Monday 23 October 2017

ചി​ട്ടി ത​ട്ടി​പ്പ്: സ​മ​രം വി.എം. സു​ധീ​രന്‍ ഏ​റ്റെ​ടു​ക്കു​ന്

By ബി.വി. അ​രുണ്‍​കു​മാര്‍ posted by SBR.20 Sep, 2017

imran-azhar

തിരുവനന്തപുരം: പാറശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടിക്കന്പനി തട്ടിപ്പു കേസില്‍ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമായി. മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ ഒരു നേതാവിന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ ബാങ്കിലുണ്ടായിരുന്നുവെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷ നേതാവാകട്ടെ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് ചില നിക്ഷേപകര്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനെ കണ്ടത്. തുടര്‍ന്ന് ഇന്നു നടക്കുന്ന ഉപരോധ സമര പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണികക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. വി.എം. സുധീരന്‍ സമരമുഖത്തേക്കെത്തുകയാണെങ്കില്‍ പലരുടെയും നിക്ഷേപം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവരും. ഇത് തടയാന്‍ ഇന്നലെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ ചില നേതാക്കള്‍ കണ്ടെങ്കിലും ഫലമുണ്ടായില്ള. തന്നെ കാണാനെത്തിയ ആള്‍ക്കാരോട് സമരത്തിന് എത്താമെന്ന് വി.എം. സുധീരന്‍ ഉറപ്പു നല്‍കി. ഇന്നു രാവിലെ പത്തുമണിക്ക് ആരംഭിച്ച സമരത്തിലാണ് വി.എം. സുധീരന്‍ പങ്കെടുക്കുന്നത്.

ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് വി.എം. സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആര്‍ക്കെങ്കിലും കന്പനി ഉടമ നിര്‍മ്മലനുമായി ബന്ധമുണ്ടെങ്കില്‍ അതും വെളിച്ചത്തു കൊണ്ടുവരണമെന്നാണ് സുധീരന്‍റെ നിലപാട്. തമിഴ്നാട് പൊലീസ് ബിനാമി ഇടപാടു സംബന്ധിച്ച് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്. ഇതിനായി രണ്ടു ദിവസത്തിനകം അവര്‍ തലസ്ഥാനത്ത് എത്തുമെന്നാണു വിവരം. വി.എം. സുധീരന്‍ കൂടി സമരമുഖത്തേക്കെത്തിയതോടെ പലരും അങ്കലാപ്പിലായിരിക്കുകയാണ്.

സുധീരന്‍റെ വരവ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. നിര്‍മല്‍ ചിട്ടി തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ യാതൊരു അഭിപ്രായപ്രകടനവും പ്രാദേശിക നേതാക്കള്‍ നടത്തിയിട്ടില്ള. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വവും ജില്ളാ കമ്മിറ്റിയും ശകതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തു വന്നിട്ടുണ്ട്.

 

മാത്രമല്ള സമരത്തിന് പൂര്‍ണ പിന്തുണയും അവര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് ഇന്ന് നടക്കുന്ന ഹൈവേ ഉപരോധത്തില്‍ സുധീരന്‍ എത്തിയത്. കോണ്‍ഗ്രസിലെയും ഒരു പ്രബല ഗ്രൂപ്പിനെതിരെ രംഗത്തിറങ്ങാന്‍ കിട്ടിയ അവസരം സുധീരന്‍ മുതലാക്കുകയാണെന്നാണ് എതിര്‍ഗ്രൂപ്പുകാരുടെ പരാതി.