Friday 26 May 2017

ലളിതസുന്ദരം ഈ സീതാപരിണയം

By Subha Lekshmi B R.16 May, 2017

imran-azhar

ആ സീതാപരിണയം ലളിതസുന്ദരമായിരുന്നു. നാടകത്തിനും നൃത്തത്തിനും പുതുമാനം കണ്ടെത്തിയ സൂര്യഫെസ്റ്റിന്‍െറ സ്ഥാപകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീനും മുന്‍ കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനുമായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടെ വിവാഹത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

 

മകളുടെ വിവാഹത്തിന് സ്ത്രീധനവും സല്‍ക്കാര ചടങ്ങളുകളും സദ്യയും ഒഴിവാക്കി, അതിനായി കരുതിയ തുക 20 നിര്‍ധന കുട്ടികള്‍ക്ക് അടുത്ത നാലുവര്‍ഷത്തെ പഠനത്തിനായി നല്‍കിയ സൂര്യകൃഷ്ണമൂര്‍ത്തി മകളുടെ വിവാഹം വീട്ടിലെ പൂജാമുറിയില്‍ വച്ചാണ് നടത്തിയത്.

 

ശനിയാഴ്ച പൂജാമുറിയിലെ ഗണപതി വിഗ്രഹങ്ങളെ സാക്ഷിയാക്കി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ചന്ദന്‍കുമാറിന് മോതിരം നല്‍കിയത്. സീതയ്ക്ക് നല്‍ക ിയതാകട്ടെ കവയിത്രി സുഗതകുമാരിയും. ആ മോതിരങ്ങള്‍ സീതയും ചന്ദന്‍കുമാറും പരസ്പരം കൈമാറി. പൂജാമുറിക്ക് പുറത്തിറങ്ങി ഇരുവരും പൂമാല ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു.

 

അടൂരിനെയും സുഗതകുമാരിയെയും കൂടാതെ മോഡല്‍ സ്കൂളില്‍ കൃഷ്ണമൂര്‍ത്തിയുടെ അധ്യാപകനായിരുന്ന പീര്‍മുഹമ്മദും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് സാക്ഷിയായത്.

 

മൂന്നുദിവസം നീണ്ട വിവാഹസ്വീകരണത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ വധൂവരന്മാരെ അനുഗ്രഹിക്കാനെത്തി. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക ുമെന്നും എപ്പോഴും കൂടെയുണ്ടാകണമെന്നും കാല്‍തൊട്ടു വണങ്ങിയ വധൂവരന്മാരെ വിഎസ് അച്യുതാനന്ദന്‍ അനുഗ്രഹിച്ചു. ശബരീനാഥും പ്രതിശ്രുത വധു ദിവ്യ എസ് അയ്യരും ഒരുമിച്ചാണ് വധൂവരന്മാര്‍ക്ക് ആശംസയുമായെത്തിയത്.

 

അതിഥികള്‍ക്കെല്ലാം അന്പലപ്പുഴ പാല്‍പായസവും മോരും നല്‍കി കൃഷ്ണമൂര്‍ത്തി നല്ല ആതിഥേയനായി.

 

സിവില്‍ സര്‍വീസ് അക്കാദമിയില്‍ സീതയ്ക്കൊപ്പം ട്രെയിനിങിനുണ്ടായിരുന്ന ചന്ദന്‍കുമാറാണ് വരന്‍. ബീഹാര്‍ സ്വദേശിയാണ് ചന്ദന്‍കുമാര്‍.മക്കളുടെ ഇഷ്ടം മനസ്സിലാക്കു അവരുടെ മാതാപ ിതാക്കള്‍ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പരം മനസിലാക്കിയ കുട്ടികള്‍ ഒന്നിക്കുന്നതില്‍ ഇരു കുടുംബങ്ങള്‍ക്കും ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ളെന്ന് മൂര്‍ത്തി ക്ഷണക്കത്തില്‍ കുറിച്ചിരുന്നു