Thursday 14 December 2017

ദിലീപ് കാവ്യ ഫോണ്‍ സംഭാഷണം മഞ്ജുവിന് കൈമാറിയത് വൈരാഗ്യത്തിന് കാരണം , കുറ്റപത്രം.........

By Online Desk.23 Nov, 2017

imran-azhar


കൊച്ചി: ദിലീപ്–കാവ്യാമാധവന്‍ ബന്ധത്തെ കുറിച്ച് നടി മഞ്ജു വാര്യരെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി. ഇതിലുള്ള വൈരാഗ്യമാണ് നടിയെ ആക്രമിക്കാന്‍ കാരണ
മായതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ബന്ധത്തിന്റെ തെളിവായ ദിലീപ്–കാവ്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്ക്
കൈമാറിയിരുന്നു. ഇതാണ് ദിലീപില്‍ പക വളര്‍ത്തിയതെന്നും, തുടര്‍ന്നാണ് ക്രൂരമായി നടിയെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാ
ക്കുന്നു. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 37-ാം സാക്ഷിയാണ്. മുന്‍ഭാര്യ മഞ്ജു 11-ാം സാക്ഷിയും.

 


ടെമ്പോ ട്രാവലറിലിട്ട് നടിയെ ക്രൂരമായി പീഡിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതിനായി വാഹനത്തിന്റെ പ്‌ളാറ്റ്‌ഫോമില്‍ കാവി മുണ്ട് വിരിച്ചിരുന്നെന്നും ഇവിടെ കിടത്തി
കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 


ഇതൊരു ക്വട്ടേഷന്‍ ആണെന്നും നഗ്‌ന വീഡിയോ എടുക്കണമെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തുള്ള
ഫ്‌ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് നഗ്‌നവീഡിയോ എടുക്കമെന്നും സുനി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിസഹായാവസ്ഥയിലായ നടിയെ സുനി ലൈംഗ
ികമായി ഉപയോഗിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സിനിമയില്‍ നിന്ന് നടിയെ മാറ്റിനിര്‍ത്താനും ദിലീപ് ശ്രമിച്ചു. അവസരം നല്‍കിയവരോട് ദിലീപ് കടുത്ത നീരസം പ്രകടിപ്പിച്ചെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണ്‍ പ്രതികള്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറി. പ്രതികള്‍ എറണാകുളത്തെത്തി കീഴടങ്ങുന്നതിന് മുമ്പായിര
ുന്നു ഇതെന്നും പ്രതീഷ് ചാക്കോ ഈ ഫോണ്‍ അഡ്വ. രാജു ജോസഫിന് കൈമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

 

പീഡിപ്പിക്കാന്‍ ടെമ്പോ ട്രാവലര്‍ ഡിസൈന്‍ ചെയ്തു

 


കൊച്ചി: ടെമ്പോ ട്രാവലറിലിട്ട് നടിയെ ക്രൂരമായി പീഡിപ്പിക്കാനായിരുന്നു പള്‍സര്‍ സുനിയോടും സംഘത്തോടും ദിലീപിന്റെ നിര്‍ദ്ദേശമെന്ന് കുറ്റപത്രം.ഇതിനായി വാന
ിന്റെ മധ്യഭാഗത്ത് പ്രത്യേകസ്ഥലവും ഒരുക്കിയിരുന്നു. ഇവിടെ കിടത്തി കൂട്ടബലാല്‍സംഗം ചെയ്യാനായിരുന്നു പള്‍സര്‍ സുനിയുടേയും സംഘത്തിന്റെ പദ്ധതിയെന്നും കു
റ്റപത്രത്തില്‍ പറയുന്നു. പദ്ധതി ഒരുക്കുന്നതിന് മുമ്പ്, ദിലീപ് മറ്റൊരു കാര്യം ഒന്നാംപ്രതിയായ സുനിയോട് ആവശ്യപ്പെട്ടിരുന്നു.

 


അത് ഇങ്ങനെ: 'ആക്രമിക്കപ്പെട്ട നടി വിവാഹിതയായി സിനിമാരംഗം വിട്ടുപോകാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കൃത്യം താമസിക്കാതെ നടത്തണം.’ ഗൂഢാലോചന
പ്രകാരമുള്ള കുറ്റകൃത്യം എത്രയും പെട്ടെന്ന് നടത്തുന്നതിന് ദിലീപ്, സുനിയെ പ്രേരിപ്പിക്കുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഹണി ബീ ടു എന്ന ചിത്രത്ത
ിന്റെ ഗോവയിലെ ലൊക്കേഷനില്‍ വച്ചും നടിയെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി
വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപ
ത്രം വ്യക്തമാക്കുന്നു.

 


ഇതൊരു ക്വട്ടേഷന്‍ ആണെന്നും നഗ്‌ന വീഡിയോ എടുക്കണമെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തുള്ള
ഫ്‌ളാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് നഗ്‌നവീഡിയോ എടുക്കമെന്നും സുനി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നിസഹായാവസ്ഥയിലായ നടിയെ സുനി ലൈംഗ
ികമായി ഉപയോഗിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു.


ക്വട്ടേഷന്‍ ഒന്നര കോടിക്ക് കൂട്ടബലാത്സംഗം നടത്തി , ദൃശ്യം പകര്‍ത്തണം


ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തത് പള്‍സര്‍ സുനിയാണ്. സുനിക്ക് നേരിട്ട് ഈ നടിയുമായി യാതൊരു ബന്ധമോ വ്യക്തിപരമായ വൈരാഗ്യമോ ഇല്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപിന്റെ ക്വട്ടേഷന്‍ പള്‍സര്‍ ഏറ്റെടുത്തത്. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്.അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.


കുറ്റം തെളിഞ്ഞാല്‍ 60 വര്‍ഷത്തിലധികം തടവ്

 

നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ചുമത്തിയ കുറ്റം തെളിഞ്ഞാല്‍ 60 വര്‍ഷത്തിലധികം തടവുശിക്ഷ ലഭിക്കാം.ഇന്ത്യന്‍ ശിക്ഷാനിയമം
120ബി, 109, 342, 366, 354, 354ഡി, 357, 376ഡി, 506, 201, 21, 34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളുമാണ് ദിലീപിനെതിരെ ചുമത്തിയത്. ക്രിമിനല്‍ ഗ
ൂഢാലോചന, കുറ്റംചെയ്യാന്‍ പ്രേരിപ്പിക്കല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, തടങ്കലില്‍വയ്ക്കാനായി ബല
പ്രയോഗം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം, പ്രകൃതിവിരുദ്ധ പീഡനം, ബലമാ
യി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയത്.

 


കേസില്‍ ദിലീപിന്റെ പങ്കാളിത്വം ഉറപ്പിക്കുന്ന തെളിവുകളോടെയാണ് അന്വേഷണസംഘം അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപ് എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. മഞ്ജുവാര്യരുടേതടക്കം 355 സാക്ഷിമൊഴികളാണ് 1425 പേജുള്ള കുറ്റപത്രത്തിലുള്ളത്. കേസില്‍ ആകെ 12 പ്രതികളുണ്ട്. നാനൂറോളം രേഖകളും 33 രഹസ്യമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള 18 പേരുടെ മൊഴികളുമുണ്ട്.