Wednesday 21 February 2018

തൃപ്പൂണിത്തുറ അത്തച്ചമയം

By ബി.ആര്‍. ശുഭലക്ഷ്മി.18 Aug, 2017

imran-azhar

ഓണവുമായി ബന്ധപ്പെട്ട പ്രശസ്തമായ ആഘോഷവും ആചാരവുമാണ് തൃശ്ശൂരിലെ അത്തച്ചമയഘോഷയാത്ര. സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന ചടങ്ങാണിതെന്നു പറയാം.

 

അത്തംദിനത്തില്‍ കൊച്ചി മഹാരാജാവിന്‍റെ കാലത്ത് തന്‍റെ വിജയത്തിന്‍റെ ഓര്‍മ്മപുതുക്കാനായി കൊച്ചി മഹാരാജാവ് കൊച്ചിയില്‍ നിന്ന് പരിവാരസമേതം ആഘോഷമായി തൃക്കാക്ക ക്ഷേത്രത്തിലെത്തിയിരുന്നു. വരുന്ന വഴി തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ തങ്ങി പ്രജകള്‍ക്ക് തന്നെ മുഖം കാണിക്കാന്‍ അവസരം നല്‍കുകയും പിന്നീട് പരിവാരസമേതം വാദ്യഘോഷങ്ങളോടെ തൃക്കാക്കരയപ്പന്‍റെ സന്നിധിയിലെത്തി ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. കൊച്ചി മഹാരാജാവിന്‍റെ ഈ യാത്രയുടെ ഓര്‍മ്മയ്ക്കായാണ് അത്തച്ചമയാഘോഷവും ഘോഷയാത്രയും ആരംഭ ിച്ചത് . തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ അന്നേദിവസം ഉത്സവപ്രതീതിയാണ്.

 


സെറ്റുസാരിയുടുത്ത മലയാളിമങ്കമാര്‍, മുത്തുക്കുട ചൂടിയ ഗജവീരന്മാര്‍, പുലികളി, തെയ്യം, കുമ്മാട്ടി, കോല്‍ക്കളി, മയിലാട്ടം, കരകാട്ടം, കുമ്മി, പൊയ്ക്കാല്‍, അമ്മന്‍കുടം, പുലികളി, കഥകളി, ആട്ടക്കാവടി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയുള്‍പ്പെടെ വര്‍ണ്ണശബളമാണ് അത്തച്ചമയഘോഷയാത്ര. രാജാവിന്‍റെ ഭടന്മാരെ അനുകരിച്ച് പട്ടാളവേഷധാരികളും ഘോഷയാത്രയിലുണ്ടാകും. ജനലക്ഷങ്ങളാണ് ഘോഷയാത്ര കാണാനെത്തുന്നത്.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..