Thursday 21 June 2018

കാക്കപ്പൂവ്

By sruthy sajeev .16 Aug, 2017

imran-azhar

 


കേരളത്തിന്റെ വയലേലകളിലും നല്ല നനവുള്ള പ്രദേശങ്ങളിലും ധാരാളം കണ്ടിരുന്ന സസ്യമാണ് കാക്കപ്പൂവ്. കടുത്ത വയലറ്റും മഞ്ഞയും ചേര്‍ന്ന നിറത്തിലാണ് ഈ പുഷ്പം.
ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. കിണ്ടിപ്പൂ എന്ന പേരിലും അറിയപെ്പടുന്നു. നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപെ്പടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക് വലിപ്പം കൂടുതലാണുള്ളത്. നെല്‍വയലില്‍ കാണപെ്പടുന്നതിനാല്‍ നെല്‌ളിപ്പൂവ് എന്നും ഇതറിയപെ്പടുന്നു. ചെടിയുടെ വേരുകളില്‍ കാണപെ്പടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂകഷ്മജീവികളെ ഭക്ഷിക്കുന്നു. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു.