Wednesday 12 December 2018


വൈറ്റ്ഹൌസില്‍ ട്രംപിന് അമാവാസി; ഖജനാവിന് താഴിട്ട് ഡെമോക്രാറ്റുകള്‍

By ബി.ആര്‍.ശുഭലലക്ഷ്മി.22 Jan, 2018

imran-azhar

2018 ജനുവരി 20, ഡൊണള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം വിശേഷപ്പെട്ട ദിനമാവേണ്ടിയിരുന്നു. ലോകത്തെ ഒന്നാംനന്പര്‍ സാന്പത്തിക~സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്‍റ് പദവി അലങ്കരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനം. എന്നാല്‍, ഇനിയൊരിക്കലും ഒരു അമേരിക്കന്‍ പൌരനെന്ന നിലയില്‍ പോലും ട്രംപ് ഓര്‍ക്കാനാഗ്രഹിക്കാത്ത ദിനമായി അത് മാറി. അമേരിക്കയ്ക്ക് അമാവാസിയായിമാറിയിരിക്കുകയാണ് ജനുവരി 20. ധനബില്‍ സെനറ്റില്‍ പാസ്സാക്കാനാകാത്തതിനെ തുടര്‍ന്ന് ഖജനാവ് പൂട്ടി. തുടര്‍ന്ന് അടിയന്തരസേവനങ്ങളൊഴ
ികെയെല്ലാം നിര്‍ത്തിവയ്ക്കേണ്ടിവരുന്ന ഗുരുതരമായ സാന്പത്തികപ്രതിസന്ധിയിലേക്ക് അമേരിക്ക പതിക്കുകയായി. സര്‍ക്കാര്‍ ഓഫീസുകളും സേവനസംവിധാനങ്ങളും അടച്ചിടേണ്ടിവരുന്ന 'ഷട്ട്ഡൌണ്‍' എന്ന പ്രതിസന്ധിയാണ് ട്രംപ് ഒരുവര്‍ഷം പിന്നിടുന്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത്.

 

 

