Tuesday 17 October 2017

വിടരാത്ത ഓണപ്പൂക്കള്‍ (കവിത)

By ബി.ആര്‍. ശുഭലക്ഷ്മി.07 Aug, 2017

imran-azhar

വിടരാത്ത ഓണപ്പൂക്കള്‍ (കവിത)
രചന: ഒളപ്പമണ്ണ


കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍~
പ്പൊട്ടിവിടര്‍ന്നൂ പൊന്നോണം.
നടുമുറ്റത്തുള്ളോമത്തപ്പ~
ന്നട നേദിച്ചൂ മുത്തശ്ശി.
മിഴിയിണ മാതാവേകിയ മഷികൊ~
ണ്ടെഴുതി, ക്കറുകപ്പൂ ചൂടി
കാമിനി പെട്ടി തുറന്നിട്ടേകിയ
കോടിയലക്കിയ മുണ്ടോടെ,
വെളിയിലിറങ്ങി നടന്നേന്‍,പൊന്നിള~
വെയിലില്‍പ്പൂക്കും മനമോടേ.
ആനന്ദിക്കുകയില്ലേയിപ്പൊ~
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ പാതാളംവി~
ട്ടിങ്ങോട്ടെത്തുക മാവേലി!
ആരും കരയരു,താരും കരയരു~
തദ്ദേഹത്തിന്‍ തിരുമുന്പില്‍.

 

കൂടുതല്‍ ഓണവിശേഷങ്ങള്‍ക്ക്..