Friday 05 March 2021
വംഗനാട് ആരു വാഴും

By Web Desk.22 Feb, 2021

imran-azhar

 

 

 

ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് പടിഞ്ഞാറൻ ബംഗാളും ആസ്സാമും. ബംഗാളി ൽ പത്തുവർഷമായി അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും കോൺഗ്രസും ഇടതുപക്ഷവും മത്സരരംഗത്ത് ഉണ്ടാവും .എന്നാൽ തിരഞ്ഞെടുപ്പ് അടുത്തു വരും തോറും അത്ര എളുപ്പമല്ല ബംഗാൾ പിടിക്കാനെന്ന് ബിജെപിയും തിരിച്ചറിയുന്നുണ്ട്.

 

 

    

 

മമത ഉയർത്തുന്ന പ്രതിരോധം അത്ര ശക്തമായത് തന്നെ കാരണം.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വിജയിച്ച ബിജെപിക്ക് വംഗനാട് പിടിക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസം വലുതായിരുന്നു തുടക്കത്തിൽ. ആകെയുള്ള 294 സീറ്റി ൽ 200 സീറ്റ് നേടി അധികാരത്തിൽ എത്തും മെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടുമാസം മുമ്പ് മിഡ്‌നാപൂരിൽ നടന്ന റാലിയിൽവെച്ച് 11 എംഎൽഎമാരാണ് തൃണമൂൽ,സിപിഎം, സിപിഐ പാർട്ടികളിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്നത്.

 

അതോടൊപ്പം തൃണമൂൽ കോൺഗ്രസ്സിന്റെ ഒരു എംപിയും ഒരു മന്ത്രിയും ബിജെപി യിൽ ചേരുകയുണ്ടായി. ഗ്രാമ തലങ്ങളിൽ ബിജെപി സ്വാധീനം കൂട്ടുകയാണ്. ഫെബ്രുവരി ആറാം തീയതി നാദിയ യിൽ നിന്നും ബിജെപിയുടെ പരിവർത്തൻ എന്ന പേരിൽ പദയാത്ര ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പശ്ചിമബംഗാളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി.

 

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് ൽ പടിഞ്ഞാറൻ ബംഗാളിന് പ്രത്യേക പാക്കേജുകൾ ഉണ്ടായിരുന്നു. മമതയുടെ ഏകാധിപത്യ ശൈലിയാണ് പ്രധാനമായി ബിജെപി ഉന്നയിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തരപ്രശ്‌നം മുതലെടുക്കാൻ ശ്രമിക്കുകയാണ് ബിജെപി. എന്നാൽ ദേശീയ ചാനൽ നടത്തിയ സർവേയിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത് ബിജെപി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.

 


ഒമ്പത് ജില്ലകളിൽ ശ്രദ്ധിച്ച് മമത

 

അതേസമയം ബിജെപി മുന്നേറ്റം ചെറുക്കാനുള്ള തീവ്രയത്‌ന പരിപാടിയിലാണ് മമതാബാനർജി. പാർട്ടിയിൽ നിന്നും രാജിവച്ച് പോയ നേതാക്കളുടെ ക്ഷീണം തീർക്കാൻ വേണ്ടി സിനിമ നടി നടന്മാരെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ചേർത്ത് കഴിഞ്ഞു. ബിജെപിയുടെ പദയാത്ര തുടങ്ങിയ ദിവസം തന്നെ നാദിയ യിൽ ആയിരങ്ങൾ പങ്കെടുത്ത മോട്ടോർ സൈക്കിൾ റാലി നടന്നു. ഒമ്പത് ജില്ലകളിൽ മമതാബാനർജി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

 

 

   

 

 

നോർത്ത് 24 പർഗാന, സൗത്ത് 24 പർഗാന മുർഷിദാബാദ്, ഹൗറ നാദിയ, ബർദ്വാൻ, നാഗ്പൂർ തുടങ്ങി ജില്ലയിൽ തൃണമൂൽ ന് കാര്യമായിട്ട് സ്വാധീനമുണ്ട് ഇവിടെയുള്ള 180 മണ്ഡലങ്ങളിൽ മുന്നേറാൻ കഴിഞ്ഞാൽ ഭരണത്തിൽ എത്താം എന്നാണ് മമതാ ബാനർജി കണക്കുകൂട്ടുന്നത്. ഇതിലധികവും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ആണ്.

 


30 ശതമാനം മുസ്ലിങ്ങൾ

 

ബംഗാൾ ജനസംഖ്യയുടെ 30 ശതമാനവും വരുന്നത് മുസ്ലിങ്ങളാണ്. കേരളത്തിനേക്കാളും ഇരട്ടിയിലധികം മുസ്ലിങ്ങൾ പശ്ചിമബംഗാളിൽ ഉണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കാര്യമായിട്ടു ള്ള പ്രതീക്ഷ മുസ്ലിം വോട്ടർമാരിൽ ആണ് . ഭരണത്തിന്റെ അവസാനനാളുകളിൽ ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് മമതാബാനർജി പ്രഖ്യാപിച്ചത്.

 

ഇതെല്ലാം വോട്ടായി അധികാരത്തിലെത്തുമെന്ന് മമതാ ബാനർജി കണക്കുകൂട്ടുന്നു. മാത്രവുമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആണ് വിജയിച്ചത്.കൂടാതെ ദേശീയ ചാനൽ നടത്തിയ സർവേയിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു.


ക്ഷയിച്ച തറവാടുകൾ...
കോൺഗ്രസും സിപിഎമ്മും

 

പശ്ചിമബംഗാൾ രൂപീകരിച്ചതിനു ശേഷം അടിയന്തരാവസ്ഥ വരെ അധികാരത്തിലിരുന്നത് കോൺഗ്രസ് ആയിരുന്നു.1977 മുതൽ 2011 വരെ നീണ്ട 34 വർഷം ഭരിച്ചത് സിപിഎമ്മും ആയിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കും വങ്ങനാട്ടിൽ കാര്യമായിട്ട് സ്വാധീനമില്ല. ഇടതുപക്ഷവും കോൺഗ്രസും ഈ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനത്തിലാണ്.


2016ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസുമായി സീറ്റ് പങ്കിടാനുള്ള ബംഗാൾ യൂണിറ്റിന്റെ തീരുമാനം സിപിഎം കേന്ദ്രകമ്മിറ്റി നിരസിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 44 സീറ്റുകളാണു നേടിയത്. 148 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് നേടാനായത് 26 സീറ്റുകൾ. സിപിഐ മത്സരിച്ച 11ൽ ഒരു സീറ്റിലും ജയിച്ചു. ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. മത്സരിച്ചതാകട്ടെ 291 സീറ്റിലും. ആർഎസ്പി 3 സീറ്റും നേടി. 211 സീറ്റ് നേടിയ തൃണമൂൽ കോൺഗ്രസ് ഭരണം സ്വന്തമാക്കി.

 

എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടു സീറ്റ് നേടിയപ്പോൾ ഇടതുപക്ഷത്തിനു് ഒരു സീറ്റും നേടാനായില്ല. ആറ് ശതമാനം വോട്ട് മാത്രമാണ് സിപിഎം ന് ലഭിച്ചിരുന്നത്. 38 മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശു നഷ്ടമായി. സിംഗൂരിലും നന്ദിഗ്രാമിലും ടാറ്റയ്ക്ക് വ്യവസായം തുടങ്ങാൻ അനുമതി കൊടുത്തതിനെ തുടർന്ന് വ്യാപകമായി നടന്ന പ്രക്ഷോഭമായിരുന്നു ബംഗാളിൽ 2011ൽ തൃണമൂൽ കോൺഗ്രസ് ന് അധികാരത്തിൽ വരാനുള്ള വഴി തുറന്നത് .അതെ തൃണമൂൽ കോൺഗ്രസ് തന്നെ നന്ദിഗ്രാമിൽ വ്യവസായം തുടങ്ങാൻ അനുമതി കൊടുത്തത് മമതയെ അടിക്കാനുള്ള വടിയായി ഇടതുപക്ഷം കാണുന്നു.

 


ഉവൈസിക്കും ബലക്ഷയം

 

ബീഹാറിൽ അഞ്ചു സീറ്റ് നേടിയ അസാധുദ്ധീൻ ഉവൈസിയുടെ പാർട്ടി അഞ്ചുവർഷം ആയിട്ട് പശ്ചിമബംഗാളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതേസമയം ബംഗാളിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള മതപണ്ഡിതൻ അബ്ബാസ് സിദ്ദിക് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായും ഇടതുപക്ഷവുമായും സഹകരിക്കുമെന്ന് പറഞ്ഞത് ഉവൈസിക്ക് തിരിച്ചടിയായി.