ്ങിയ അമ്പതംഗ സംഘത്തെയും സജ്ജമാക്കും. പിക്കപ്പ് വാനുകളും സ്‌പെയര്‍മ പാര്‍ട്ട്‌സുകളും ഇവര്‍ കരുതും. ക്രെയ
ിന്‍, റിക്കവറി വാഹനങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.

 


ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമാക്കുന്നതിന് ഇക്കുറി അറിപത്തഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.പരമാവധി നല്ല കണ്ടീഷനിലുള്ള വാഹനങ്ങള്‍
ശബരിമല യാത്രയ്ക്കായി ഉപയോഗിക്കണമെന്ന് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥന നടത്താന്‍ റോഡ് സുരക്ഷാ കമ്മീഷമര്‍അമിതാബ് കാന്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച
ിട്ടുണ്ട്. പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ വേണം കഴിവതും നിയോഗിക്കാന്‍.ചരക്കു വാഹനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം.

 

ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഏറെ പ്രോത്സാഹിപ്പിക്കരുത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി സ്വമേധയാ തന്നെ നിറുത്താന്‍ വാഹന ഉടമകള്‍ തയാറാവണം. മറ്റു സംസ്ഥാനങ്ങളിലെ ഗതാഗത കമ്മീഷണര്‍മാര്‍ക്കും ഗതാഗത സെക്രട്ടറിമാര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതിയിട്ടുണ്ട്.


ഭക്ഷണം കര്‍ശനമായി പരിശോധിക്കും


തിരുവനന്തപുരം: സീസണ്‍ അടുക്കവെ ശബരിമലയില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ശക്തമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. ഉപയോഗ യോഗ്യമ
ല്ലാത്ത ഭക്ഷണം പിടിച്ചെടുത്താല്‍ കര്‍ശന നടപടി.

 


ശബരിമല, പമ്പ, ഞാറയ്ക്കല്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഇതിനായി മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ പരിശോധനാ ഉദ്യോഗസ്ഥരെ നിയോഗിക്കും.

 


പമ്പയിലെയും ഞാറയ്ക്കലിലെയുംഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ശബരിമലയിലേക്ക് കൊണ്ടു പോകുന്ന ഭക്ഷണങ്ങള്‍
വിവിധ ബേസ് ക്യാമ്പുകളില്‍ പരിശോധന നടത്തും. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം മാത്രമേ ശബരി മലയിലേക്ക് ഇവ കൊണ്ടു പോകാന്‍ അനുവദിക്കൂ. ഈ മേഖലയിലെ ചായ- കോഫി ഷോപ്പുകള്‍, ഹോട്ടലുകള്‍,ബങ്കു കടകള്‍, മറ്റു ഭക്ഷ്യ ശാലകള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ താത്ക്കാലിക ലൈസന്‍സ് വാങ്ങണം.

 

ഈ മാസം പത്താണ് ഇതിനുള്ള അവസാന ദിവസം. ഈ ഉത്സവ സീസണില്‍ ഇരുപത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ പമ്പയിലും ശബരിമലയിലുമായി വിന്യസിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ അങ്ങോട്ടേക്ക് അയയ്ക്കുകയും ചെയ്യും. തലേ ദിവസത്തെ ഭക്ഷണം പിറ്റേ ദിവസം ചൂടാക്കി നല്‍കുന്ന പതിവ് ശബരിമലയിലെ പല ഭക്ഷണശാലകളും സ്വീകരിച്ചിരുന്നു. അപൂര്‍വമായി മാത്രമേ ഇവ പിടിക്കപ്പെടാറുണ്ടായിരുന്നുള്ളൂ ഇക്കുറി ഇത് പൂര്‍ണ്ണമായി ഒഴിവാക്കുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കുന്നത്.

 


പമ്പയിലും ശബരിമലയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനാ ലബോറട്ടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശര്‍ക്കരയും മറ്റും ശേഖരിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ ഗോഡൗണുകളുണ്ട്. ഇവയില്‍ ശര്‍ക്കര സമയത്ത് എതിച്ചില്ല. എത്തിത്തുടങ്ങുന്നതേയുള്ളൂ. അരവണ നിര്‍മ്മാണത്തിനായി ലോറികളില്‍ കൊണ്ടു വരുന്ന
ശര്‍ക്കരയ്ക്ക് പമ്പയിലെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

 


കഴിഞ്ഞ സീസണിലും അതിനു മുമ്പും ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശബരിമലയില്‍ നിന്നും പമ്പയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇക്കുറി ഇതിന്റെ പഴുതടയ്ക്കാനാണ് നേരത്തെ തന്നെ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.