Sunday 23 July 2017

ഗോപാല കൃഷ്ണനില്‍ നിന്ന് ജനപ്രീയനിലേയ്ക്ക്......ഒടുവില്‍ ജയിലിലേയ്ക്കും.......

By sruthy sajeev .11 Jul, 2017

imran-azhar


കൊച്ചി: ഗോപാല കൃഷ്ണന്‍ എന്ന സാധാരണക്കാരനില്‍ നിന്നും ജനപ്രിയ നായകന്‍ എന്ന ഇമേജിലേയ്ക്കുള്ള ദിലീപിന്റെ വളര്‍ച്ച ജയവും പരാജയവും ചേര്‍ന്നതായിരുന്നു. സിനിമയിലെ അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നിര്‍മ്മാണത്തിലും വിതരണത്തിലും ഒക്കെ ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങി. എന്നാല്‍ ഇവയൊന്നും ദിലീപെന്ന ബിസിനസ്‌സുകാരന്റെ കൈ പൊള്ളിച്ചില്ല. പകരം വ്യക്തമായ ആധിപത്യങ്ങറള് നേടിയെടുക്കാനായി.

 


പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്റ്റന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിയിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി.

 

ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്‌ളാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ സമാനതകളില്‌ളാത്ത പ്രതിഭയായി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായത്. സല്‌ളാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ ഈ ജോടി മലയാളത്തിന് സമ്മാനിച്ചു. മലയാള സിനിമാ ലോകം മഞ്ജുവിന് ചുറ്റുന്ന
സമയത്തായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം. അതോടെ മഞ്ജു സിനിമ വിട്ടു.

 


മഞ്ജുവിനെ വിവാഹം ചെയ്യതതോടെ ജനപ്രിയ നടന്റെ ഭാഗ്യം തെളിയുകയായിരുന്നു എന്ന് പറയുന്നു. ചന്തുപൊട്ട്, മായമോഹിനി, പച്ചക്കുതിര പോലെ വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ ദിലീപ് എത്തി. ഇതോടെ നായകനായ ദിലീപ് ജനപ്രിയനടനായി മാറി. ദിലിപിന്റെ എല്‌ളാ ചിത്രങ്ങള്‍ക്കും മിനിമം ഗ്യാരന്റിയായി. കുട്ടികളും കുടുംബപ്രേക്ഷകരും ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി.

 

ചന്ദ്രനുദിക്കുന്നദിക്ക് മുതല്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു. പാപ്പരാസികള്‍ കാവ്യയ്ക്കും ദിലീപിനും പിന്നാലെയായി. എല്‌ളാ ഗോസിപ്പുകള്‍ക്കും വിരമമിട്ടു കൊണ്ട് 2009 ല്‍ കാവ്യ വിവാഹിതായായി. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ആ ദാമ്പത്യം അവസാനിച്ചു.
കാവ്യയുടെ ദാമ്പത്യ ജീവിതം തകര്‍ന്നത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ വീണ്ടും ഗോസിപ്പുകള്‍ പ്രചരിച്ചു.

 


വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു. 2003 ല്‍ ദിലീപ് നിര്‍മ്മിച്ച് അഭിനയിച്ച സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്ത് ശക്തനായി മാറി. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ
നടന്‍ അജയ്യനായി മാറുകയായിരുന്നു. ദിലീപ് നിര്‍മ്മിച്ച കഥവശേഷന് കേരള സംസ്ഥാന ഫിലിം അവര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി.

 


ഇതോടെ താരം ബിസിനസ്‌സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റസ്‌റ്റോറന്‍റും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്‌റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്‌ള ബിസിനസ്‌സുകാരന്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്‌ളക്‌സ് തിയേറ്റര്‍ ആരംഭിച്ചു. ഇതോടെ നടന്‍ നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദ
ിലീപ് ഒരു വലിയ ബിസിനസ്‌സ് സാമ്രജ്യത്തിന്റെ ഉടമയായി മാറി.

 

ഇതിനു ശേഷമായിരുന്നു മഞ്ജു വാര്യരുമായുള്ള കുടുംബ ജീവിതത്തില്‍ പൊട്ട
ിത്തെറികള്‍ ഉണ്ടായത്. 2014 ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ജനപ്രിയനടന്‍ അഭിനയിച്ച ചിത്രങ്ങള്‍ പലതും വിവാദത്തില്‍ പെട്ടു. പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞതുമില്‌ള. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്‌ള എന്ന് ആര്‍ത്തിച്ച് പറഞ്ഞ ദിലീപ് എല്‌ളാവരേയും ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ നവംബറില്‍ കാവ്യ മാധവനെ വിവാഹം കഴിച്ചു. തുടര്‍ന്ന് 2017 ല്‍ കൊച്ചിയില്‍ നടിയാക്രമിക്കപെ്പട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കപെ്പടുകയും ചെയ്തു.