Tuesday 19 March 2024




ഇടതുസര്‍ക്കാരിന്‍റെ കറുപ്പും വെളുപ്പും

By സി.പി.നായര്‍.08 May, 2018

imran-azhar

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാനവര്‍ഷം നിരന്തരമായ, പ്രാകൃതമായ ഒട്ടനവധി അഴിമതിക്കഥകള്‍ കൊണ്ടു മലീമസമായിരുന്നു. അവയുടെ ഒടുങ്ങാത്ത പരന്പര~ സോളാര്‍, മെത്രാന്‍കായല്‍, ഹോപ്പ് പ്ളാന്‍റേഷന്‍, ജഗദ്ഗുരു സന്തോഷ് മാധവനു സമര്‍പ്പിച്ച ഭൂദാനഭിക്ഷ, മിക്ക മന്ത്രിമാരുടെയും പേരില്‍ ഉയര്‍ന്നുവന്ന ‘തേഡ് ഡിഗ്രി' അഴിമതി ആരോപണങ്ങള്‍~ കണ്ടും കേട്ടും പൊറുതിമുട്ടിയ ജനലക്ഷങ്ങള്‍ നടത്തിയ നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന്‍റെ സോദ്ദേശമായ ബോധപൂര്‍വ്വമായ ഒരു ശുദ്ധീകരണശ്രമത്തിന്‍റെ ഫലമായാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി വന്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.

 

 

രണ്ടുവര്‍ഷം എന്നത് ഒരു സര്‍ക്കാരിന്‍റെ ഭരണഘടനാനിര്‍ണ്ണീതമായ കാലയളവില്‍ പകുതിപോലും ആകുന്നില്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഈ കുറിപ്പെഴുതുന്നത്. തെറ്റുകള്‍ തിരുത്തിക്കൊണ്ടും വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടും കൂടുതല്‍ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടും ആത്മവിശ്വാസത്തോടെ, കെട്ടുറപ്പോടെ, ഇനിയുള്ള മൂന്നുവര്‍ഷത്തെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ‘ടീം പിണറായി'ക്കുകഴിയുമെന്നു വിശ്വസിക്കുന്ന ഇവിടുത്തെ സാധാരണക്കാരിലൊരാളെന്ന നിലയിലാണ് മുഖ്യമായും ഈ വിലയിരുത്തലിന് ഉദ്യമിക്കുന്നതെന്നു സവിനയം സൂചിപ്പിക്കട്ടെ.


കൂടുതല്‍ വായിക്കാന്‍ ഈ ലക്കം കലാകൌമുദി കാണുക...