Sunday 24 June 2018

മറയില്ലാതെ മുലയൂട്ടല്‍ ചര്‍ച്ചക്ക വഴിവെച്ച് പോസ്റ്റല്‍ സ്റ്റാമ്പ്

By Amritha AU.10 Mar, 2018

imran-azhar

 

ന്യൂഡല്‍ഹി: മറയില്ലാതെ കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീയുടെ പോസ്റ്റല്‍ സ്റ്റാമ്പിലെ ചിത്രം ചര്‍ച്ചയാകുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ കേരളത്തിലെ ചര്‍ച്ചാവിഷയമായിരുന്നു തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണമെന്ന മലയാളം വനിതാ മാഗസിന്റെ കവര്‍ പേജ്. മാഗസിന്‍ കവര്‍ ഒരേ സമയം വിമര്‍ശങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുമ്പോള്‍ 1984 ലെ കേന്ദ്രസര്‍ക്കാരിന്റെ പോസ്റ്റല്‍ സ്റ്റാമ്പ് വീണ്ടും ശ്രദ്ധേയമാവുകയാണ്.

 

1984 ല്‍ പുറത്തിറങ്ങിയ പോസ്റ്റല്‍ സ്റ്റാമ്പിലെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാമ്പിലെ അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം കുഞ്ഞുങ്ങള്‍ക്കു മൂലയൂട്ടുന്നതിന്റെ പ്രാധാന്യം പ്രതിപാദിക്കുന്നതാണ്. മൂന്നു ദശാബ്ദങ്ങള്‍ക്കു മുന്‍പിറങ്ങിയ ഈ പോസ്റ്റല്‍ സ്റ്റാമ്പിലെ ചിത്രങ്ങള്‍ അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നവയായിരുന്നു. എന്നിട്ടും അക്കാലത്ത് അവക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യയെക്കൂടാതെ മറ്റ് പലരാജ്യങ്ങളും ഇത്തരത്തിലുളള സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. ഗ്രീസ്, ഫ്രാന്‍സ്, ഇറാന്‍, മ്യാന്‍മര്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളും മുലയൂട്ടുന്ന ചിത്രമുള്ള സ്റ്റാമ്പുകള്‍ മുന്‍പ് പുറത്തിറക്കിയിട്ടുണ്ട്.