Wednesday 20 June 2018

ബീഫ് നിരോധനം : പ്രതിഷേധത്തിൽ രാഷ്ട്രീയക്കാരും , താരങ്ങളും

By BINDU PP.27 May, 2017

imran-azhar 

 

കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനം രാജ്യം മുഴുവൻ പ്രതിഷേധിക്കുകയാണ്. ബീഫ് നിരോധനമാണ് നവമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. പോ മോനെ മോദി എന്ന ഹാഷ്ടാഗും ഉയർന്നു വന്നിട്ടുണ്ട്. രാജ്യവ്യാപകമായി ഇന്ന് ബീഫ് ഫെസ്റ്റിന് ആഹ്വനം ചെയ്തിട്ടുണ്ട്. ഞങ്ങൾ എന്ത് കഴിക്കണമെന്നതിൽ ഭരണകൂടം ഇടപെടരരുതെന്ന് എന്ന് ജനങ്ങൾ ഒറ്റകെട്ടായി പറയുന്നു .........രാഷ്ട്രീയ രംഗത്ത് നിന്നും സിനിമ രംഗത്തുനിന്നും ബീഫ് നിരോധനത്തെ രൂക്ഷമായി വിമര്ശനങ്ങള് ഉയർന്നു വരുന്നു .


പിണറായി വിജയൻ

മാംസാഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത് അതുകൊണ്ട് കേരളം പോലൊരു സംസ്ഥാനത്ത് ബീഫ് നിരോധനം പ്രായോഗികമല്ല,ഇതുവരെ പശുവിനെ കൊല്ലുന്നതിനാണ് സംഘപരിവാര്‍ അക്രമണം നടത്താറുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് എരുമ, പോത്ത്, കാള എന്നീ മൃഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മാംസം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ്, കേന്ദ്രസര്‍ക്കാര്‍ തടയുന്നതെന്ന്.

 

രമേശ് ചെന്നിത്തല

 

ബീഫ് നിരോധനം രാഷ്ട്രത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഭ്രാന്തന്‍ തീരുമാനം .കര്‍ഷക ജീവിതം വഴിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഫെഡറല്‍ സംവിധാനത്തിന് നേരെ ആഹാരം തടഞ്ഞുള്ള കടന്നാക്രമണം. ഗൂണ്ടാരാജാണിത്. കേരളത്തിന്റെ വികാരം കേന്ദ്രം മാനിക്കണം.

 

കെ എം മാണി

 

കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ടിയിൽ അസാധുവാണെന്ന്.വനം,വന്യജീവി,പരിസ്ഥിതി വകുപ്പുകള്‍ക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ല. അത് അവര്‍ തന്നെ പിന്‍വലിക്കും എന്നാണ് പ്രതീക്ഷ.

 

തോമസ് ഐസക്

 

രാജ്യത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന്, കശാപ്പ് നിരോധന ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കും.

 

വി എസ് അച്യുതാനന്ദന്‍

കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.സ്വാധികാര പ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ ചെയ്യും.

 

വിടി ബല്‍റാം

ഡാ മലരേ, കാളേടെ മോനേ..
ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്‌.

 

രൂപേഷ് പീതാംബരൻ

 

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിയമപ്രകാരമാണ് ബീഫ് നിരോധിച്ചതെങ്കിൽ കോഴിയും ആടും മത്സ്യവുമെല്ലാം ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്. അതിനെയും നിരോധിക്കണം. അതിനുള്ള ഉറപ്പ് ഗവൺമെന്റിനുണ്ടോ?

 

അജു വർഗീസ്

കോഴിക്കോട് റഹ്മത് ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രമാണ് അജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

 

ആലപ്പി അഷ്റഫ്

 

കേരളത്തിലെ മൃഗശാലകളിൽ പുലി, കടുവ ,സിംഹം എന്നിവയ്ക്ക് എല്ലാ ദിവസവും മസാലദോശയും ചമ്മന്തിയും ഓരോ ഉഴുന്നുവടയും വിതരണം ചെയ്യുന്നതിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നു .

 

വിപിൻ ദാസ് (സംവിധായകൻ)


കിട്ടാത്ത മുന്തിരി പുളിക്കും !!

 

വിനീത് ശ്രീനിവാസൻ

ഈ രാജ്യത്ത് അറസ്റ്റ് ചെയ്യാതെ കഴിക്കാൻ പറ്റുന്ന എന്താണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിക്കാൻ പറ്റുന്നത് എന്താണ്? താലൂക്കുകളിലും പഞ്ചായത്തിലുമുള്ള മൃഗങ്ങളുടെ പേരൊന്ന് പറയാമോ? ഇതിന്റെയെല്ലാം ഒരു ലിസ്റ്റ് ആരെങ്കിലും തരൂ?’


ബേസിൽ ജോസഫ്


സംവിധായകൻ തന്റെ പുതിയ ചിത്രമായ ഗോദയിലെ ബീഫ് സീൻ അപ്‌ലോഡ് ചെയ്തിട്ടാണ് പ്രതിഷേധം അറിയിച്ചത്."ഈ പൊറോട്ടയും ബീഫ്‌റോസ്റ്റും നമ്മൾ മലയാളികൾക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണ്..." ടോവിനോയും ഇത് ഷെയർ ചെയ്‌തിരുന്നു.