ഒക്ടോബറിലാണ് യു.എസ് സാന്പത്തിക വര്‍ഷം ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ബജറ്റ് യുസ് കോണ്‍ഗ്രസിന്‍റെ ഇരുസഭകളായ സെനറ്റും പ്രതിനിധിസഭയും അംഗീകരിച്ചിരിക്കണം. എന്നാല്‍ കുട്ടികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി, ബാല്യത്തില്‍ തന്നെ അമേരിക്കയിലേക്ക് കുടിയേറിയവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ ഡാക്ക (ഡെഫേഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്) എന്നിവയില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ താത്കാലിക അടിസ്ഥാനത്തിലാണ് ഫെഡറല്‍ ഏജന്‍സികള്‍ ഓരോമാസത്തെയും ചെലവിനുളള ഫണ്ട് കണ്ടെത്തിയിരുന്നത്. അത്തരത്തില്‍ പെന്‍റഗണ്‍ , മറ്റ് ഫെഡറല്‍ ഏജന്‍സികള്‍ എന്നിവയ്ക്ക് ഫെബ്രുവരി 16 വരെയുളള പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുന്നത ിനുളള ബില്‍ വ്യാഴാഴ്ച രാത്രി പ്രതിനിധി സഭ പാസ്സാക്കിയിരുന്നു. 197ന് എതിരെ 230 വോട്ടുകള്‍ക്കാണ് പ്രതിനിധിസഭയില്‍ ബില്‍ പാസ്സായത്. എന്നാല്‍, മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ട്രംപ
ിന്‍റെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മില്‍ ഇടഞ്ഞുനിന്നതോടെ സെനറ്റില്‍ ബില്‍ പരാജയപ്പെട്ടു. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ആരോഗ്യഇന്‍ഷൂറന്‍സ് അനിശ്ചിതകാലത്തേക്ക് നീട്ടണമെന്നും ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന ബാല്യത്തിലേ അമേരിക്കയിലേക്ക് കുടിയേറിയവരെ പുനരധിവസിപ്പിക്കുന്ന പദ്ധതി ഉപേക്ഷി ക്കില്ലെന്ന ഉറപ്പുമാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. കുട്ടികളുടെ ഇന്‍ഷുറന്‍സ് ആറ് വര്‍ഷത്തേക്ക് നീട്ടാന്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി തയ്യാറായെങ്കിലും കുടിയേറ്റവിഷയത്തില്‍ അയഞ്ഞില്ല. ബറാക്ക് ഒബാമയുടെ കാലത്ത് ഇത്തരത്തിലുളള കുടിയേറ്റക്കാര്‍ താത്ക്കാലിക നിയമസാധുതനല്‍കിയിരുന്നു.എന്നാല്‍ തുടക്കംമുതലേ കുടിയേറ്റവിഷയത്തില്‍ ദാക്ഷിണ്യമില്ലാത്ത നിലപാട് സ്വ ീകരിച്ചുവന്ന ട്രംപ് ഭരണകൂടം സെപ്റ്റംബറില്‍ ഇതു റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷയം ബജറ്റ് ചര്‍ച്ചാവേളയില്‍ പ്രതിനിധിസഭയിലും സെനറ്റിലും ഉന്നയിക്കാന്‍ ഡെമോക്രാറ്റുകള്‍ തീര
ുമാനിച്ചത്. വ്യാഴാഴ്ച പ്രതിനിധി സഭ പാസ്സാക്കിയ ബില്ലിന്മേല്‍ കഴിഞ്ഞദിവസം ഉച്ചയോടെ ആരംഭിച്ച് അര്‍ദ്ധരാത്രിവരെ തുടര്‍ന്ന ചര്‍ച്ചകളിലും ഇരുപാര്‍ട്ടികളും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച ുനില്‍ക്കുകയായിരുന്നു. ഇതോടെ 48 ന് എതിരെ 50 വോട്ടുകള്‍ക്ക് ബില്‍ സെനറ്റില്‍ പരാജയപ്പെട്ടു. 60 വോട്ടുകളാണ് ബില്‍ പാസ്സാകാന്‍ വേണ്ടിയിരുന്നത്. ഇരുസഭകളിലും റിപ്പബ്ളിക്കന്‍സ ിന് മേല്‍ക്കൈ ഉണ്ടായിരിക്കെയാണ് ഈ തിരിച്ചടിയെന്നതും ബില്ലിനെ എതിര്‍ത്തവരില്‍ നാലു റിപ്പബ്ളിക്കന്മാരുമുണ്ടെന്നതുമാണ് വിരോധാഭാസം.

 

 

എന്തുകൊണ്ട് സെനറ്റ്?
യുഎസ് കോണ്‍ഗ്രസിന്‍റെ ഉന്നതസഭയാണ് സെനറ്റ്. പല സവിശേഷ അധികാരങ്ങളും സെനറ്റിനുണ്ട്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സജീവമാകുന്നത് ബില്‍ പാസ്സാക്കേണ്ടതിന്‍റെ
ആവശ്യകതയെക്കുറിച്ച് സെനറ്റിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ ഫണ്ട് പാസ്സാക്കില്ല. ഒബാമകെയറിനെ ചൊല്ലിയുളള പ്രശ്നത്തില്‍ അന്ന് സെനറ്റില്‍ റിപ്പബ്ള ിക്കന്മാരാണ് ഇടഞ്ഞുനിന്നത്.

 

