Monday 23 October 2017

പ്രിയപ്പെട്ട കൂട്ടുകാരിക്ക്......ഇന്ന് ലോകതപാല്‍ ദിനം

By SUBHALEKSHMI B R.09 Oct, 2017

imran-azhar


പ്രിയപ്പെട്ട കൂട്ടുകാരിക്ക്, നിനക്ക് സുഖമാണെന്ന് കരുതുന്നു.... ഇളംനീല നിറമുളള ഇന്‍ലെന്‍റില്‍ കൂട്ടുകാര്‍ക്ക്, പ്രണയിനിക്ക്, കാമുകന്, ദൂരെയുളള മാതാപിതാക്കള്‍ക്ക് ഒക്കെ കത്തെഴുതിയിര ുന്ന കാലം ഓര്‍മ്മയില്ലേ. പുതുതലമുറയ്ക്ക് അപരിചതമാണെങ്കിലും സുപരിചിതരായ തലമുറ ഇവിടെയുണ്ട്.

 

കത്തുകള്‍ സന്ദേശം കൈമാറുന്നതിനുളള ഏക ഉപാധിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. സന്ദേശവാഹകരില്‍ നിന്ന് ആ ജോലി തപാല്‍ വകുപ്പ് ഏറ്റെടുത്ത കാലം. സ്നേഹവും വാത്സല്യവ ും ചാലിച്ച, പ്രണയാതുരമായ, അറിവും പ്രചോദനവും പേറുന്ന സന്ദേശങ്ങളുമായി എത്രയെത്ര കത്തുകളാണ് തപാല്‍ നമുക്ക് എത്തിച്ചു തന്നത്. പ്രശസ്തമായ എത്രയെത്ര കത്തുകളാണ് നാം വായിച്ചുരസിച്ചത്. നെപ്പോളിയന്‍ എഴുതിയ 75,000 പ്രണയലേഖനങ്ങള്‍, മാര്‍ട്ടിന്‍ ലൂതല്‍ കിംഗിന്‍റെ ജയിലില്‍ നിന്നുളള കത്തുകള്‍, ജയിലില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്ദിര പ്രിയദര്‍ശിന ിക്കയച്ച കത്തുകള്‍ അങ്ങനെയങ്ങനെ....

 

ഇന്ന് ലോകതപാല്‍ദിനമാണ്. 1969~ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ചേര്‍ന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോകപോസ്റ്റല്‍ദിനമായി ആചരി
ക്കാന്‍ തീരുമാനിച്ചത്. 189 രാജ്യങ്ങളാണ് യുപിയുവില്‍ അംഗങ്ങളായിട്ടുളളത്. ഇന്ത്യയില്‍ ഒക്ടോബര്‍ 9 മുതല്‍ 14 വരെ തപാല്‍ദിനവാരാഘോഷം നടക്കുന്നു.

ഇന്‍റര്‍നെറ്റിന്‍റെ കാലത്തും തപാല്‍ സുപ്രധാനമായ ആശയവിനിമയ മാര്‍ഗ്ഗമായി തുടരുന്നു.