Monday 25 October 2021
മഴയ്ക്കൊപ്പം സ്ക്കൂളിലേക്ക്

By Subha Lekshmi B R.31 May, 2017

imran-azhar

"പിള്ളാര്‍ക്ക് സ്ക്കൂള്‍ തുറക്കുന്പോ തുടങ്ങും മഴ...മഴയെന്നു പറഞ്ഞാലോ തുളളി തോരാത്ത മഴ. ഉടുപ്പിലൊക്കെ ചെളിയാക്കിയല്ലേ പിളളാരു വരൂ..നനച്ചിട്ടാല്‍ ഉണങ്ങിക്കിട്ടണ്ടേ..".അമ്മയുടെ പരിഭവമിങ്ങനെ നീളുന്പോള്‍ തിണ്ണയിലിരുന്ന് കാല്‍ മഴവെളളത്തിലിട്ട് കളിക്കുമായിരുന്ന ബാല്യം. കടലാസുവഞ്ചികളുണ്ടാക്കി ഒഴുക്കി ആരുടെ വഞ്ചിയാണ് കുടുതല്‍ നേരം പൊങ്ങിക്കിടക്കുകയെന്ന് പന്തയംവച്ച് മുങ്ങാത്ത വഞ്ചിയെ കല്ലെടുത്തിട്ട് മുക്കി...അങ്ങനെ ചെറുകുന്നായ്മകളുമായി കടന്നുപോയ ബാല്യം. ഓരോ അധ്യയനവര്‍ഷതുടക്കവും നഷ്ടപ്പെട്ട ആ കാലത്തിലേക്ക് മനസ്സുകൊണ്ട് മടങ്ങിപ്പോകലാണ്.

 

എന്തായിരുന്നു അന്ന് സ്ക്കൂള്‍ തുറക്കുന്പോഴുളള ആവേശം. മാന്പഴക്കാലത്തിന്‍റെ മധുരവും കൊതിയും അടിപിടിയുമെല്ലാം ചേര്‍ന്ന മധ്യവേനലവധിയുടെ തിമിര്‍പ്പിനൊടുവില്‍ ചെറുദു:ഖമായാണ് സ്ക്കൂള്‍ തുറക്കാറായി എന്ന യാഥാര്‍ത്ഥ്യത്തിലേക്കെത്തുക. "ഓ അവധി പെട്ടെന്നു കഴിഞ്ഞല്ലോ" എന്ന തോന്നലില്‍ സ്ക്കൂള്‍ കണ്ടുപിടിച്ചത് ആരാണാവോ എന്ന മട്ടില്‍ കുട്ടി വിദ്വേഷമുയരും. പിന്നീട്, പുതിയ ക്ളാസിലേക്കെത്താനുളള ഒരുക്കങ്ങളായി. പഴയ പാഠപുസ്തകങ്ങള്‍ അയല്‍പക്കത്തെ ചേച്ചിമാരില്‍ നിന്നോ ചേട്ടന്‍മാരില്‍ നിന്നോ വാങ്ങിവയ്ക്കുകയാണ് ആദ്യകടന്പ. നമുക്കു മുന്പേ അമ്മമാര്‍ തന്നെ നേരത്തേ പറഞ്ഞുവയ്ക്കും. എടീ നിന്‍റെ മോള്‍ടെ അല്ലെങ്കില്‍ മോന്‍റെ പുസ്തകം എന്‍റെ കുഞ്ഞിനു തരണേ. പുസ്തകം സമയത്തിന് പോയി വാങ്ങാത്തതിന് ശകാരമേറെ കേള്‍ക്കും. ഒടുവില്‍ പുസ്തകം വാങ്ങിവച്ചാലോ. അത് പൊതിയിട്ട് ശരിയാക്കണം. അടുത്ത കടന്പ പഴയ നോട്ടുബുക്കുകളിലെ എഴുതാത്ത പേജുകള്‍ കീറിയെട
ുത്ത് പുതിയ ബുക്കുകള്‍ തുന്നിക്കെട്ടുക എന്നതാണ്. കാശുളളവര്‍ അടുത്ത് പ്രിന്‍റിംഗ് പ്രസ് ഉണ്ടെങ്കില്‍ അവിടെ കൊടുത്ത് തുന്നിയെടുക്കും. നമുക്ക് അതിനൊന്നും തരപ്പെടില്ല. ഒരുപാടു
പേജുണ്ടെങ്കിള്‍ എഴുതിയ പേജുകള്‍ ഉളളിലാക്കി പൊതിയുകയാണ് പതിവ്. അല്ലാത്തവ കീറിയെടുത്ത് പഴയ നോട്ടുപുസ്തകത്തിന്‍റെ പുറംചട്ടയില്‍ അടുക്കി ചാക്കു തുന്നുന്ന സൂചികൊണ്ട് തുന്നിയെടുക്കും.

 

 

 

പുസ്തകസഞ്ചി എല്ലാവര്‍ഷവും മാറ്റുന്ന പതിവില്ല. പഴയത് കീറിയാല്‍ മാറ്റിക്കിട്ടിയേക്കാം. ഇടയ്ക്ക് അലുമിനിയംപെട്ടി വന്നതോടെ അത്തരമൊന്നു സംഘടിപ്പിച്ചു തന്നു. എഴാം ക്ളാസ് വരെ അതും തുക്കിയൊരേ നടപ്പായിരുന്നു. അതിന്‍റെ പൂട്ട് ഇളകുന്പോള്‍ വച്ചുപിടിപ്പിക്കല്‍ മാത്രമാണ് ആകെ വരുന്ന പണി.

