Monday 23 April 2018

വിവാദ പ്രണയനായകന്‍ ഫ്രാന്‍സിന്‍റെ അമരക്കാരനാകുമോ?

By Subha Lekshmi B R.29 Apr, 2017

imran-azhar

ഇമ്മാനുവല്‍ മാക്രോണ്‍. ജനഹിതം തുണച്ചാല്‍ ഫ്രാന്‍സിന്‍റെ അടുത്ത പ്രസിഡന്‍റ്. ഫ്രഞ്ചു ജനത മാത്രമല്ല ലോകവും ഉറ്റുനോക്കുകയാണ് ഈ 39~കാരനെ.

 

ഏപ്രില്‍ 23ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജയിച്ച് ഇമ്മാനുവല്‍ മാക്രോണും മാരീന്‍ ലെ പെന്നും ഫൈനല്‍ റൌണ്ടിലെത്തി. ഇവരിലാരാണ് ഫ്രാന്‍സിനെ നയിക്കുകയെന്ന് മേയ് ഏഴിന് തീരുമാനമാകും. കാരണം, അന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലെ വിജയിയാണ് ഫ്രാന്‍സിന്‍റെ അടുത്ത പ്രസിഡന്‍റാകുക.

 

മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്‍െറ സ്ഥാനാര്‍ഥിയാണ് ഇമ്മാനുവല്‍ മാക്രോണ്‍. ഞായറാഴ്ചത്തെ വോട്ടെടുപ്പില്‍ മക്രോണിന് 24.01% വോട്ടു ലഭിച്ചപ്പോള്‍ തീവ്രവലതുപക്ഷ നാഷനല്‍ ഫ്രന്‍റ് സ്ഥാനാര്‍ഥി ലെ പെന്‍ നേടിയത് 21.30% വോട്ടുകളാണ്. വലതുപക്ഷ സ്ഥാനാര്‍ഥി ഫ്രന്‍സ്വാ ഫിയനും (20.01% ) ഇടതു സ്ഥാനാര്‍ഥി ഴോങ് ലൂക് മെലാന്‍ഷോനും (19.58%) ഉള്‍പ്പെടെ ഒന്‍പതു സ്ഥാനാര്‍ഥികള്‍ ഇതോടെ മത്സരരംഗത്തുനിന്ന് പുറത്തായി. ഫ്രാന്‍സ് കണ്ട അട്ടിമറി വിജയമായിരുന്നു മക്രോണിന്‍റേതും പെന്നിന്‍റേതും. ആറുപതിറ്റാണ്ട് ഫ്രഞ്ച് രാഷ്ട്രീയം അട ക്കിവാണ ഇടതു വലതു പാര്‍ട്ടികളെ നിഷ്പ്രഭരാക്കി മറ്റു രണ്ടു പാര്‍ട്ടികള്‍ മുന്നിലെത്തിയിരിക്കുന്നു.മേയ് ഏഴിനു നടക്കുന്ന വോട്ടെടുപ്പില്‍ മാക്രോണു വോട്ടു ചെയ്യാനാണ് ഫിയനും സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ബന്വാ ഹാമോയും ആഹ്വാനം ചെയ്തിരുക്കുന്നത് എന്നത് ഈ യുവാവിന്‍റെ സാധ്യതയേറ്റുന്നു.

 

 

 

ഇതാണ് ശരിയായ സമയം
1977 ഡിസംബര്‍ 21ന് ഫ്രാന്‍സിലെ അമീന്‍സില്‍ ഫ്രാങ്കോയിസ്~ ജീന്‍ മൈക്കല്‍ മാക്രോണ്‍ ദന്പതികളുടെ മകനായി ജനനം. 12 വയസ്സുവരെ ഒരു മതത്തിന്‍റെയും മേല്‍വിലാസമില്ലാതെയാണ് രക്ഷിതാക്കള്‍ ഇമ്മാനുവലിനെ വളര്‍ത്തിയത്. 12~ാം വയസ്സില്‍ ജ്ഞാനസ്നാനം ചെയ്ത് റോമന്‍കത്തോലിക്കനായി. സ്വന്തം തീരുമാനപ്രകാരമായിരുന്നു ഇമ്മാനുവല്‍ റോമന്‍ കത്തോലി ക്കനായത്.

 

പാരിസ് സര്‍വ്വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും പാരിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്കല്‍ സ്റ്റഡിസീല്‍ നിന്ന് പബ്ളിക് അഫയേഴ്സില്‍ ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് 2008 വരെ ഫ്രഞ്ച് ധനകാര്യമന്ത്രാലയത്തില്‍ ഫിനാന്‍സ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ചു.

 

2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു ഇമ്മാനുവല്‍. 2012 മുതല്‍ 2014 വരെ പ്രസിഡന്‍റ് ഫ്രാന്‍സിസ് ഒലാന്തോയുടെ ഉന്നത ഉദ്യോഗസ്ഥ സംഘത്തിലിടം നേടി.2014 ആഗസ്റ്റില്‍ ഫ്രാന്‍സിന്‍റെ ധനകാര്യ മന്ത്രിയായി. 2016~ല്‍ സോഷ്യലിസ്റ്റ് പാത വിട്ട ഇമ്മാനുവല്‍ ഒന്‍ മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇപ്പോഴിതാ ഫ്രഞ്ച് പ്രസിഡന്‍റ് പദത്തിലേക്കുളള ആദ്യപടി കടന്നിരിക്കുന്നു. അഞ്ചു വര്‍ഷംകൂടി കഴിഞ്ഞ്, 2022ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയാല്‍ പോരേയെന്ന് ഇമ്മാനുവല്‍ മാക്രോണിനോട് അദ്ദേഹത്തിന്‍െറ രാഷ് ട്രീയ ഉപദേശകന്‍ ആരാഞ്ഞിരുന്നു. പോരാ, ഇതാണു പറ്റിയ സമയം എന്ന വെളിപാടില്‍ മാക്രോണ്‍ അങ്കത്തട്ടിലിറങ്ങുകയായിരുന്നു.

