Thursday 21 June 2018

ബ്ലഡ് ഡോണേഴ്സ് കേരള സൂപ്പറാ ...!!!

By BINDU PP.14 Jun, 2017

imran-azhar

 

 

 


ഇന്ന് ജൂൺ 14 ലോക രക്തദാന ദിനം . രക്തത്തിന് രക്തം തന്നെ വേണം .... ഭൂമിയ്ക്ക് ചുവടെയുള്ള എല്ലാത്തിനും കൃത്രിമത്വം കണ്ടുപിടിച്ച മനുഷ്യരാശിക്ക് രക്തത്തിന് പകരം രക്തമല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഒരു ജീവൻ നിലനില്കുന്നതിൽ രക്തത്തിന്റെ പങ്ക് വളരെ വലുതാണ്.കേരളത്തിൽ ഒരുപാട് ബ്ലഡ് ഡോണേഴ്സ് സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്‍തമായി നിൽക്കാൻ ബ്ലഡ് ഡോണേഴ്സ്  കേരളയ്ക്ക് (ബി .ഡി .കെ ) സാധിക്കുന്നുണ്ടെങ്കിൽ അതിന് തക്കതായ കാരണങ്ങൾ ഉണ്ട്. 2011 ചങ്ങനാശ്ശേരി സ്വദേശിയായ വിനോദ് ഭാസ്കരൻ സാമൂഹ്യമാധ്യമത്തിന്റെ സഹായത്തോടുകൂടി തുടങ്ങിയ ഒരു ചെറിയ സംഘടന ഇന്ന് കേരളത്തിനകത്തും പുറത്തും 60000 പേർ അടങ്ങുന്ന ഒരു വലിയ സംഘടനയായി മാറിയിരിക്കുന്നു.ബി .ഡി .കെ യിൽ വിദ്യാർത്ഥികൾ  മുതൽ സർക്കാർ ജീവനക്കാർ വരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. 

 

രക്തദാനം എന്ന ജീവകാരുണ്യ പ്രവർത്തനത്തിൽ കൈകോർക്കുന്ന ഒരു കൂട്ടം സുമനസുകളുടെ കൂട്ടായ്മയാണ് ബ്ലഡ് ഡോണേഴ്സ്  കേരള. സോഷ്യൽ മീഡിയ വഴി വളർന്നു വന്ന ഒരു സംഘടന. സമൂഹ നന്മയ്ക്കായി പ്രവർത്തിക്കാൻ മനസ്സുള്ള അനവധിപേർ ചേർന്ന ഒരു സ്നേഹ കൂട്ടായ്മ തന്നെയാണ് ഈ സംഘടന.2014 ഈ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തു. കൈയിൽ എണ്ണാവുന്ന അത്രപേർ ചേർന്ന് തുടങ്ങിയ ഈ സംഘടനയ്ക്ക് ഇപ്പോൾ കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു.രകതം കിട്ടാതെ ഒരു രോഗിപോലും ഒറ്റപ്പെട്ട് പോവരുതെന്ന എന്ന ഉറച്ച തിരുമാനത്തോടെയാണ് ബി .ഡി .കെയിലെ ഓരോ അംഗങ്ങളും മുന്നോട്ട് പോവുന്നത്. രക്തത്തിന് പകരം പണമോ പാരിതോഷികമോ വാങ്ങാതെ മറ്റുള്ളവർക്ക് മാതൃകയാകാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രക്തദാനമല്ലാതെ ബി .ഡി .കെ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. തണൽ, വി ഹെൽപ് എന്നിങ്ങനെ സമാനമായ കൂട്ടായ്മയ്ക്കും ബ്ലഡ് ഡോണേഴ്സ്  കേരള തുടക്കം കുറിച്ചിട്ടുണ്ട്. ഈ സംഘടനകൾ വഴി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് ബി. ഡി . കെ .ഫേസ്ബുക്കിൽ ബി.ഡി.കെ ഗ്രൂപ്പുകൾ സജീവമാണ്. 200 പോസ്റ്റുകളോളം ദിവസേന ഷെയർ ചെയ്യപ്പെടുന്നു. ഫേസ്ബുക്കിൽ മാത്രമല്ല വാട്സ് അപ്പീലും ബി .ഡി.കെ യുടെ ഗ്രൂപ്പ് സജീവമാണ്.ബ്ലഡ് ഡോണേഴ്സ് ഓഫ് കേരളയുടെ ഹെൽപ് ഡെസ്ക് നമ്പർ : 9388776677 