 

യൂണിഫോം രണ്ടു ജോടിയുണ്ടാവും. അതിലൊന്നു കീറിയാല്‍ മാത്രം അടുത്തത്. ബുധനാഴ്ച നിറമുളള ഉടുപ്പുകളാവാം. ആ പ്രദേശത്തെ മിക്കവാറും കുട്ടികള്‍ക്ക് ബുധനാഴ്ചകളെ പേടിയായ ിരുന്നു. അന്നും യൂണിഫോമാക്കിയാല്‍ എന്തായിരുന്നു കുറ്റമെന്ന ചിന്ത പലതവണ അലട്ടി.

 

 

ഇനി സ്ക്കൂള്‍ തുറന്നാള്‍ മതി. പുതിയ യൂണിഫോം വാങ്ങിയ വര്‍ഷമാണെങ്കില്‍ തലേദിവസം തയ്യല്‍ക്കാരി ചേച്ചിയുടെ വീട്ടില്‍ കുത്തിയിരിപ്പായിരിക്കും. പ്രദേശത്തെ രണ്ടു തയ്യല്‍ക്കാരികളില്‍ ഒരാളാണ് നമ്മുടെ കക്ഷി. വല്ലാത്ത ഗമയിലാണ് സ്ക്കൂള്‍തുറക്കല്‍, ഓണം വേളകളില്‍ പുള്ളിക്കാരിയുടെ പെരുമാറ്റം. കാശുളള വീട്ടിലെ പിളളാര്‍ക്ക് ആദ്യം തുന്നിനല്‍കും. നമ്മളൊക്കെ പോയിരുന്നാല്‍ ഇഷ്ടക്കേട് മുഖത്ത് കൂര്‍ത്തുനില്‍ക്കും. കുഞ്ഞുമനസ്സിന് അനുവദനീയമായ ദേഷ്യത്തിന്‍റെ ഭാഷയെല്ലാം മനസ്സിലിട്ട് ക്ഷമയോടെ നിസ്സഹായമായ ചിരിയോടെ അങ്ങനെ നിന്ന് ത ുണിതുന്നിയതും വാങ്ങിപ്പോകാന്‍ നോക്കും. അല്ലാതെ വഴിയില്ലല്ലോ? തയ്യലിലുമുണ്ട് പുളളിക്കാരിയുടെ കലാപരിപാടി. നമ്മള്‍ പറയുന്ന പോലൊന്നുമല്ല അവര്‍ക്ക് തോന്നിയ രീതിയില്‍ തോന്ന ിയ അളവിലൊക്കെ തയ്ക്കും.

 

ഒടുവില്‍ ആ ദിനമെത്തി. വര്‍ഷാവര്‍ഷം ആ ദിവസത്തിലൊഴിച്ച് മറ്റൊരിക്കലും സ്ക്കൂളില്‍ പോകാന്‍ ആരും അത്ര തിടുക്കം കാട്ടാറില്ല. തിമിര്‍ത്തുപെയ്യുന്ന മഴയെയും മഴ ഒന്നു തുളളിയെടു െക്കട്ടെ എന്ന അമ്മയുടെ വിലക്കിനെയും വകവയ്ക്കാതെ ഒരു പോക്കാണ്. നീളന്‍ കുടയുടെ (ഇന്നത്തെ പോലെ മടക്കുകുടയല്ല) കീഴില്‍ അനുജത്തിയുണ്ടാവും. അങ്ങനെ ചെറുസംഘങ്ങളായി കുശുന്പും കുന്നായ്മകളുമായി മഴവെളളം തെറിപ്പിച്ച് അങ്ങനെ നടക്കും. ഇടയ്ക്ക് ഒരു തോടുളളിടത്ത് വരുന്പോള്‍ നീര്‍ക്കോലിയെ പേടിച്ച് കല്ലുകളില്‍ ചവിട്ടികടക്കും. വെളളം കുത്തിയൊല ിക്കുന്നതു നോക്കി നില്‍ക്കും.അയലത്തെ കുട്ടിക്ക് സ്ളേറ്റില്‍ തേയ്ക്കാന്‍ മഷിത്തണ്ടുകള്‍ നോക്കിവയ്ക്കും. അങ്ങനെയങ്ങനെ മഴയ്ക്കൊപ്പം സ്ക്കൂളെത്തും.

 

സ്കൂള്‍മുറ്റത്ത് നിര്‍ത്തി അസംബ്ളി വിളിച്ച് വരിവരിയായി പുതിയ ക്ളാസുകളിലേക്ക്. ക്ളാസിലേക്കും മഴയെത്തും. മുടിത്തുന്പിലൂടെയും കുടത്തുന്പുലൂടെയും. ഓടിച്ചാടി സീറ്റ് പിടിക്കും. മുന്‍നിരയ ിലെ ബഞ്ചില്‍ രണ്ടാമതോ മൂന്നാമതോ ഇരിപ്പിടം വേണമെന്നത് നിര്‍ബന്ധമായിരുന്നു. പാഠപുസ്തകപ്പെട്ടി തറയില്‍ വച്ച് ഒരിരുപ്പാണ്. മഴ തൊട്ടടുത്തുണ്ട്...തണുപ്പുകൊണ്ട് തഴുകിയും...തുളള ികളായി ഇറ്റുവീണും...