Tuesday 12 December 2017

പെണ്‍ കരുത്തില്‍ എയര്‍ ഇന്ത്യ പറന്നു

By sruthy sajeev .06 Mar, 2017

imran-azhar

 

ന്യൂഡല്‍ഹി: പെണ്ണിന്റെ കരുത്തില്‍ എയര്‍ ഇന്ത്യ പറന്നു പൊങ്ങി. കഴിഞ്ഞ മാസം അവസാനം ന്യൂഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്ന വിമാനം
നിയന്ത്രിച്ചത് വനിത ജീവനക്കാര്‍ മാത്രമാണ്. പൈലറ്റ്, കാബിന്‍ക്രൂ ഉള്‍പെ്പടെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരുന്നു. മാര്‍ച്ച് എട്ട് വനിതാ ദിനത്തോടനുബന്ധിച്ച്
ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് വിമാനം പറന്നത്. ഡല്‍ഹിയില്‍ നിന്ന് 15,300 കിലോമീറ്ററുകള്‍ പറന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്. തിരിച്ച് അറ്റ്ലാന്റ
ിക് വഴിയായിരുന്നു മടക്കം. ഒരു ലക്ഷ്യത്തിനപ്പുറം അഭിമാനത്തിന്റെ ഈ പറക്കലില്‍ സുനിത നരുല, ക്ഷമത ബാജ്പേയ്, ഇന്ദിര സിങ്, ഗുഞ്ജന്‍ അഗര്ഡവാള്‍ എന്ന
ിവരാണ് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും വനിതാ ദിനത്തോട് അനുബന്ധിച്ചും വനിതകളുടെ നിയന്ത്രണത്തില്‍ എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നു. ബോയിങ്
777-200 എല്‍ആര്‍ ആണ് പസഫികിന് മുകളിലൂടെയും തിരിച്ചും 15 മണിക്കൂര്‍ കുതിച്ചത്.