Friday 24 September 2021




രണ്ട് വർഷങ്ങൾക്ക് മുൻപ്പ് അഫ്‌ഗാനിസ്ഥാൻ മന്ത്രി ഇപ്പോൾ പിസ്സ ഡെലിവറി ബോയ്

By Preethi Pippi.25 Aug, 2021

imran-azhar

 

രണ്ട് വർഷങ്ങൾക്ക് മുൻപ്പ് അഫ്ഗാനിസ്താന്റെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്ന സൈദ് അഹ്മദ് ഷാ സാദത്ത് ഇപ്പോൾ ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ്സ ഡെലിവറി ബോയി ആണ്. സാധാരണ തൊഴിലാളിയായിട്ടാണ് അദ്ദേഹം അവിടെ ജീവിക്കുന്നത്.

 

 

താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്താന്‍ മുന്‍ മന്ത്രി സൈദ് അഹ്മദ് ഷാ സാദത്ത് പിസ്സയും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്ത് ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

 

2018-വരെ അഷ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സാദത്ത് കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു ജർമനിയിലേക്ക് പോയത്. കൈയിലുണ്ടായിരുന്ന പണമൊക്കെ തീർന്നതോടെ ജോലി കണ്ടെത്തുകയും പിസ്സ ഡെലിവറി ബോയ് ആവുകയും ചെയ്തു. നഗരത്തിലൂടെ സൈക്കിളിലാണ് അദ്ദേഹം ഫുഡ് ഡെലിവറി നടത്തുന്നത്.

 


എന്നാൽ അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെലികോമില്‍ ജോലി ചെയ്യണമെന്ന്. അതിന് വേണ്ട പരിശ്രമത്തിലാണ് സാദത്ത്. ജര്‍മന്‍ കോഴ്‌സും മറ്റു കൂടുതല്‍ പഠിക്കാനുള്ള പഠനത്തിനായിട്ടുള്ള പണം കണ്ടെത്തുകയാണ് സാദത്ത് ഇപ്പോൾ.

 

 

ലീപ്‌സിഗില്‍ താനും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നും നിരവധി ജോലിക്കായി അപേക്ഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല എന്നും എണ്ണം തന്റെ സ്വപ്നമായ ജര്‍മന്‍ ടെലികോം കമ്പനിയില്‍ ജോലി നേടിയെടുക്കാൻ ഇനിയും പരിശ്രമിച്ചുകൊണ്ട് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും താലിബാനെ കുറിച്ചും സാദത്ത് ഒന്നും തന്നെ പ്രതികരിച്ചില്ല.