 

വിവാദപ്രണയം
ബുദ്ധിശാലിയായിരുന്നു ഇമ്മാനുവല്‍. എഴുത്തും വായനുമായി നടന്ന പയ്യനെക്കുറിച്ച് അച്ഛനമ്മമാര്‍ക്ക് പ്രതീക്ഷകളുമേറെയായിരുന്നു. പഠനത്തിലും കരിയറിലും ആ പ്രതീക്ഷകള്‍ കാത്ത ഇമ്മാനുവല്‍ പക്ഷേ തന്‍റെ വിവാഹത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. നോവലിസ്റ്റാകണമെന്ന മോഹവുമായി നടന്ന ഇമ്മാനുവല്‍ പത്താം ക്ളാസില്‍ തന്നെ ഫ്രഞ്ച് സാഹിത്യം പഠ ിപ്പിച്ച അധ്യാപികയുമായി പ്രണയത്തിലായി. ഇത് വീട്ടിലും നാട്ടിലും വലിയ വിവാദമായി. 29~ാം വയസ്സില്‍ തന്നേക്കാള്‍ 24 വയസ് പ്രായക്കൂടുതലുള്ള, വിവാഹിതയും മൂന്നു മക്കളുടെ അമ്മയ ുമായിരുന്നു ബ്രിജിത്ത് ട്രോഗ്നസ് എന്ന അധ്യാപിക. വെളളിയാഴ്ചകളിലെ നാടകക്കളരിക്കിടെയാണ് ഇവര്‍ക്കിടയില്‍ പ്രണയം നാന്പിട്ടത്. മാതാപിതാക്കളും മറ്റും കാണികളായെത്തിയ പ്രൌഢമായ സദസ്സിനു മുന്നില്‍ വച്ച് ബ്രിജിത്തും ഇമ്മാനുവലും ഉള്‍പ്പെട്ട സംഘം നാടകം കളിച്ചു. നാടകത്തിന് തിരശ്ശീല വീഴുന്നതിന് മുന്പ് ഇമ്മാനുവല്‍ ടീച്ചറെ ചുംബിച്ചു. അത് സാധാരണ സംഭവമായി മാത്രമേ മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും എടുത്തുളളു.

 

 

 

 

എന്നാല്‍ പതിയെപതിയെ വെളളിയാഴ്ചകളിലെ നാടക്കക്കളരിയില്‍ ഇമ്മാനുവലിന്‍റെയും അധ്യാപികയുടെയും പെരുമാറ്റത്തെക്കുറിച്ച് വാര്‍ത്തകളുണ്ടായി. അവര്‍ തമ്മില്‍ അരുതാത്ത എന്തോ ഒന്ന് ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നപ്പോള്‍ മാതാപിതാക്കള്‍ അസ്വസ്ഥരായി.ബ്രിജിത്തിന്‍റെ മൂത്തമകളും ഇമ്മാനുവലും സഹപാഠികളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രായത്തിന്‍റെ ചാപല്യമാണിതെന്നും കുറച്ചു കഴിയുന്പോള്‍ അവന്‍ തനിക്കുചേര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ഇമ്മാനുവലിന്‍റെ മാതാപിതാക്കള്‍ കരുതി. എന്നാല്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷവും അവന്‍ പഴയ അധ്യാപികയെ രഹസ്യമായി സന്ധിക്കുന്ന വിവരം അവര്‍ അറിഞ്ഞു. മകനെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. അധ്യാപികയെ താക്കീതു ചെയ്തു. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ജീവിതമുണ്ട്...അവന്‍ ചെറുപ്പമാണ്.നിങ്ങളെ വിവാഹം ചെയ്താല്‍ അവന് കുട്ടികളുണ്ടാവില്ല...ജീവിതവും ആ മാതാപിതാക്കള്‍ വിതുന്പുന്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവ ില്ലെന്ന് അധ്യാപികയും വിതുന്പി...അത്രയ്ക്കും ആഴത്തിലുളളതായിരുന്നു അവരുടെ പ്രണയം. 2007~ല്‍ തന്‍റെ അമ്മയെക്കാള്‍ മൂന്ന് വയസ്സുമാത്രം ഇളപ്പമുളള ബ്രിജിത്ത് ട്രോഗ്നസിനെ ഇമ്മാന ുവല്‍ വിവാഹം ചെയ്തു. 2007~ലായിരുന്നു ഈ വിവാദവിവാഹം.

 

എന്നാല്‍, ഇതൊന്നും ഭാവനാസന്പന്നനും ബുദ്ധിമാനുമായ ഈ 39~കാരനെ വിജയിപ്പിക്കുന്നതിന് ഫ്രഞ്ച് ജനതയെ പിന്നോട്ടുവലിച്ചില്ലെന്നതാണ് സത്യം. മേയ് ഏഴിനും ഈ പിന്തുണ ത ുടര്‍ന്നാല്‍ ഫ്രാന്‍സിന്‍റെ അമരക്കാരനായി ഈ യുവകേസരിയെത്തും.