Sunday 16 December 2018


നാഗാലാന്‍ഡില്‍ കാര്യങ്ങള്‍ പ്രവചനാതീതം

By SUBHALEKSHMI B R.09 Feb, 2018

imran-azhar

സംസ്ഥാന രൂപീകരണ ദിനത്തില്‍ നാഗാലാന്‍ഡിലെ ജനങ്ങളെ ഞാന്‍ എന്‍റൈ ആശംസകള്‍ അറിയിക്കുന്നു. അതിരില്ളാത്ത പ്രകൃതി ഭംഗിയാലും, അധ്വാനശീലരായ ജനങ്ങളാലും ഈ
സംസ്ഥാനം അനുഗ്രഹീതമാണ്. വരും നാളുകളില്‍ സംസ്ഥാനം വികസനത്തിന്‍റെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് ഞാന്‍ ആശിക്കുന്നു', ഇക്കഴിഞ്ഞ ഡിസംബര്‍ 1ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. ഫെബ്രുവരി 27ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഗാലാന്‍ഡിലെ ജനതയെ കൈയിലെടുക്കാനുളള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവനയെന്ന് ആര്‍ക്കും മനസ്സിലാകും. ഗോത്രവര്‍ഗ്ഗവികാരം മുതലെടുത്ത് തന്നെയാണ് കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഇവിടെ ഭരണകക്ഷിയില്‍ തുടരുന്നത്. ഇത്തവണയും മാര്‍ഗ്ഗം അത ുതന്നെ. എന്നാല്‍ നാഗാലാന്‍ഡില്‍ ആര്‍ക്കാണ് വിജയമെന്നും ആരാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും പറയാനാവില്ല. കാരണം ഇവിടെ ജനം നിരാശരാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അതൃപ്തി വളരുകയാണ്. അവര്‍ ആരെയാണ് വിശ്വാസത്തിലെടുക്കുകയെന്നത് പ്രവചനാതീതമാണ്. ഒരുവേള ഇവിടെ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ പോലും അനിശ്ചിതത്വമ ുണ്ടായിരുന്നു. ഡിമാപൂറിലെ വരണാധികാരിയുടെ ഓഫീസിന് മുന്നില്‍ പതിച്ചിരുന്ന തിരഞ്ഞെടുപ്പു ഷെഡ്യൂളില്‍ ഇത് വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കില്‍ അത് ഫെബ്രുവരി 27ന് രാവിലെ ഏഴുമണിക്കും വൈകുന്നേരം നാലുമണിക്കും ഇടയ്ക്കായിരിക്കും എന്നായിരുന്നു ഇതിലെ വാചകം. നാഗാ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു മുന്പ് നിയമസഭ
തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡ് ട്രൈബല്‍ ഹോഹോസ് ആന്‍ഡ് സിവില്‍ ഓര്‍ഗെനെസേഷന്‍സ് കോര്‍ കമ്മിറ്റി (സിസിഎന്‍ടിഎച്ച്സിഒ) രംഗത്തെത്ത
ിയതോടെയാണ് ഈ അനിശ്ചിതത്വം ഉടലെടുത്തത്. ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടെ 11 കക്ഷികള്‍ ഇതിനെ പിന്തുണച്ചു. പ്രശ്നപര ിഹാരത്തിന് മുന്പ് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബഹിഷ്ക്കരിക്കുമെന്ന് സിസിഎന്‍ടിഎച്ച്സിഒ പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി. ആദ്യം തിരഞ്ഞെടുപ്പിനെതിരെ നിന്ന സംസ്ഥാനബിജെപി ഘടകവും മറ്റ് ചില കക്ഷികളും പിന്നീട് നിലപാടുമാറ്റി. കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ നിലപാട്
മാറ്റം. ബഹിഷ്ക്കരണകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്ന് വ്യക്തമാക്കിയ സംസ്ഥാനഘടകം ബഹിഷ്കരണത്തിനുള്ള സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ച സംസ്ഥാന നിര്‍വാഹക സമിതി അംഗം ഖേതോ സെമപാര്‍തിയെ സസ്പന്‍ഡ് ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ പെങ്കടുക്കാന്‍ ഖേതോയെ താന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും ബഹ ിഷ്കരണ പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ അധികാരപ്പെടുത്തിയില്ളെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിസസൊലെ ലൊംഗുവിന്‍റെ വിശദീകരണം. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ഭരണഘടന പ്രക്രിയയാണെന്നും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നുമായിരുന്നു നാഗാലാന്‍ഡിലെ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമ
ന്ത്രി കിരണ്‍ റിജ്ജുവിന്‍റെ നിലപാട്. തുടര്‍ന്ന് തിരഞ്ഞെടുപ്പിനെതിരെ സിസിഎന്‍ടിഎച്ച്സിഒ ആഹ്വാനം ചെയ്ത ബന്ദ് അഞ്ചുജില്ലകളിലെ ജനജീവിതം സ്തംഭിച്ചു. ബിജെപിയും ചില ഗോ
ത്രവര്‍ഗ്ഗ കക്ഷികള്‍ വിട്ടുനിന്നതിനാല്‍ ബന്ദിനെ സംസ്ഥാനത്ത് പൂര്‍ണ്ണാക്കിയില്ല. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് സിസിഎന്‍ടിഎച്ച്സിഒയും നിലപാട് മാറ്റി. ആദ്യം തിരഞ്ഞെടുപ്പ് നട
ക്കട്ടെയെന്നും നാഗാന്മാര്‍ക്ക് വേണ്ടിയുളള പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

