Thursday 21 June 2018

അവര്‍ ഇവിടെ ജീവിച്ചിരുന്നു...

By ബി.ആര്‍.ശുഭലക്ഷ്മി .07 Jun, 2017

imran-azhar

അതെ, ആര്‍ക്കൊക്കെയോ പ്രിയപ്പെട്ടവരായി..അതുമല്ലെങ്കില്‍ ദൈവത്തിന് പ്രിയപ്പെട്ടവരായി അവര്‍ ഇവിടെ ജീവിച്ചിരുന്നു. നിങ്ങള്‍ക്കൊപ്പം നടക്കുകയും നിങ്ങളെ നോക്കി ചിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മരണത്തിലും മനുഷ്യന് നാളേക്ക് ഉതകുന്ന എന്തെങ്കിലും തങ്ങളുടെ ശരീരം കൊണ്ട് ചെയ്യാന്‍ അവര്‍ നിയോഗിക്കപ്പെട്ടു. ചിലര്‍ ആ നിയോഗം സ്വയം ഏറ്റെടുത്തു. അന്ത്യകര്‍മ്മം ആചാരപ്രകാരം നടത്താന്‍ ആഗ്രഹിച്ച ബന്ധുക്കള്‍ എത്ര വേദനയോടെയാകും ആ ശരീരങ്ങള്‍ നിങ്ങള്‍ക്ക് കീറിമുറിച്ച് പഠിക്കാന്‍ വിട്ടുതന്നിട്ടുണ്ടാവുക. ഇനി അനാഥദേഹങ്ങളെന്ന് നിങ്ങള്‍ വിളിക്കുന്നവരാണെങ്കില്‍ , ആ ദേഹങ്ങള്‍ വിട്ടുതരാന്‍ ദൈവം തീരുമാനിച്ചത് ഒരുപാട് വേദനയോടെയായിരിക്കും. കാരണം, ദൈവത്തിന് എല്ലാവരും പ്രിയപ്പെട്ടവരാണ്...ഭൂമിയില്‍ ആരോരുമില്ലാത്തവര്‍ പ്രത്യേകിച്ചും.

 

പഠിക്കാന്‍ മൃതദേഹങ്ങളില്ല..കിട്ടുന്നില്ല എന്ന് ഒരു കാലത്ത് മുറവിളി കൂട്ടിയിരുന്ന നിങ്ങള്‍ ഈ മനുഷ്യശരീരങ്ങളോട് എന്താണ് ചെയ്തത്. വെട്ടിയും കീറിയും തുരന്നും പഠിച്ച
ിട്ട്...തവളയെയോ പാറ്റയെയോ എന്നപോലെ പാഴ്ക്കുഴിയില്‍ തളളി. ഒരു പിടി മണ്ണുവാരിയിടാനുളള മനുഷ്യത്വം പോലും കാണിച്ചില്ല. ചത്ത ജീവിയെ അടുത്തവന്‍റെ പറന്പിലേക്കോ പെരുവഴിയിലേക്കോ എറിയുന്ന ലാഘവത്തോടെ വലിച്ചെറിഞ്ഞ് നിങ്ങള്‍ ചായയെ കുറിച്ചും ലഘുഭക്ഷണത്തെക്കുറിച്ചും ബിരിയാണിയെക്കുറിച്ചും സംസാരിച്ചു. കാക്കയും നായ്ക്കളും കടിച്ചുപറിച്ച തങ്ങളുടെ ശരീരങ്ങള്‍ ആ ആത്മാക്കളെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) എന്തുമാത്രം വേദനിപ്പിക്കുന്നുണ്ടാകണം. മരിക്കുന്പോള്‍ പോലും സന്മനസ്സ്കാണിക്കരുതെന്ന് ആ കാഴ്ച അവരെ ഓര്‍മ്മ ിപ്പിക്കുന്നുണ്ടാകണം. നാളെ നല്ല മനസ്സോടെ ഭിഷഗ്വരവൃത്തി തിരഞ്ഞെടുത്ത ചിലര്‍ക്കെങ്കിലും മനുഷ്യശരീരത്തെ കുറിച്ച് വിശദമായി പഠിക്കാന്‍ അത്യാവശ്യം മൃതദേഹങ്ങള്‍ പോലും കിട്ടുന്ന
ില്ലെങ്കില്‍ അതിന് കാരണം നിങ്ങളാണ്...നിങ്ങള്‍ മാത്രമാണ്.


ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ഒരക്ഷരം മിണ്ടരുത്
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായവരാണ് ഈ സംഭവത്തിന് ഉത്തരവാദികള്‍. മഴക്കാലത്ത് പകര്‍ച്ചാവ്യാധികള്‍ ഗുരുതരമായ പടരുന്ന സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഉണ്ടാകേണ്ട സമീപനമാണോ ഇത്. ആശുപത്രിയിലെത്തുന്ന രോഗികളോട് പരിസരം ശുചിയാക്കണം, ജലം തിളപ്പിച്ച് കുടി
ക്കണം, തുമ്മുകയോ ചുമയ്ക്കുകയോ ചെല്ലുന്പോള്‍ മൂക്കും വായും തൂവാല കൊണ്ട് മൂടണം, മാലിന്യങ്ങള്‍ കൂട്ടിയിടരുത്, ശാസ്ത്രീയമായ വിധത്തില്‍ സംസ്കരിക്കണം ഇങ്ങനെയൊക്കെ ഉപദേശം ചൊരിയുന്നവരാണ് മനുഷ്യശരീരാവശിഷ്ടങ്ങള്‍ നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞത്. തൊട്ടടുത്തുളള മൈതാനത്ത് കളിക്കാനെത്തിയ കുരുന്നുകളില്‍ പലരും ഈ കാഴ്ചയുടെ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. സ്വന്തം കുഞ്ഞുങ്ങളാണ് ഇത്തരമൊരു കാഴ്ച കണ്ടതെങ്കില്‍ നിങ്ങള്‍ അതിന് കാരണക്കാരായവരെ വെറുതെ വിടുമായിരുന്നോ? വായില്‍കൊള്ളാത്ത ഇംഗ്ളീഷ് തെറികള്‍ തുപ്പി നിങ്ങള്‍ പാവങ്ങളുടെ മുന്നില്‍ ആളാകാന്‍ ശ്രമിച്ചേനെ. പിന്നെ, ഒരു കാര്യം...ഈ ശരീരഭാഗങ്ങള്‍ കാക്ക കൊത്തി സമീപത്തെ പാവങ്ങളുടെ ജലസ്രോതസ്സുകളില്‍ ഇട്ടാല്‍ പകരുന്നത് രോഗങ്ങളല്ലേ?

 

 

 

നാളെ നിങ്ങളും
ചെയ്തതിന്‍റെ ഗൌരവം നിങ്ങള്‍ക്കറിയാമോ? അതോ അറിയില്ലെന്ന് നടിക്കുന്നോ? അറിയാത്തവര്‍ അറിഞ്ഞോളൂ. നിങ്ങളുടെ മുന്നില്‍ വെറും സ്പെസിമെന്‍ (ഓപ്പറേഷന്‍ തിയേറ്ററിലെത്തുന്ന ജീവനുളള ശരീരങ്ങളെയും നിങ്ങള്‍ അങ്ങനെയാണ് വിളിക്കാറ് ..തികഞ്ഞ നിസ്സംഗതയോടെ) ആകുന്നതിന് മുന്പ് ഇവരും നിങ്ങളെ പോലെയായിരുന്നു. സ്വപ്നങ്ങള്‍ ജീവിച്ചിരുന്ന മനസ്സും അതിലേക്ക് കുതിക്കാന്‍ ശ്രമിച്ച ശരീരവും അവര്‍ക്കുമുണ്ടായിരുന്നു. മനസ്സ് നഷ്ടപ്പെട്ട ആ ശരീരങ്ങളെയാണ് നിങ്ങള്‍ അപമാനിച്ചത്. ഇന്ന് നിങ്ങള്‍ വെളളയും വെളളയുമിട്ട് ഞെളിഞ്ഞ് നടക്കുന്ന ുണ്ടാവാം. പക്ഷേ, ജീവിതം നശ്വരമാണ്. തുടങ്ങിയതിനെല്ലാം അവസാനമുണ്ട്. അത് മുകളിലുളളയാളാണ് തീരുമാനിക്കുന്നത്. അപ്പോള്‍ മാന്യമായ ഒരു യാത്ര അയപ്പ് നിങ്ങള്‍ക്ക് എങ്ങനെ ആ
ഗ്രഹിക്കാനാവും. കൊടുത്താല്‍ കൊല്ലത്തല്ല...കൊടുത്തിടത്തു കിട്ടുന്ന കാലമാണ്...അത് മറക്കരുത്...മറന്നുപോകരുത്.

 

(കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനാട്ടമി ലാബില്‍ നിന്ന് മനുഷ്യശരീരങ്ങളെ പാഴ്ക്കുഴിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തെക്കുറിച്ച്)