പൂട്ടുവീണു
ഷട്ട്ഡൌണ്‍ എന്ന് വിളിപ്പേരുളള ഗുരുതര സാന്പത്തിക പ്രതിസന്ധിയിലാണ് അമേരിക്കയില്‍ ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി പ്രാദേശിക സമയം 12.01 ഓടെയാണ് ഷട്ട്ഡൌണ്‍ ആരംഭിച്ചത്. ഇതുപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അവശ്യസേവനങ്ങളൊഴികെ എല്ലാം അടച്ചുപൂട്ടും. 40 ശതമാനത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഷട്ട്ഡൌണ്‍ ആരംഭിച്ച ശേഷമുളല ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതിന്‍റെ ഭീകരമുഖം ദൃശ്യമാകുക. ഭവനകാര്യം, പരിസ്ഥിതി, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലെ ഭൂര ിഭാഗം പേരോടും ജോലിക്ക് ഹാജരാകേണ്ടെന്ന് നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ധന, ആരോഗ്യ, ഗതാഗത വകുപ്പുകളിലെ പകുതിപ്പേരും ജോലിക്കുണ്ടാവില്ല. ദേശീയോദ്യാനങ്ങളും സ്മാരകങ്ങളും ഭാഗ
ികമായി അടച്ചിടും. 1715 വൈറ്റ്ഹൌസ് ഉദ്യോഗസ്ഥരില്‍ 1000 പേര്‍ക്കും ജോലിയുണ്ടാവില്ല. വിസ, പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ വൈകും. എന്നാല്‍ ദേശീയ സുരക്ഷ, തപാല്‍, വ്യോമഗതാഗതം, കിടത്തിച്ചികിത്സ, അടിയന്തരവൈദ്യസഹായം, വൈദ്യുതി, തുടങ്ങിയ അവശ്യമേഖലകളെ ഈ അടച്ചുപൂട്ടല്‍ ബാധിക്കില്ല. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പേരാട്ടത്തെയും ഭീകരതയ്ക്കെതിരായ പോരാട്ടത്തെയും ഇത് ബാധിക്കില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചുകഴിഞ്ഞു. 13 ലക്ഷം സൈനികര്‍ കര്‍ത്തവ്യനിരതരായിരിക്കുമെന്നും എന്നാല്‍ സിവ ിലിയന്‍ ഉദ്യോഗസ്ഥര്‍ക്കും അടിയന്തരമേഖലയിലല്ലാതെ സേവനമനുഷ്ഠിക്കുന്നവര്‍ക്കും ജോലി നഷ്ടമാകുമെന്നും പ്രതിരോധവിഭാഗം വ്യക്തമാക്കി.

 

ചരിത്രത്തില്‍ 18 തവണ
ഇത്തവണയുള്‍പ്പെടെ 18 തവണയാണ് അമേരിക്ക അടച്ചിടല്‍ പ്രതിസന്ധിയിലകപ്പെട്ടത്. 1976~ല്‍ ജെറാളഅ്ഡ് റുഡോള്‍ഫ് ഫോഡ് പ്രസിഡന്‍റായിരിക്കുന്പോഴായിരുന്നു ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ഖജനാവിന് താഴ്വീണത്. പിന്നീട് റോണാള്‍ഡ് റീഗന്‍റെ കാലത്ത്. ഇക്കാര്യത്തില്‍ റെക്കോര്‍ഡും റീഗണ് തന്നെ. 1981നും 87നും ഇടയില്‍ എട്ടുതവണയാണ് രാഷ്ട്രീയകക്ഷികള്‍ക്ക് അഭിപ്രായസമന്വയമില്ലാത്തതുകൊണ്ട് ഖജനാവ് പൂട്ടിയത്. 241,000 പേര്‍ക്കാണ് 1981~ല്‍ മാത്രം ജോലി നഷ്ടമായത്. ഓരോ ഷട്ട്ഡൌണും ഒന്നോ പരമാവധി മുന്നോ ദിവസമേ നീണ്ടുനിന്നുളള ു.പത്താമത്തെ ഷട്ട്ഡൌണ്‍ 1990~ല്‍ ജോര്‍ജ് എച്ച്.ഡബ്ള്യു. ബുഷിന്‍റെ കാലത്തായിരുന്നു. മൂന്നിദിവസം മാത്രമായിരുന്നു ഈ അടച്ചുപൂട്ടല്‍ പ്രതിസന്ധി. ബില്‍ ക്ളിന്‍റണ്‍ പ്രസിഡന്‍റായിരിക്കെ 1995~ല്‍ അമേരിക്കയില്‍ രണ്ടു തവണ ഷട്ട്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടു. നവംബറില്‍ അഞ്ചുദിവസം നീണ്ട ഷട്ട്ഡൌണില്‍ 800,000 പേര്‍ക്ക് ജോലി നഷ്ടമായി. ഡിസംബറില്‍ വീണ്ടും ഷട്ട്ഡൌണ്‍
പ്രഖ്യാപിക്കപ്പെടുകയും 21 ദിവസം നീണ്ടുനിന്ന പ്രതിസന്ധിയെ തുടര്‍ന്ന് 280,000 പേര്‍ തൊഴില്‍രഹിതരാകുകയും ചെയ്തു.

