Thursday 20 September 2018ഈ ആള്‍ക്കൂട്ടം ആര്‍ക്കെതിരെ?

By SUBHALEKSHMI B R.04 Oct, 2017

imran-azhar

 അങ്ങനെ ആ താരം ജയില്‍ മോചിതനായി. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അടുപ്പമുളളവര്‍ക്കും സന്തോഷമുളള കാര്യം തന്നെ. നടനായതിനാല്‍ ആരാധകരുണ്ടാവുക എന്നത് സ്വാഭാവികം. എന്നാല്‍, ആരാധന തോന്നുന്നത് ആരോടാണ്? താരം അവതരിപ്പിച്ച സിനിമയിലെ നന്മ നിറഞ്ഞ കഥാപാത്രങ്ങളോടാണെന്നതാണ് സത്യം. നന്മയ്ക്കുവേണ്ടി പോരാടുന്ന, സഹിക്കുന്ന, അവസാനം വിജയിക്കുന്ന നായകകഥാപാത്രത്തോട്. എന്നാല്‍, ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ നന്മയുടെ മൂര്‍ത്തികളാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് ആര്‍ക്കാണറിയാത്തത്. നിര്‍ഭാഗ്യവശാല്‍ ഒരു പ്രസംഗത്തില്‍ മലക്കം മറിയുന്ന റോമന്‍ ആള്‍ക്കൂട്ടത്തെ പോലെ (ആദ്യം ബ്ര
ൂട്ടസിനൊപ്പവും പിന്നീട് മാര്‍ക്ക് ആന്‍റണിക്കൊപ്പവും) സാക്ഷര കേരളവും നിലപാടുമാറ്റുകയാണെന്നു തോന്നുന്നു. അവള്‍ക്കൊപ്പവും അവനൊപ്പവും എന്ന ഹാഷ്ടാഗുകളില്‍ വെറുതെ ചാടി ക്കളിക്കുന്നു.

 

പറഞ്ഞുവന്നത് കഴിഞ്ഞദിവസത്തെ ആള്‍ക്കൂട്ടത്തെ പറ്റിയാണ്. നിരപരാധിയെന്ന് തങ്ങള്‍ കരുതുന്ന വ്യക്തിയോട് കൂറുപ്രഖ്യാപിക്കുന്ന സാധാരണക്കാരുടെ കൂട്ടമായിരുന്നു അതെങ്കില്‍ അറസ്റ്റിലായ വേളയില്‍ ഇതേ മനുഷ്യനെ കൂക്കിവിളിച്ചത് ആരാണ്? അയാള്‍ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും എന്ന് തള്ളിക്കളഞ്ഞത് ഇതേ നാട്ടുകാരല്ലേ? ഇനി അഥവാ അതാണ് സാധാരണക്കാരുടെ കൂട്ടമെങ്കില്‍ ഇന്നലെ ജയിലിനുമുന്നിലും വഴിയോരത്തും വീടിനു മുന്നിലും തടിച്ചുകൂടി ആര്‍പ്പുവിളിച്ച് മധുരം പരസ്പരം കുത്തിത്തിരുകി ചിലരെ വെല്ലുവിളിച്ച് പ ുഷ്പവൃഷ്ടിയും ശബ്ദകോലാഹലവും ഉയര്‍ത്തിയ കൂട്ടം യഥാര്‍ത്ഥത്തില്‍ ആരാണ്?

 

ഒന്നോര്‍ക്കണം, വാളയാര്‍ മുതല്‍ കുളത്തൂപ്പുഴ സംഭവം വരെ കുരുന്നുകള്‍ക്കു പോലും രക്ഷയില്ലാത്ത നിലയിലേക്ക് മുന്പെന്നത്തേക്കാളും ഭയാനകമായ സ്ത്രീവിരുദ്ധതയിലേക്ക് കൂപ്പുക ുത്തുകയാണ് കേരളം. അതിനെതിരെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ നല്‍കുന്ന കേവലം വാക്കുകളിലെ നിയമസുരക്ഷയൊഴിച്ചാല്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നില്ലെന്നുമാത്രമല്ല അതീവ ഗുര ുതരമാകുകയാണ്. അങ്ങനെയുളള ഒരു സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് കഴിഞ്ഞദിവസത്തെ ആ ആള്‍ക്കൂട്ടത്തെ നാം കാണേണ്ടത്. അയാള്‍ കുറ്റാരോപിതന്‍ മാത്രമാകട്ടെ, പക്ഷേ ആരോപിക്കപ്പെട്ട കുറ്റമെന്താണ്? ഇന്ത്യന്‍ പീനല്‍കോഡിന്‍റെ ചരിത്രത്തില്‍ പോലുമില്ലാത്ത സംഭവം. ഒരു സ്ത്രീയുടെ മേല്‍ ശാരീരികാതിക്രമം കാട്ടി ആ ദൃശ്യം പകര്‍ത്തി നല്‍കാന്‍ ക്വട്ടേഷന്‍ നല്‍കുക. അങ്ങനെയുളള ഒരാള്‍ക്ക് തികച്ചും നിയമാനുസൃതമായി ജാമ്യം അനുവദിച്ചെന്ന കാരണത്താലുളള ഘോഷങ്ങള്‍ നീതിപീഠത്തെയും സമൂഹമനസ്സാക്ഷിയെയും എന്തിന് തനിക്കേറ്റ അപമാനം മൂടിവയ്ക്കാതെ അത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി , സ്ത്രീയുടെ അഭിമാനത്തിനുവേണ്ടി പൊരുതാന ുറച്ചവളെയും വെല്ലുവിളിക്കുന്നതായിരുന്നുവെന്ന് പറയാതെ വയ്യ. ഇവിടെ ആര് ആരുടെ മേലാണ് ചെളിവാരിയെറിയുന്നത്?

