Sunday 09 December 2018


ലീഡര്‍ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

By SUBHALEKSHMI B R.23 Dec, 2017

imran-azhar

ലീഡര്‍, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ , കിങ്മേക്കര്‍ തുടങ്ങി വിശേഷണങ്ങളേറെയുണ്ടായിരുന്നു കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ. കരുണാകരന്. കേരളത്തില്‍ കോണ്‍ ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന ലീഡര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഏഴാണ്ടു തികയുന്നു.

 

1918 ജൂലായ് 5ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിലാണ് കരുണാകരന്‍െറ ജനനം.
വടകര ലോവര്‍ പ്രൈമറി സ്കൂള്‍, അണ്ടല്ളൂര്‍ സ്ക്കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്ക്കൂളില്‍, തൃശ്ശൂര്‍ ആര്‍ട്സ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സ്വാതന്ത്യ്രസമര കാലഘട്ടത്ത ിലാണ് കരുണാകരന്‍റൈ രാഷ്ട്രീയപ്രവേശം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൌണ്‍സില്‍ അംഗമായി .1937 ല്‍ തൃശ്ശൂര്‍ ടൌണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേയ്ക്ക് . ഹരിപുര കോണ്‍ഗ്രസിന്‍െറ തീരുമാനപ്രകാരം നാട്ടുരാജ്യങ്ങള്‍ക്ക് പ്രത്യേകസംഘടനകള്‍ രൂപീകൃതമായപ്പോള്‍ 1940 ല്‍ രൂപംകൊണ്ട കെ.പി.സി.സി.യില്‍ കരുണാകരന്‍ അംഗമായി.തുടര്‍ന്ന് രാഷ്ട്രീയത്തില്‍ കരുണാകരന്‍റെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നെടുതൂണായി മാറിയ അദ്ദേഹം അണികള്‍ക്ക് ലീഡറായി. ദേശീയനേതൃനിരയിലും സ്വാധീനശക്തിയായി വളര്‍ന്ന ലീഡര്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴോക്കെ
അദ്ദേഹം അനുയോജ്യമായ പരിഹാരമാര്‍ഗ്ഗങ്ങളുമായി തുണയായി. രാജീവ് ഗാന്ധിയുടെ മരണാനന്തരം പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ പി .വി. നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്ത ിലെത്തിച്ച് പ്രശ്നം പരിഹരിക്കുന്നതില്‍ ലീഡര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ പില്‍ക്കാലത്ത് ചാരക്കേസിനെ തുടര്‍ന്ന് 1995~ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി പകരം എ.കെ. ആന്‍റണിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ മുന്പില്‍ നിന്ന് പി.വി.നരസിംഹറാവുവായിരുന്നു.

 

നാലു തവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായി. മികച്ച ഭരണാധികാരിയും രാഷ്ട്രീയനേതാവുമായി പേരെടുത്ത കരുണാകരന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ രാജന്‍ കേസ്, ചാരക്കേസ് തുടങ്ങിയവ കറുപ്പ് പടര്‍ത്തി. പിന്നീട് കോണ്‍ഗ്രസുമായി ഇടഞ്ഞ ലീഡര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2005 മേയ് ഒന്നിന് തൃശ്ശൂരില്‍ വച്ചായിരുന്നു 'നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)' രൂപീകരിച്ചത്. എന്നാല്‍, ആ പേര് ശരിയല്ളെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2005 ഓഗസ്റ്റില്‍ അതിന്‍െറ പേര് മാറ്റി ഡിഐസിയാക്കി. 2006 നവംബര്‍ 12~ന് ഡി.ഐ.സി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സ ി.പി) ലയിച്ചു. എന്‍.സി.പി.യുടെ പ്രവര്‍ത്തകസമിതി അംഗമായിരിക്കെ താനും അനുയായികളും കോണ്‍ഗ്രസ്സിലേക്കു തിരിച്ചു പോവുകയാണെന്ന് 2007 ഡിസംബര്‍ പത്തിന് തിരുവനന്തപുരത്തു ചേര്‍ന്ന സമ്മേളനത്തില്‍ കരുണാകരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയ അദ്ദേഹം മരണം വരെയും കോണ്‍ഗ്രസ്സില്‍ തുടര്‍ന്നു.

 

കുടുംബം
36~ാം വയസ്സില്‍ കല്യാണിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും മക്കളാണ്. മുരളീധരന്‍ ഇപ്പോള്‍ എംഎല്‍എയാണ്.
കല്യാണിക്കുട്ടിയമ്മ 1993~ല്‍ അന്തരിച്ചു.

 

ഗുരുവായൂരപ്പന്‍
ലീഡറുടെ ഗുരുവായൂരപ്പ ഭക്തി പ്രശസ്തമാണ്. എല്ലാ മലയാളമാസം ഒന്നാംതീയതിയും മുടങ്ങാതെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുമായിരുന്നു.

 

 

അവസാനനിമിഷങ്ങള്‍

2010 ഡിസംബര്‍ 23ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ വച്ചാണ് ലീഡര്‍ അന്തരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിന്‍െറ ആറാം ചരമവാര്‍ഷികദ ിവസമാണ് ലീഡര്‍ അന്തരിച്ചതെന്നതും ശ്രദ്ധേയമായി. തൃശ്ശൂര്‍ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പില്‍ ക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന്‍ അന്ത്യവിശ്രമം കൊളളുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ അദ്ദേഹത്തിന്‍െറ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.