Thursday 21 September 2017

ലൊക്കേഷനില്‍ നടിമാര്‍ക്ക് മുമ്പും ദുരനുഭവങ്ങള്‍; എല്ലാം ഒതുക്കി !!

By Subha Lekshmi B R.19 Feb, 2017

imran-azhar

തിരുവനന്തപുരം: ഇപ്പോള്‍ പ്രമുഖ യുവനടിക്ക് സംഭവിച്ചത് നടാടെയുണ്ടായ സംഭവമല്ലെന്ന് സിനിമാവൃത്തങ്ങള്‍. നേരത്തേ പലതവണ ലൊക്കേഷനുകളിലും തങ്ങുന്ന ഹോട്ടലുകളിലും ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. മിക്ക നടിമാരും ബന്ധപ്പെട്ട സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍, ഇതൊക്കെ ചിലര്‍ ഇടപെട്ട് സിനിമാമേഖലയില്‍ തന്നെ ഒതുക്കി തീര്‍ത്തു. ഇതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഇതുവരെ പുറത്തുവരാത്തത്. നടി പരാതിപ്പെട്ടതുകൊണ്ടാണ് ഈ വാര്‍ത്ത പുറത്തായത്.

 

നേരത്തേ ആലപ്പുഴയില്‍ ഒരു നടിയെ ലൊക്കേഷനില്‍ വച്ച് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ചു. പിന്നീട് ഷൂട്ടിംഗിന്‍റെ ഭാഗമായി തങ്ങിയിരുന്ന ഹോട്ടലിലും പ്രമുഖ നടിക്ക് ദുരനുഭവമുണ്ടായി.ഹോട്ടല്‍ ജീവനക്കാരനാണ് നടിയോട് അപമര്യാദയായി പെരുമാറിയത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയും നടിമാര്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാകാറുണ്ട്. മാനഹാനി പേടിച്ച് പലരും പുറത്തുപറയാറില്ലെന്ന് മാത്രം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു നടിക്ക് ഇത്തരമൊരു ചടങ്ങിനിടെ നേരിട്ട ദുരനുഭവം വിവാദമായിരുന്നു. നടി സമാന്തയെയും നഗ്മയെയും ആരാധകര്‍ കൈവച്ചതും വിവാദമായി.

 

മലയാളി നടിയോട് തമിഴ് സംവിധായകന്‍ കൈക്രിയ കാണിച്ചത് ഈ അടുത്തകാലത്താണ്. മറുനാടന്‍ നടികള്‍ക്ക് ലൊക്കേഷനുകളില്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവാദമായിട്ടുണ്ട്. അന്യന്‍ ഫെയിം നടി സദയെ തെലുങ്കുചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ മേക്കപ്പ്മാന്‍ അപമാനിച്ചതും നടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതും വിവാദമായിരുന്നു.