 

ബ്ലഡ് ഡോണേഴ്സ്  കേരളയുടെ പ്രധാന പരിപാടികൾ

  • രക്തദാന ക്യാമ്പുകൾ
  • അവയവദാന ബോധവത്കരണ ക്യാമ്പുകൾ
  • ബോധവത്കരണ ക്യാമ്പുകളും /സെമിനാറുകൾ
  • കൗൺസിലിംഗ്
  • രക്തദാന ക്യാംപയിനുകൾ
  • *്സ്റ്റം്സ്ല്‍ ദാന ക്യാപുക്ള്‍
  • സ്നേഹ സദ്യ : ആശുപശ്തിയില്‍ കിടക്കുന്ന രോഗികൾക്കും ഒപ്പമുള്ളവർക്കും , ആർ സി സി യിലും അനാഥാലയങ്ങളിലേക്കും ഞായറാഴ്ച്ച ഭക്ഷണം നൽകുന്നു .
  • സ്നേഹപ്പുതപ്പ് : ആശുപത്രികളിലും , തെരുവുകളിലും അനാഥമന്ദിരങ്ങളിലും കഴിയുന്നവർക്കായി പുതപ്പും വസ്ത്രവും നൽകുന്നു.
  • സ്നേഹക്കിലുക്കം : ക്യാന്സർ ബാധിച്ച കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ശേഖരിച്ചു നൽകുന്നു.
  • സ്നേഹപാഠം : നിര്‍ന്ധ്നരായ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ ശേഖരിച്ചു നൽകുന്നു.

 

 

 ഞാൻ ഹാപ്പി ആണ് , 135  പ്രാവശ്യം രക്തം ദാനം ചെയ്തു: രമേശൻ തമ്പി

 
 
 
രമേശൻ തമ്പി
 പ്രായം:  57 
രക്ത ഗ്രൂപ്പ് :  B +ve 
 
പ്രീ ഡിഗ്രി കാലത്താണ്  ഞാൻ ആദ്യമായി രക്തദാനം ചെയ്യുന്നത് .സുഹൃത്തിന്റെ അമ്മയ്ക്ക് വേണ്ടി യാദൃശ്ചികമായി കൊടുക്കേണ്ടി വന്നതാണ് എന്നാൽ ആശുപത്രിയിൽ ബുദ്ധിമുട്ടി നിൽക്കുന്ന അമ്മമാരെ  കണ്ടപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു എനിക്ക് മറ്റുള്ളവർക്കായി കൊടുക്കാൻ സാധിക്കുന്ന ഒന്നേ ഉള്ളു അത് രക്തമാണ്. എന്റെ രക്തം കൊണ്ട് രക്ഷപെടുന്ന ഓരോ  ജീവനും   എന്റെ ജീവനോളം വില ഞാൻ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഞാൻ 135  പ്രാവശ്യം രക്തം ദാനം ചെയ്തു. ബ്ലഡ് ഡോണറ്റ്  ചെയ്യുന്നതിൽ ശാരീരികമായി എനിക്കുണ്ടാവുന്ന നേട്ടത്തിനേക്കാൾ മാനസികമായി ഞാൻ സന്തോഷിക്കുന്നുണ്ട്. ആര്  എപ്പോൾ വിളിച്ചാലും രാത്രി എന്നോ പകലോ എന്ന് നോക്കാതെ എത്താൻ  ശ്രമിക്കാറുണ്ട്.എല്ലാ ആശുപത്രികളുമായി നേരിട്ട് ബന്ധം ഇപ്പോൾ പുലർത്തുന്നുണ്ട്. പല ഡോക്ടർമാരും ബ്ലഡ് ആവശ്യമായ സമയത്ത് നേരിട്ട്  വിളിക്കാറുണ്ട്. പലർക്കും രക്തദാനത്തെ കുറിച്ച്  അറിവില്ലാത്തതാണ്  രക്തദാനം എന്ന്  കേൾക്കുമ്പോൾ പുറകിലോട്ട് നിൽക്കുന്നത്.എന്റെ കുടുംബവും വളരെ സപ്പോർട്ട് ആണ്. എന്റെ ഭാര്യയും മകനും രക്തദാനം ചെയ്യുന്നുണ്ട്. അവസാനമായി പി ആർ എസ്  ഹോസ്പിറ്റലാണ് 135 പ്രാവശ്യം രക്തം നൽകിയത്. ബ്ലഡ് ഡോണേഴ്സ്  കേരളയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പി ആണ് .