Tuesday 19 March 2024




സാമാജികരുടെ സുഖവാസക്കാലം; നാള്‍വഴികള്‍

By SUBHALEKSHMI B R.18 May, 2018

imran-azhar

ഭരണപ്രതിസന്ധിയുണ്ടാകുന്പോള്‍ എംഎല്‍എമാരെ രാഷ്ട്രീയ കക്ഷികള്‍ സുരക്ഷിത താവളങ്ങളിലേക്ക് കടത്തുന്നത് നടാടെയല്ല. ചെല്ലും ചെലവും മാത്രമല്ല, പണവും സ്വര്‍ണ്ണവും ഭൂമിയുമൊക്കെയായി പാരിതോഷികള്‍ വേറെയും കിട്ടും. മദ്യവും മദിരാക്ഷിയുമുള്‍പ്പെടെ ആഗ്രഹിക്കുന്നതെല്ലാം വിരല്‍ഞൊടിച്ചാല്‍ മുന്നിലെത്തും. തമിഴകത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ എഐഎഡിഎംകെ എംഎല്‍എമാരുടെ സുഖവാസമാണ് സമീപകാലത്ത് വന്‍ ചര്‍ച്ചയായത്. ശക്തി തെളിയിക്കാന്‍ ശശികല പക്ഷം 120 സാമാജികരെ മഹാബലിപുരം കൂവത്തൂരിലെ ബീച്ച് റിസോര്‍ട്ടിലും കല്‍പാക്കം പൂന്തണ്ടലത്തെ റിസോര്‍ട്ടിലും 10 ദിവസത്തിലേറെ താമസിപ്പിച്ചു. സാമാജികരുടെ സുഖവാസകേളികള്‍ മാധ്യമങ്ങളില്‍ പാട്ടായി. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ പിന്നാന്പുറക്കഥകളുടെ രസം പൊതുജനം നുകര്‍ന്നതും ഈ സംഭവത്തോടെയാണ്. ഇപ്പോഴിതാ കര്‍ണ്ണാടകയിലും സാമാജികര്‍ക്ക് സുഖവാസക്കാലമാണ്. ബംഗളുരു മൈസൂര്‍ ഹൈവേയിലുളള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം കടത്തലുകള്‍ക്ക് ശുഭാരംഭം കുറിച്ചത് ആന്ധ്രയിലാണ്. 1984~ല്‍ ചികിത്സയ്ക്കായി വിദേശത്തു പോയ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിനെ ഗവര്‍ണര്‍ നീക്കുകയും ഓഗസ്റ്റ് 16ന് എന്‍.ഭാസ്കര റാവുവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഇതറിഞ്ഞ് മടങ്ങിയെത്തിയ രാമറാവു താന്‍ തന്നെയാണ് ഇപ്പോഴും നേതാവ് എന്ന് തെളിയിക്കാന്‍ 162 ടിഡിപി എംഎല്‍എമാരെ മൈസൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചു. ആന്ധ്രപ്രദേശിന്‍റെ നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അക്കൂട്ടത്തിലുണ്ടായിരുന്നു. സെപ്റ്റംബര്‍ 20നു വിശ്വാസവോട്ടിനു തൊട്ടുമുന്‍പാണു സാമാജികര്‍ തിരിച്ചെത്തിയത്. 1995 സെപ്റ്റംബറില്‍ ഗുജറാത്തില്‍ കേശുഭായി പട്ടേലിന്‍റെ ബിജെപി സര്‍ക്കാരിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 55 എംഎല്‍എമാര്‍ കലാപമുയര്‍ത്തി. ശങ്കര്‍സിംഗ് വഗേലയുടെ നേതൃത്വത്തിലായിരുന്നു നീക്കം. വിമതരിലൊരാള്‍ കൂറുമാറിയതിനെത്തുടര്‍ന്നു മറ്റുള്ളവരെ വഗേല മധ്യപ്രദേശിലേക്കു കടത്തി. ഖജുരാഹോയിലെ നക്ഷത്ര ഹോട്ടലില്‍ പൊലീസ് കാവലിലായിരുന്നു സാമാജികരുടെ താമസം. 2002 ജൂണില്‍ മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ വിലാസ്റാവു ദേശ്മുഖ് മന്ത്രിസഭ പ്രതിസന്ധിയിലായി. തുടര്‍ന്ന് കോണ്‍ഗ്രസ് എന്‍സിപി സാമാജികരെ ബംഗളൂരുവിലും ഇന്‍ഡോറിലുമുളള രഹസ്യകേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചത്.

 

 

2006 ജനുവരിയില്‍ കര്‍ണാടകയില്‍ എന്‍. ധരംസിംഗ് മന്ത്രിസഭയ്ക്കുളള പിന്തുണ കുമാരസ്വാമിയുടെ നേതൃത്വത്തിലുളള ജനതാദള്‍ (എസ്) വിഭാഗം പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ബിജെപി 75 എംഎല്‍എമാരെ ചെന്നൈയിലെയും കൊടൈക്കനാലിലെയും റിസോര്‍ട്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 2006 ~ല്‍ തന്നെ ജാര്‍ഖണ്ഡില്‍ അര്‍ജുന്‍ മുണ്ടയുടെ എന്‍ഡിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച നാലു മന്ത്രിമാരടക്കമുള്ള 17 എംഎല്‍എമാരെ യുപിഎ നേതൃത്വം എത്തിച്ചത് ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിലാണ്. അവര്‍ അവിടെ അഞ്ചു ദിവസം ചെലവഴിച്ചു. എന്നാല്‍, ഇക്കാര്യം മാധ്യമങ്ങള്‍ പോലും അറിഞ്ഞത് അവര്‍ മടങ്ങിയ ശേഷമാണ്. 2008~2010~ല്‍ യെദിയൂരപ്പ വിശ്വാസവോട്ട് തേടിയതു നാലുതവണയാണ്. അപ്പോഴെല്ലാം സാമാജികര്‍ കേരളത്തിലെയും ഗോവയിലെയും പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ സുഖവാസത്തിനയയ്ക്കപ്പെട്ടു. 2017 ഫെബ്രുവരി~ലായിരുന്നു തമിഴക എംഎല്‍എമാരുടെ സുഖവാസം. ഇപ്പോഴിതാ കര്‍ണ്ണാടകയിലും. കര്‍ണ്ണാടകയില്‍ ഇത് ആറാമത്തെ തവണയാണ്. യെദിയൂരപ്പയുമായി ബന്ധപ്പെട്ട പ്രതിസന്ധി അഞ്ചാം തവണയും