Tuesday 24 October 2017

അമേരിക്ക അന്ധകാരത്തിലായിട്ട് കൃത്യം 33 ദിവസം: ശനിയാഴ്ച ലോകത്തിന് സംഭവിക്കുന്നത്.....

By webdesk.19 Sep, 2017

imran-azhar

ലോകാം അവസാനിക്കും എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമൊട്ടായി. രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കുമെന്ന് കേട്ടാണ് ഒരു തലമുറ വളര്‍ന്നത്. ഇപ്പോഴിതാ 2017 ആയിട്ടും ലോകം ഒരു കുഴപ്പവും കൂടാതെ നില്‍ക്കുന്നു. എന്നാല്‍ ലോകം അവസാനിക്കുമെന്ന് വീണ്ടും പ്രവചിച്ചിരിക്കുകയാണ് ഇവാന്‍ജലിക്കല്‍ ക്രിസ്ത്രീയ സഭാംഗമായ സംഖ്യാശാസ്ത്രജ്ഞന്‍ ഡേവിഡ് മേയ്ഡേ.

 

നിബിറു എന്ന ഗ്രഹമാണ് ഇപ്പോഴും വില്ലന്‍. സെപ്റ്റംബര്‍ 23ന് നിബിറു വന്നിടിച്ച് ഭൂമി തകരുമെന്നാണ് പ്രവചനം. സംഖ്യാശാസ്ത്രത്തെ ഉദ്ധരിച്ചാണ് മേയ്ഡേയുടെ പ്രവചനം.
ബൈബിളില്‍ 33 എന്ന നന്പരിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഇവാന്‍ജലിക്കല്‍ സഭ പുറത്തിറക്കിയ ലോകാവസാന മുന്നിറിയിപ്പ് വീഡിയോയില്‍ പറയുന്നു. യേശു ക്രിസ്തു ജീവിച്ചിരുന്നത് കൃത്യം 33 വര്‍ഷമാണ്. ജൂതദൈവമായ എലോഹിമിനെക്കുറിച്ച് 33 തവണയാണ് ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ബൈബിളിലെ ഈ സൂചനകളും ജ്യോതിശാസ്ത്രവും ക്രോഡീകരിച്ചാണ് ഇത്തരത്തില്‍ മേയ്ഡേ ലോകാവസാന പ്രവചനം നടത്തിയിരിക്കുന്നത്.


കഴിഞ്ഞ മാസം 21ന് അമേരിക്കയെ ഇരുട്ടില്‍ മൂടിയ സൂര്യഗ്രഹണം ഇതിന്‍െറ ഒരു സൂചനയാണ്. ഈ സംഭവം കഴിഞ്ഞ് കൃത്യം 33 ദിവസമെത്തുന്പോള്‍ നിബിറു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനെത്തും. അതായത് ഈ മാസം 23ന്. എന്നാല്‍ ഈ ദിവസം തന്നെ ലോകം പൂര്‍ണ്ണമായും നശിക്കുമെന്ന് ഡേവിഡ് പറയുന്നില്ള. ഒക്ടോബര്‍ മാസത്തിന്‍െറ ആദ്യം മുതല്‍ ലോകത്തിന്‍െറ ഒരു ഭാഗം നമ്മള്‍ ഇതിന് മുന്പ് കണ്ടത് പോലെ ആയിരിക്കില്ള. ലോകം മുഴുവന്‍ കുഴപ്പങ്ങള്‍ പടരുമെന്നും അത് ഭൂമിയുടെ സര്‍വനാശത്തിലേക്ക് നയിക്കുമെന്നും ഡേവിഡ് പ്രവചിക്കുന്നു.

 

എന്നാല്‍ ഡേവിഡിന്‍റെ പ്രവചനങ്ങളെ നാസയും ഭൂരിഭാഗം ക്രിസ്തീയ സമൂഹവും തള്ളി. ക്രിസ്തുമത വിശ്വാസത്തില്‍ സംഖ്യാശാസ്ത്രമില്ളെന്ന് പ്രമുഖ ക്രിസ്ത്യന്‍ പുരോഹിതനായ എഡ് സ്ടെസ്റ്റര്‍ പ്രതികരിച്ചു.