Saturday 22 September 2018



'എൻ മകനേ....നാൻ പെറ്റ മകനേ'

By BINDU PP.31 Dec, 1969

imran-azhar

 

 

 

'നാൻ പെറ്റ മകനേ' എന്ന അലമുറയിട്ട കരച്ചിലാണ് ഓരോ മലയാളികളുടെ കാതുകളിലും മുഴങ്ങി കേൾക്കുന്നത്.ഒരു നാടിന്റെ പ്രതീക്ഷയായിരുന്നു കഴിഞ്ഞ ദിവസം മഹാരാജിന്റെ മണ്ണിൽ പൊലിഞ്ഞ അഭിമന്യു.ആസൂത്രിതമായ കൊലപാതകമാണ് മഹാരാജാസിൽ അരങ്ങേറിയത്. വര്ഗിയതയും , തീവ്രവാദത്തെയും എതിർക്കുന്നവരെ നിശബ്ദമാക്കിയവരിലെ അവസാന ഇര അഭിമന്യു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയ എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്.

 


അഭിമന്യുവിന്റെ മാതാപിതാക്കൾ തോട്ടം തൊഴിലാളികൾ ആണ് ഇടുക്കിയിൽ, അധികമൊന്നും സ്വപ്നങ്ങൾ നെയ്യാൻ ത്രാണി ഇല്ലാത്തവരാണ്, ഹൈ സ്കൂൾ വിദ്യാഭ്യാസം പോലും ലക്ഷ്വറി ആയവരാണ്, അവിടെ നിന്ന് ആദ്യമായി കോളേജിൽ ഡിഗ്രീ പഠനത്തിന് എത്തിയവനാണ് അഭിമന്യു .,മഹാരാജാസ് പോലെ ഒരു കോളേജിൽ എത്തിപ്പെടാൻ അവൻ താണ്ടിയ ദൂരങ്ങൾ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ,ദൂരെ കോളേജിൽ മകന്റെ ഭാവി സുരക്ഷിതം ആണെന്ന് കരുതി മുണ്ട് മുറുക്കി സപ്നങ്ങൾ നെയ്ത അച്ഛനെയും അമ്മയെയും കണ്ണീരിലാഴ്ത്തിയാണ് കഴിഞ്ഞ ദിവസം മഹാരാജാസിന്റെ മണ്ണിൽ അരങ്ങേറിയയ്ത്. കൈ രണ്ടും പിന്നിൽ കെട്ടി ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ പിടഞ്ഞു വീണപ്പോൾ ആ കുഞ്ഞ് അനുഭവിച്ച അവൻ അനുഭവിച്ച വേദന.....

 

'അവനത്രയ്ക്ക് പാവമായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചവന്‍. ഒട്ടും കൊതി തീരാതെയാണവന്‍ പോയത്….അഭിമന്യുവിനെ അറിയുന്നവർ ഒരേ ശബ്ദത്തിൽ ഉറക്കെ പറയുന്നു.മഹാരാജാസ് കോളേജിൽ കെമിസ്ട്രി ബിരുദത്തിന് ചേർന്നത് കഴിഞ്ഞവർഷം. വൈകാതെ കോളേജിന്റെ പ്രിയനേതാവായി മാറി. പഠനത്തിനോടൊപ്പം പോസ്റ്റർ ഒട്ടിക്കാനും മറ്റും പോയി അവൻ പഠനത്തിനുള്ള പണം സ്വരുക്കൂട്ടി, കൂടെ സംഘടനാ പ്രവർത്തനവും. സമരങ്ങൾ അവൻ നയിച്ചു. പ്രതീക്ഷകൾ കടന്ന് ഒരാണ്ട് പിന്നിട്ടപ്പോൾ അവൻ വിടപറഞ്ഞു, പൂർത്തിയാകാത്ത കവിത പോലെ.പാട്ടും കവിതയുമായി കോളേജിൽ പാറി നടന്ന അവൻ തിങ്കളാഴ്ച ചേതനയറ്റ ശരീരമായാണ് എത്തിയത്. കണ്ണീരോടെ അവന്റെ പ്രിയ കൂട്ടുകാർ നിന്നു.175 കിലോമീറ്ററുകൾ അപ്പുറം വട്ടവടയിലെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ടോടെ അവന്റെ ശരീരമെത്തുമ്പോൾ വാട്ടവട മഴയിൽ കുതിർന്നു. കേരളക്കരയെ കണ്ണീരിലാഴ്ത്തി ...ഒരു സൂര്യ തേജസിന്റെ അസ്തമയം.