Thursday 26 April 2018

കാഡൽ ജീൻസൺ മനോരോഗിയോ അതോ കൊടും ക്രൂരനോ ...?

By BINDU PP.12 Apr, 2017

imran-azhar

 

 

 

ആരാണ് കാഡൽ ജീൻസൺ...? മനോരോഗിയോ അതോ കൊടും ക്രൂരനോ ...?  ഈ ചോദ്യം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബം. കുട്ടനെന്നു വിളിപ്പേരുള്ള കാഡൽ സുഖലോലുപനായുള്ള ജീവിതമാണ് നയിച്ചിരുന്നത്. നാട്ടുകാരുമായോ ബന്ധുക്കളുമായോ കുട്ടിക്കാലം മുതലേ ഒരു ബന്ധവുമില്ലായിരുന്നു.തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷം വീട്ടുകാർ എംബിബിഎസ് പഠനത്തിന് ഫിലിപ്പീൻസിലേക്ക് അയച്ചു. ഒരുവർഷത്തിന് ശേഷം അവിടെയുള്ളവരുടെ ഇടപെടൽ കാഡലിന് ഇഷ്ടമായില്ല,അതിനാൽ തിരികെ നാട്ടിലേക്ക് എത്തി. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അസാമാന്യ വൈദഗ്ധ്യം ഉള്ളയാളായിരുന്നതിനാൽ എൻജിനീയറിങ് പഠനത്തിന് ഒാസ്ട്രേലിയയിലേക്കയച്ചു.അതും പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ എത്തിയ അയാൾ സ്വന്തമായി ഒരു ഗെയിം സർച്ചിങ് എൻജിൻ തയ്യാറാക്കി. അത് ഒാസ്ട്രേലിയൻ കമ്പനിക്കു തന്നെ നൽകി. അതിൽ നിന്നുള്ള റോയൽറ്റി കാഡലിനുലഭിക്കാറുള്ളതായി ബന്ധുക്കൾ പറഞ്ഞു. ജോലിയുടെ ഭാഗമായി വീണ്ടും ഒാസ്ട്രേലിയയ്ക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടുകാർ അപൂർവമായി മാത്രമാണ് ഇയാളെ കണ്ടിട്ടുള്ളത്. ബന്ധുക്കളുമായി അടുപ്പമോ ഫോൺ മുഖാന്തിരമുള്ള ബന്ധമോ ഇല്ലായിരുന്നു. മദ്യപിച്ചോ മറ്റ് അസ്വഭാവികമായ സാഹചര്യങ്ങളിലോ ഇയാളെ കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു.


കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു വാക്കായിരുന്നു " ആസ്ട്രോ പ്രൊജക്ഷന്‍ " എന്നായിരുന്നു. ജന്മം നൽകിയ പിതാവിനെയും മാതാവിനെയും കുടപിറന്ന സഹോദരിയെയും അന്ധയായ ബന്ധുവിനെയും കരുണയുടെ ഒരംശം ബാക്കിവെക്കാതെ കൊന്ന ക്രൂരന്റെ കഥ സിനിമ കഥ പോലെ മലയാളികൾക്കിടയിലേക്ക് ചേക്കേറി.ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടില്‍ എത്തിയശേഷം ഇന്റര്‍നെറ്റിലൂടെയാണ് സാത്താന്‍ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നല്‍കി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും കേഡല്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഒരേ ദിവസം തന്നെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു.എന്താണ് ആസ്ട്രോ പ്രൊജക്ഷൻ ..? മലയാളികൾ അതിനെകുറിച്ചറിയാൻ ഏറെ ആഗ്രഹിച്ചു. മലയാളികൾക്കിടയിൽ കേൾക്കത്തൊരു വാക്കിനെക്കുറിച്ചവർ അറിയാൻ ആഗ്രഹിച്ചു.

ആസ്ട്രോ പ്രൊജക്ഷന്‍

മരിച്ചയാളുടെ ആത്മാവിന്റെ സഞ്ചാരത്തെയാണ് ആസ്ട്രല്‍ പ്രോജെക്ഷന്‍ എന്ന് പറയുന്നത്. മനുഷ്യന്റെ ശരീരത്തിന്റൈ സഹായമില്ലാതെ ഈ പ്രപഞ്ചം മുഴുവന്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്.


എന്നാൽ കൂട്ടകൊലപാതകത്തിന്റെ ചുരുളഴിയുന്നു ... ആസ്ട്രോ പ്രൊജക്ഷന്‍ എന്നത് കാഡൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ള ഒരു കഥ മാത്രമായി മാറുന്നു. മാസങ്ങളായി ആസൂത്രണം നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. മനോരോഗ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കൃത്യം നടത്തിയത് മനോരോഗത്തിന്റെ ഭാഗമായിട്ടല്ലെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തി. ഓരോ കൊലപാതകത്തിന് ശേഷവും കേദല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മനോരോഗിയുടെ ലക്ഷണമല്ല. കൊടും ക്രിമിനലിന്റെ ലക്ഷണമാണെന്നാണ് മനശാസ്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തിയത്.കൊലയ്ക്ക് പിന്നില്‍ വീട്ടില്‍ നിന്നും നേരിട്ട അവഗണനയായിരുന്നു കാരണം. പഠിക്കാന്‍ മോശമായിരുന്ന തനിക്ക് വീട്ടില്‍ നിന്നും നിരന്തരം അവഗണനയും അപഹാസ്യവും നേരിടേണ്ടി വന്നിരുന്നതായും സഹോദരിക്ക് കിട്ടിയിരുന്ന പരിഗനയോ സ്‌നേഹമോ കിട്ടിയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ വര്‍ഷങ്ങളായുള്ള നിരാശയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും കേദല്‍ മൊഴി നല്‍കിയതായിട്ടാണ് പോലീസ് പറയുന്നത്. വളരെ ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയിരുന്നവരുടെ കുടുംബത്തില്‍ കേദലിന് നിരന്തരം പഴി കേക്കേണ്ടി വന്നിരുന്നു.

 

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം ആദ്യം തീരുമാനം എടുത്ത് കൊല്ലാന്‍ ഉറച്ചതും പിതാവിനെ തന്നെയായിരുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്ന ആസ്ട്രിയല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തിനായിട്ടാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ ആദ്യ മൊഴി. മനുഷ്യശരീരം ഭൗതിക ശരീരവും സൂക്ഷമ ശരീരവും അഥവാ ആത്മാവുമാണ് എന്ന വിശ്വാസത്തില്‍ ശരീരത്തില്‍ നിന്നു വേര്‍പെടുന്ന ആത്മാവിന് യഥേഷ്ടം ലോകത്തില്‍ എവിടെയും സഞ്ചരിക്കാനും പരകായ പ്രവേശത്തിനു സാധ്യമാക്കുമെന്നും വിശ്വസിക്കുന്ന കാര്യമാണ് ഇത്. ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ലാത്തതിനാല്‍ ആധുനിക ശാസ്ത്രം ആസ്ട്രീയല്‍ പ്രൊജക്ഷനെ പൂര്‍ണമായും തള്ളിയിട്ടുണ്ട്.

 

ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ കാഡൽ ജീൻസൺ കൊന്നത് . ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു അതിക്രൂരമായി കൊന്നത് .‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു  കണ്ടത് .