Monday 25 October 2021




പഠനം രസകരമാക്കാം

By Subha Lekshmi B R.27 May, 2017

imran-azhar

സ്ക്കൂള്‍ തുറക്കുകയായി. ഓ ഇനി പഠിക്ക്, പഠിക്ക് എന്ന മുറവിളി കേള്‍ക്കേണ്ടി വരുമല്ലോ എന്നു ചിന്തിക്കുന്ന കുട്ടികള്‍ കുറവല്ല. അതിന് ഒരുപരിധി വരെ കാരണക്കാര്‍ രക്ഷകര്‍ത്താ
ക്കളാണ്. കുഞ്ഞുങ്ങളെ പഠനത്തിന്‍റെ വഴിയിലേക്ക് നയിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, പഠനം ഒരു ബാധ്യതയല്ലെന്ന് അവരെ ബോധ്യപ്പെട ുത്താനാകം. കുട്ടികള്‍ക്ക് പഠനം ആഹ്ളാദകരമായ അനുഭവമാക്കണം. ഇതാ ശ്രദ്ധിക്കേമ്ട ചില കാര്യങ്ങള്‍...

എപ്പോഴും വായിക്ക് വായിക്ക് എന്ന് ആവര്‍ത്തിച്ച് അവരുടെ മനസ്സ് മടുപ്പിക്കരുത്.

 

പഠിക്കാന്‍ ഉതകുന്ന ശാന്തമായ അന്തരീക്ഷം അവര്‍ക്ക് ഒരുക്കി കൊടുക്കുക. ചെറിയ കുട്ടികള്‍കളാണെങ്കില്‍ പഠനത്തില്‍ മാതാപിതാക്കള്‍ സഹായിക്കേണ്ടിവരും. പക്ഷേ, ഏത് സമ യവും കുട്ടിയുടെ കൂടെയിരുന്ന് നിര്‍ബ്ബദ്ധിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കരുത് അത് നല്ല പ്രവണതയല്ല. കുറയൊക്കെ അവര്‍ തനിയെ പഠിക്കാന്‍ സൌകര്യം നല്‍കുക.

 

സ്കൂളില്‍ നിന്നും വന്നാല്‍ കളിക്കാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി പഠിപ്പിക്കാതിരിക്കുക. ഇടയ്ക്ക് കളിയും ചിരിയുമൊക്കെയാവാം.


പഠനത്തിന് പ്രായോഗികമായ ടൈംടേബിള്‍ തയ്യാറാക്കുക. ടൈംടേബിള്‍ പാലിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.


കുട്ടികളെ പഠിപ്പിക്കുന്പോള്‍ ക്ഷമകെട്ട് ദേഷ്യപ്പെടുന്നത് നല്ല ശീലമല്ല. പുതിയ അറിവുകള്‍ പഠിച്ചെടുക്കുന്നത് സങ്കീര്‍ണ്ണമായ മാനസിക പ്രക്രിയയാണെന്ന് ഓര്‍ക്കുക. നല്ലവണ്ണം
ക്ഷമ കാട്ടി ആവശ്യമെങ്കില്‍ വീണ്ടും പറഞ്ഞുകൊടുത്ത് ദൃഷ്ടാന്തങ്ങള്‍ കാട്ടിവേണം പഠിപ്പിക്കാന്‍.


തലയില്‍ അടിച്ചുകയറ്റാന്‍ ശ്രമിക്കരുത് അത് പാഴ് വേലയാണ്. കുട്ടികള്‍ക്ക് അറിവ് കുറേശ്ശെ പകര്‍ന്ന്ുകൊടുക്കുക.


മുതിര്‍ന്നവര്‍ ടിവി കണ്ടും ഉറക്കെ സംസാരിച്ചുമിരുന്നിട്ട് കുട്ടികളോട് പഠിക്കാന്‍ പറയുന്നത് നല്ല ശീലമല്ല. മനസ്സ് പഠനത്തിലേക്ക് കേന്ദ്രീകരിക്കാനുളള അന്തരീക്ഷം അവര്‍ക്ക് ഒരുക്കി
നല്‍കണം.


മറ്റൊരു കുട്ടിയുടെ പ്രകടനവുമായി കുട്ടികളുടെ പഠനനിലവാരത്തെ താരതമ്യം ചെയ്യരുത്. അത് ദോഷമേ ചെയ്യൂ.