 

നാലുവര്‍ഷം മുന്പ് 2013 ഒക്ടോബറില്‍ ഒബാമയുടെ കാലത്തുണ്ടായ അടച്ചിടല്‍ പ്രതിസന്ധിയില്‍ 800,000 പേര്‍ക്കാണ് ജോലി നഷ്ടമായത്. 16 ദിവസമാണ് പ്രതിസന്ധിനീണ്ടത്. ഈ പട്ടികയ ിലേക്കാണ് പ്രസിഡന്‍റ് പദവിയില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാകവേ ട്രംപുമെത്തുന്നത്.


പ്രതികരണം


ഡോണള്‍ഡ് ട്രംപ്

മഹത്തായ സൈന്യത്തേക്കാളും രാജ്യത്തിന്‍റെ അതിര്‍ത്തിസുരക്ഷയെക്കാളും ഡെമോക്രാറ്റുകള്‍ക്ക് വലുത് നിയമവിരുദ്ധകുടിയേറ്റക്കാരാണ്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നത്തെ അവര്‍ സങ്കീര്‍ണ്ണമാക്കി. അടച്ചിടല്‍ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുകയാണവര്‍

 

ഗുണംചെയ്യുമെന്ന് എറിക് ട്രംപ്
പ്രസിഡന്‍റിന്‍റെ പ്രഥമപുത്രനില്‍ നിന്നുണ്ടായ പ്രതികരണം ആരെയും ഞെട്ടിക്കുന്നതാണ്. രാജ്യം ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് വീഴുന്പോഴും അതിലെ രാഷ്ട്രീയലാഭത്തിലായിരുന്നു
എറിക് ട്രംപിന്‍റെ ശ്രദ്ധ. ഈ പ്രതിസന്ധി തങ്ങള്‍ക്ക് (റിപ്പബ്ളിക്കന്മാര്‍ക്ക്) ഗുണം ചെയ്യുമെന്നഉം ജനങ്ങള്‍ ഡെമോക്രാറ്റുകളെ പഴിപറയുമെന്നുമാണ് എറിക് ട്രംപ് പ്രതികരിച്ചത്.

 

ബേണി സാന്‍ഡേഴ്സ്
ചരിത്രത്തിലാദ്യമായാണ് ഒരു ഏകകക്ഷി സര്‍ക്കാരിന് തങ്ങളുടെ ഭരണകൂടത്തെ മൂന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നത്. ഇത് ദയനീയമാണ്.

 

ട്രംപിനെതിരെ വനിതാ റാലി
ട്രംപിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ട്രംപ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് നിരവധി വനിതാറാലികളാണ് നടന്നത്. അധികാരത്തിലേറിയതിന്‍െറ പിറ്റേന്ന് സംഘടിപ്പിച്ച വനിതാ റാലിയുടെ ഓര്‍മ പുതുക്കിക്കൊണ്ടാണ് ഇന്നലെ എല്ളായിടത്തും പ്രതിഷേധ റാലി നടന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡ ിയയിലൂടെ നടന്ന മീ റ്റൂ കാന്പെയിനും ഹോളിവുഡിലെ പ്രമുഖര്‍ക്കുനേരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും മാത്രമല്ല ട്രഷറി നിയന്ത്രണവും റാലികളില്‍ ഉയര്‍ന്നുകേട്ടു. റാലിയെ പുച്ഛിച്ച ുകൊണ്ട് ട്രംപ് നടത്തിയ ട്വീറ്റും വിവാദമായി. രാജ്യത്തെല്ളായിടത്തും നല്ള തെളിഞ്ഞ കാലാവസ്ഥ. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റിയ ദിവസം. കഴിഞ്ഞ 12 മാസത്തിനിടെയുണ്ടായ ചരി ത്രപരമായ നേട്ടങ്ങളെയും സാന്പത്തിക കുതിപ്പുകളെയും ആഘോഷിക്കാന്‍ എല്ളാവരും പുറത്തിറങ്ങുക. സ്ത്രീകള്‍ക്കിടയില്‍ 18 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ളായ്മ നിരക്കുകൂട ിയാണെന്ന് ഓര്‍മിക്കുക'~ഇതായിരുന്നു ട്രംപിന്‍െറ ട്വീറ്റ്.