 

ഈ അനിശ്ചിതത്വം നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണത്തിലു് പ്രകടമായിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി ആറ് വരെ 17 മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് വെറും 22 പേരാണ് പത്രിക സമര്‍പ്പിച്ചത്. നാഷണാലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി~8, നാഗാ പീപ്പിള്‍സ് ഫ്രണ്ട്~ 7, ബിജെപി~6, ജനതാദള്‍ (യു)~1 എന്ന ിങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥി നില. ദിമാപൂറില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ടത് ഒരേയൊരു നാമനിര്‍ദ്ദേശപത്രികയാണ്. എന്നാല്‍ അവസാനദിനമായ ബുധനാഴ്ച
231 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഇതില്‍ 20 പേര്‍ ദിമാപൂറില്‍ നിന്നുളളവരാണ്. മുഖ്യമന്ത്രി ടി.ആര്‍.സെയ്ലാങ്ങും അവസാനദിവസമാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പ ിച്ചതെന്നതാണ് കൌതുകം. ആകെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം നിലവില്‍ 253 ആണ്. ഈ മാസം 8നാണ് പത്രികകള്‍ പരിശോധിക്കുക. പിന്‍വലിക്കാനുളള അവസാനതീയതി 12 ആണ്. പര ിശോധനയ്ക്കും പിന്‍വലിക്കലുകള്‍ക്കും ഒടുവിലാണ് യഥാര്‍ത്ഥ കണക്ക് വ്യക്തമാകുക. എന്തായാലും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാഗന്മാരുടെ മണ്ണില്‍ തിരഞ്ഞെടുപ്പ് ഗോദ തയ്യാറാവ ുകയാണ്. പ്രാദേശികവാദത്തെ കൂട്ടുപിടിച്ച് ബിജെപിയും കൊഴിഞ്ഞുപോക്ക് ഭീഷണിയ്ക്കിടെ പ്രാദേശിക സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസും മറ്റ് ഗോത്രവര്‍ഗ്ഗപാര്‍ട്ടികളും ജനതാദള്‍ യ ുണൈറ്റഡ്, എന്‍സിപി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിപി), നാഷണാലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപിപി), എന്തിന് എഎപി വരെ മത്സരരംഗത്തുണ്ട്.

 

മാറുന്ന സഖ്യങ്ങള്‍
15 വര്‍ഷം എന്‍പിപിയുടെ സഖ്യകക്ഷിയായി ഭരണം പങ്കിട്ട ബിജെപി സീറ്റതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുപിരിഞ്ഞു. മുന്‍മുഖ്യമന്ത്രിയും എന്‍പിഎഫ് സ്ഥാപകനേതാവുമായ നിഫിയോ റിയോവിന്‍റെ നാഷണാലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിജി) യുമായി ചേര്‍ന്നാണ് ഇത്തവണ ത ിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017~ഒക്ടോബറില്‍ റിയോ അനുഭാവികളായ വിമതരാണ് എന്‍ഡിപിപി രൂപീകരിച്ചത്. പഴയ ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാര്‍ട്ടിയെ പുനര്‍നാമകരണം ചെയ്യ ുകയായിരുന്നു. 2018 ജനുവരിയിലാണ് റിയോ എന്‍പിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിപിപിയില്‍ ചേര്‍ന്നത്. എന്‍പിഎഫുമായി സീറ്റ് വിഷയത്തില്‍ സമവായത്തിലെത്താന്‍ കഴിയാതിര ുന്നതോടെ ബിജെപി 11 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന റിയോവിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി കൂടുമാറുകയായിരുന്നു. 60 അംഗ നിയമസഭയിലേക്ക് 40 സീറ്റില്‍ എന്‍ഡിപിപിയും 20 സീറ്റില്‍ ബിജെപിയുമാണ് മത്സരിക്കുക. പ്രവൃത്തി, വെറും വാക്കല്ല (ഡീഡ് നോട്ട് വേര്‍ഡ്) എന്നതാണ് എന്‍ഡിപിപിയുടെ പ്രചാരണവാക്യം.

