Sunday 18 April 2021




ലോകത്തിലാദ്യമായി നിയമപരമായി വിവാഹിതരായ ഗേ ദമ്പതികൾക്കിത് 20-ാം വിവാഹ വാര്‍ഷികം

By sisira.02 Apr, 2021

imran-azhar

 

ഇതൊരു ചരിത്ര സംഭവത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ലോകത്തില്‍ ആദ്യമായി നിയമപരമായി അംഗീകാരം നേടിയ ശേഷം നടന്ന സ്വവര്‍ഗ വിവാഹത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി.

 

നെതര്‍ലാന്‍ഡ് സ്വദേശികളായ ഗെര്‍റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്കറും വിവാഹിതരായതോടെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

 

ആംസ്റ്റര്‍ഡാമില്‍ ഏപ്രില്‍ ഒന്നിന് അര്‍ധരാത്രിക്ക് ശേഷം അഞ്ച് സ്വവര്‍ഗ പങ്കാളികളായിരുന്നു വിവാഹിതരായത്.

 

കൊവിഡ് മഹാമാരി വ്യാപകമായ പശ്ചാത്തലത്തില്‍ വളരെ ചെറിയ ആഘോഷങ്ങളോടെയാണ് ഇരുപതാം വിവാഹ വാര്‍ഷികം ഇവര്‍ ആഘോഷിച്ചത്.

 

ഇവരോടൊപ്പം വിവാഹിതരായ മറ്റു പങ്കാളികളിൽ ഒരാള്‍ 2011ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. മൂന്ന് ഗേ പങ്കാളികളും ഒരു ലെസ്ബിയന്‍ പങ്കാളികളുമാണ് 2001ല്‍ നിയമാനുസൃതമായി വിവാഹിതരായത്.

 

വിവാഹ സമയത്ത് ഇത്തരം വിവാഹങ്ങള്‍ക്ക് അനുവാദം നല്‍കുന്ന ആദ്യത്തേതും അവസാനത്തേതും രാജ്യമാകും നെതര്‍ലാന്‍ഡ് എന്നാണ് നിരവധി ആളുകള്‍ പറഞ്ഞതെന്ന് ഗെര്‍റ്റ് കാസ്റ്റീലും ഡോള്‍ഫ് പാസ്കറും ഓര്‍മ്മിക്കുന്നു.