 

അവനൊപ്പമോ എതിരോ?
അയാള്‍ കേവലം കുറ്റാരോപിതന്‍ മാത്രമാണ്. ജാമ്യത്തിന് അര്‍ഹതയുണ്ട്. കുറ്റം ആരോപിക്കപ്പെട്ടുവെന്ന കാരണത്താല്‍ ആജീവനാന്തം അഴിയെണ്ണേണ്ടതില്ല. തെളിയിക്കപ്പെടാത്ത് കുറ്റത്തിന് ഒരാളെ അനിശ്ചിതകാലം തടവിലിടുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവിടെ കേവലം ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളെ ഇത്തരത്തില്‍ പൊതുമധ്യത്തില്‍ ആഘോഷിക്കുന്നത് അയാള്‍ക്കു തന്നെ ദോഷം ചെയ്തേക്കാം. നിയമസംവിധാനത്തോടുളള നിയമപാലകരോടുളള തുറന്ന വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. മാത്രമല്ല താരാരാധനയില്‍ താല്പര്യമില്ലാത്ത ഒരു വിഭാഗത്തിന് ഇത്തരം പ്രകടനങ്ങള്‍ അരോചകമായി തോന്നാം. ഇവിടെ ചിന്ത്യം അവനൊപ്പമോ അവനെതിരോ എന്നതാണ്.മുന്പൊരു കേസില്‍ പെട്ട ബോളിവുഡ് താരത്തിന് ഇത്തരം ആരാധകക്കൂട്ടത്തെ കൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ലെന്നത് ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്.

 

 

 

ആള്‍ക്കുട്ടവാര്‍ത്തകള്‍
വേണ്ടപ്പെട്ട ഒരു വ്യക്തി കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടോ, ശിക്ഷയില്‍ ഇളവുനേടിയോ തിരികെ വന്നാല്‍ അടുത്തവൃത്തങ്ങള്‍ക്ക് സന്തോഷിക്കാം. എന്നാല്‍, നാടടച്ച് എന്തൊക്കെയോ സ്ഥാപിച്ചെടുക്കാനുളള ഇത്തരം സംഘടിത ആഘോഷങ്ങള്‍ നല്‍കുന്ന സന്ദേശമെന്താണ്? ഈ ഘോഷങ്ങളും കെട്ടിപ്പിടുത്തങ്ങളും തുമ്മുന്നതും ഇരിക്കുന്നതും ചിരിക്കുന്നതുമെല്ലാം അറസ്റ്റ
ിനെ ആഘോഷമാക്കിയവര്‍ തന്നെ തത്സമയം സകലവിധ ആര്‍ഭാടങ്ങളോടെയും അവതരിപ്പിക്കുന്നതിലൂടെ എന്താണ് പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നത്? ചെയ്തതു പ്രമ ുഖനാണെങ്കില്‍ കൂടെനില്‍ക്കാന്‍ പ്രമുഖരും പണംകൊടുത്തുവാങ്ങിയ, ചിന്താശേഷി നഷ്ടപ്പെട്ട ഒരു കൂട്ടവുമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കുമെന്തുമാകാമെന്നോ? ബാധിക്കപ്പെട്ടവള്‍ അത് ബാല ികയായാലും നടിയായാലും കേവലം ഹാഷ്ടാഗുകളില്‍ ഒതുങ്ങുമെന്നോ? അവളുടെ നിലവിളികള്‍ ഇത്തരം ഘോഷങ്ങളില്‍ മുങ്ങിയില്ലാതാകുമെന്നോ? സണ്ണി ലിയോണ്‍ പ്രത്യേക വിഭാഗം സിന ിമകളിലെ താരറാണിയെ സ്വീകരിച്ച ആബാലവൃദ്ധം കൂട്ടത്തിനെ പരിഹസിച്ചവര്‍ക്ക് ഇവിടെ ശബ്ദമുയരാത്തതെന്തുകൊണ്ടാണ്? അതോ സണ്ണിയെ കാണാനെത്തിയതിനേക്കാള്‍ വലിയ കൂട്ടത്ത ിന്‍റെ കണക്കെടുത്ത പോലെ കുറ്റാരോപിതരായ പ്രമുഖരുടെ മോചനത്തില്‍ അര്‍മാദിച്ച ജനക്കൂട്ടങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുളള തിരക്കിലാണോ പ്രബുദ്ധ കേരളം.