Tuesday 19 March 2024




സ്വപ്നത്തെ പിന്തുടര്‍ന്നവള്‍

By SUBHALEKSHMI B R.30 Apr, 2018

imran-azhar

""സ്വപ്നത്തിന് പിന്നാലെ യാത്ര ചെയ്താല്‍ വിജയം സുനിശ്ചിതമാണ് ''~പറയുന്നത് സിവില്‍ സര്‍വ്വീസ് 16~ാം റാങ്കുകാരി ശിഖ സുരേന്ദ്രന്‍. ഇത്തവണ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തിളങ്ങിയത് 33 മലയാളികളാണ്. അതില്‍ മലയാളിയുടെ അഭിമാനമായത് ശിഖ സുരേന്ദ്രനെന്ന കോലഞ്ചേരിക്കാരിയും. സ്വകാര്യ കന്പനിയില്‍ അക്കൌണ്ടന്‍റായിരുന്ന സുരേന്ദ്രന്‍റെയും സ്വകാര്യ കന്പനിയിലെ ജീവനക്കാരിയായ സിലോയുടെയും മകളാണ് ശിഖ. പഠനത്തില്‍ ചെറുപ്പം മുതലേ മികവ് പുലര്‍ത്തിയിരുന്ന ശിഖ 97 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പ്ളസ് ടു പാസ്സായത്. പിന്നീട് 89 ശതമാനം മാര്‍ക്ക് നേടി എന്‍ജീനീയറിംഗും പാസ്സായി. 2015 മുതലാണ് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നത്തിലേക്കുളള യാത്ര തുടങ്ങിയത്. പ്ളസ്ടുവിന് മലയാളത്തിന് നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചിരുന്നു. നല്ല വായനക്കാരിയുമാണ്. അതുകൊണ്ടു തന്നെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത് മലയാളമാണ്. ഡല്‍ഹിയില്‍ പരിശീലനത്തിന് പോയി. 2016 ല്‍ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സിവില്‍ നേടിയേ അടങ്ങു എന്ന വാശിയോടെ പഠിച്ചു. തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു. ആത്മവിശ്വാസവും കഠിനപ്രയത്നവുമുണ്ടെങ്കില്‍ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നത്തിലേക്ക് ആര്‍ക്കും നടന്നുകയറാമെന്ന് ശിഖ പറയുന്നു. കോലഞ്ചേരി കാവനാകുടിയിലെ കൊച്ചുവീട്ടിലേക്ക് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്;അതിഥികളുടെയും അവര്‍ക്കിടയില്‍ ആത്മവിശ്വാസത്തോടെ ശിഖയുണ്ട് ഒപ്പം അവളുടെ സ്വപ്നത്തിനൊപ്പം നിന്ന മാതാപിതാക്കളും.

എസ്. അഞ്ജലി (26), എസ്.സമീറ (28), ഹരി കല്ളിക്കാട്ട്(58), സതീഷ്.ബി.കൃഷ്ണന്‍ (125), എസ്. സുശ്രീ (151), എം.എസ്. മാധവിക്കുട്ടി (171), അഭിജിത് ആര്‍. ശങ്കര്‍ (181) വിവേക് ജോണ്‍സണ്‍ (195), പി.പി. മുഹമ്മദ് ജുനൈദ് (200), രമിത്ത് ചെന്നിത്തല(210), ഉത്തരാ രാജേന്ദ്രന്‍ (240), അഞ്ജന ഉണ്ണികൃഷ്ണന്‍(382), സദ്ദാം നവാസ് (384), എം.രഘു(390), രാധിക സുരി (425), ആനന്ദ് മോഹന്‍ (472) സി.എസ്. ഇജാസ് അസ്ലം (536), കെ. മുഹമ്മദ് ഷബീര്‍ (602), ടി.കെ.വിഷ്ണു പ്രദീപ് (604), ദേവകി നിരഞ്ജന(605), സി.എം.ഇര്‍ഷാദ് (613), ടി.ടി. അലി
അബൂബക്കര്‍(622), ആര്‍. രഹ്ന(651), എന്‍.എസ്.അമല്‍ (655), ചിത്രാ വിജയന്‍ (681), അജ്മല്‍ ഷഹ്സാദ് അലിയാര്‍ റാവുത്തര്‍ (709), അഫ്സല്‍ ഹമീദ് (800), ജിതിന്‍ റഝാന്‍ (808), യു.ആര്‍. നവീന്‍ ശ്രീജിത്ത് (825), നീനു സോമരാജ് (834), ആര്‍. അര്‍ജുന്‍ (847), എസ്. അശ്വിന്‍(915) എന്നിവരാണ് സിവില്‍ സര്‍വ്വീസില്‍ തിളങ്ങിയ മറ്റ് മലയാളികള്‍