Monday 25 October 2021




പ്രണയവും നിറങ്ങളും........

By sruthy sajeev .13 Feb, 2017

imran-azhar


പ്രണയം..... അതെന്നും സുഖമുള്ളൊരനുഭവമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. പ്രണയം , അതെന്തിനോടും ആകാം.
വാലന്റൈന്‍സ് ഡേ നിറങ്ങളുടേതു കൂടിയാണ്. നിങ്ങള്‍ക്ക് അവളോട് അല്ലെങ്കില്‍ അവനോട് പറയാനുള്ളതെന്താണോ അത് നിങ്ങള്‍ കൈമാറുന്ന പൂവിലൂടെ പറയാതെ പറയാം. വാലന്‍ൈറന്‍സ് ഡേയ്ക്ക് കൈമാറുന്ന ഓരോ നിറത്തിനും ഓരോ വികാരങ്ങള്‍ അല്ലെങ്കില്‍ ഓരോ സന്ദേശങ്ങള്‍ കൈമാറാനുണ്ട്.


ചുവപ്പ്

 


തീവ്ര പ്രണയത്തിന്റെ നിറമാണ് ചുവപ്പ്. പ്രണയം, സൗന്ദര്യം, അഭിനിവേശം, ധൈര്യം, എന്നിവയെല്ലാം ചുവപ്പ് പ്രതിനിധീകരിക്കുന്നു. പ്രണയിനിയ്ക്ക് അല്ലെങ്കില്‍ പ്രണയിതാവിന് വാലന്റൈന്‍സ് ഡേയില്‍ നല്‍കാന്‍ പറ്റുന്ന നിറമാണ് ചുവപ്പ്.


വൈറ്റ്

 


വിശുദ്ധിയുടെ നിറമാണ് വൈറ്റ്. ശരിയായ പ്രണയം കൈമാറാന്‍ വൈറ്റ് റോസ് ഉപയോഗിക്കുന്നു. ഹൃദയത്തിന്റെ മമതയില്ലാത്ത പ്രണയത്തെ വൈറ്റ് പൂക്കള്‍ സൂചിപ്പിക്കുന്നു.


പര്‍പ്പിള്‍


ആദ്യ കാഴ്ചയില്‍ പ്രണയം തോന്നുന്നവര്‍ക്ക് പരസ്പരം കൈമാറാനുള്ളതാണ് പര്‍പ്പിള്‍ പൂക്കള്‍. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തോന്നുന്നവര്‍ പര്‍പ്പിള്‍ പൂക്കള്‍ നല്‍കുന്നതിലൂടെ, ഞാന്‍ നിന്നെ ആരാധിക്കുന്നു, സ്‌നേഹിക്കുന്നു എന്നാണ് പറയുന്നത്.

ഓറഞ്ച്


ആകര്‍ഷണത്തിന്റെ നിറമാണ് ഓറഞ്ച്. സുഹൃത്തുക്കളാണ് പ്രധാനമായും ഓറഞ്ച് പൂക്കള്‍ കൈമാറുന്നത്. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും നിറമാണിത്. 

പിങ്ക്