 

കോണ്‍ഗ്രസ് മറ്റേതൊരു വടക്കുകിഴക്കന്‍ സംസ്ഥാനത്തിലുമെന്നപോലെ ഇവിടെയും തിരിച്ചടി നേരിടുകയാണ്. കൊഴിഞ്ഞുപോക്ക് തന്നെയാണ് പ്രധാനപ്രശ്നമെന്ന് നേതാക്കള്‍ സമ്മതിക്കുന്ന ു. ജനുവരിയില്‍ മുന്‍മുഖ്യമന്ത്രി കയി.എല്‍.ചിഷി ഉള്‍പ്പെടെ പാര്‍ട്ടി വിട്ടിരുന്നു. എന്‍പിഎഫിനെയാണ് ഇത്തവണ കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്. 37 സീറ്റില്‍ എന്‍പിഎഫും 23 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ഗോത്രവര്‍ഗ്ഗവോട്ടുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് 21 പട്ടികവര്‍ഗ്ഗക്കാരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. വിശ്വാസം, ആയുധമല്ല (ഫെയ്ത്ത് നോട്ട് ആംസ് ) എന്നതാണ് എന്‍പിഎഫിന്‍റെ പ്രചാരണവാക്യം.


നിഫിയോ റിയോ എന്ന തന്ത്രശാലി
2002~ല്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നാണ് നിഫിയോ റിയോ എന്‍പിഎഫ് സ്ഥാപിച്ചത്. 2003~ല്‍ ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലേക്ക്. പത്ത് വര്‍ഷമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കിയാണ് അധികാരം പിടിച്ചത്. 2003~ 2008 , 2008~2013, 2013~2014 ഇങ്ങനെ മൂന്നുപ്രാവശ്യമായി 11 വര്‍ഷം മുഖ്യമന്ത്രിപദം അലങ്കരിച്ചു. 2014ലെ ലോക്സഭ ത ിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക്. കേന്ദ്രമന്ത്രിസ്ഥാനം കിട്ടാതെ വന്നതോടെ വീണ്ടും സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. എന്നാല്‍ മുുഖ്യമന്ത്രി ടിആര്‍ സെയ്ലാങ്ങും പാര്‍ട്ടി അധ്യക്ഷന്‍ ഷുര്‍ഹോസ്ലെയും ചേര്‍ന്ന് റിയോയെ എന്‍പിഎഫില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍. 2018 ജനുവരിയില്‍ എന്‍പിഎഫ് വിട്ട് എന്‍ഡിപിപിയില്‍ ചേര്‍ന്നു. ഫെബ്രുവരി മൂന്നിന് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി നാലാമതും മുഖ്യമന്ത്രിയാകാനുളള ശ്രമത്തിലാണ് റിയോ.

 

 

വോട്ടമാര്‍ കുറഞ്ഞു
നിലവില്‍ 11,89,264 വോട്ടര്‍മാരാണ് നാഗാലാന്‍ഡിലുളളത്. ഇതില്‍ 6,00,536 പേര്‍ പുരുഷന്മാരും 5,88,728 പേര്‍ സ്ത്രീകളുമാണ്. 2013~ല്‍ 11,92,377 വോട്ടര്‍മാരുണ്ടായിരുന്നുവെന്നും നാഗാലാന്‍ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ അഭിജിത് സിന്‍ഹ പറയുന്നു.

 

പണം തീരുമാനിക്കും
അധികാരം മാത്രം ലക്ഷ്യമിട്ടുളള കൂറുമാറലുകളില്‍ നിരാശരാണ് നാഗാലാന്‍ഡ് ജനത. എല്ലാവരും വികസനം വാഗ്ദാനം ചെയ്യുമെന്നും എന്നാല്‍ ഓരോ തവണയും സഖ്യങ്ങള്‍ പരസ്പരം മാറി വെറും രാഷ്ട്രീയ ചൂതാട്ടം മാത്രമാണ് നടക്കുന്നതെന്നും ദിമാപൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ ചായക്കട നടത്തുന്ന മോഹിത് ഝാ പറയുന്നു. ഒരു കക്ഷിയും കേവലഭൂരിപക്ഷം നേടില്ലെന്നും അവസാനം പണമാണ് എല്ലാം തീരുമാനിക്കുകയെന്ന് പരിസരവാസിയായ ആല്‍ഫ്രഡ് സെമ കൂട്ടിച്ചേര്‍ക്കുന്നിടത്ത് പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന ജനതയുടെ അധ ികാരികളോടുളള മനോഭാവം വ്യക്തമാണ്.