Friday 24 November 2017

കൃഷ്ണകിരീടം

By sruthy sajeev .16 Aug, 2017

imran-azhar


ഓണ പൂക്കളത്തിലെ പ്രധാനിയാണ് കൃഷ്ണകിരീടം. ആകര്‍ഷകമായ ചുവന്ന നിറം തന്നെയാണ് കാരണം. ചുവന്ന് തുടുത്ത് കിരീടം പോലെ തോന്നിക്കുന്നതിനാല്‍ തന്നെയാവണം ഈ പേര്
വന്നതിനു പിന്നിലും. മറുനാടന്‍ പൂക്കളുടെ തള്ളി കയറ്റത്തില്‍ സ്ഥാനം നഷ്ടപ്പെട്ട നാടന്‍ സുന്ദരിമാരില്‍ ഒരുവളാണ് കൃഷ്ണകിരീടവും. തൊടിയിലും പറമ്പിലും ധാരാളമായി വളരുന്ന
സസ്യമാണിത്. ഓണക്കാലത്ത് പൂക്കള്‍ വിടരുമ്പോള്‍ മാത്രമാകും ഈ ചെടിയെ നാം ശ്രദ്ധിക്കുന്നതു പോലും. പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ് എന്നീ പേരുകളിലും അറിയപെ്പടുന്നു.