Saturday 23 September 2017

ചിറ്റാട

By sruthy sajeev .16 Aug, 2017

imran-azhar



പൂക്കളത്തിലെ പിങ്ക് നിറക്കാരിയാണ് ചിറ്റാട. പണ്ട് വയലേലകളിലും തോടുകളുടെയും ആറിന്റെയും ഓക്കെ സമീപത്തായി ധാരാളം കാണപ്പെടുന്ന ചെടിയായിരുന്നു ചിറ്റാട. മഴക്കാലത്ത് ധാരാളമായി വളരുന്ന ചെടി ഓണക്കാലമാകുമ്പോള്‍ പൂവിടും. കുട്ടിക്കള്‍ക്ക് വേഗത്തില്‍ ശേഖരിക്കാന്‍ കഴിയുമെന്നതും ചിറ്റാടയെ പൂക്കളത്തിലെ പ്രിയങ്കരിയാക്കി. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ചിറ്റാടയും സ്മരണയിലായി. നിറയെ പൂവിട്ട് പട്ടു വിതച്ചു നില്‍ക്കുന്ന ചിറ്റാട കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയാണ്.