Friday 23 June 2017

അന്നും ഇന്നും ചിരി

By Subha Lekshmi B R.30 May, 2017

imran-azhar

തെസ്നിഖാന്‍ എന്നു കേട്ടാല്‍ മനസ്സില്‍ തുളളിക്കയറിവരുന്നതൊരു ചിരിയാണ്...ചിരിനിറഞ്ഞ ഒരു മുഖവും. സ്ക്കൂള്‍ കാലത്തെ ഓര്‍മ്മിക്കാന്‍ ഒരു താരത്തെ തിരഞ്ഞപ്പോള്‍ തെസ്നിയെ വ ിളിക്കാനാണ് ആദ്യം തോന്നിയത്. ചിരിച്ചുകൊണ്ടാവാം തുടക്കം.

 

പ്രതീക്ഷിച്ച പോലെ തന്നെ പ്രതികരണം. തിരക്കില്‍ നില്‍ക്കുന്പോള്‍ അയ്യോ ആദ്യമായിട്ട് സ്ക്കൂളില്‍ പോയപ്പോഴോ. തെസ്നി ചിരിയുടെ അകന്പടിയോടെ പറയാന്‍ തുടങ്ങി. "കോഴിക്കോട് പ്രൊവിഡന്‍സ് സ്ക്കൂളിലാണ് എന്നെ ഒന്നാം ക്ളാസില്‍ ചേര്‍ത്തത്. മമ്മിയോടൊപ്പമാണ് ആദ്യമായി സ്ക്കൂളിലെത്തിയത്. എനിക്ക് പുതിയ യൂണിഫോമിടാന്‍ കൊതിയായിരുന്നു. ടൈയൊക്കെ കെട്ടി ഷൂസൊക്കെയിട്ട് മിടുക്കിയായാണ് പോയത്. നോക്കിയപ്പോഴുണ്ട് പിള്ളാരൊക്കെ ഇരുന്ന് കരയുന്നു. എനിക്ക് ചിരിയായിര
ുന്നു. കരയുന്ന വരെ നോക്കി ചിരിച്ച് ഞാനിരുന്നു. പിന്നെ അന്നും സ്ക്കൂള്‍ തുറക്കുന്പോള്‍ മഴയാണല്ലോ? മഴക്കോട്ടൊക്കെയിട്ട് നടന്നാണ് സ്ക്കൂളില്‍ പോവുക. സ്ക്കൂളില്‍ ചെന്ന ശേഷം
നോക്കും ആരാണ് കൂടുതല്‍ നനഞ്ഞത്? ആരാണ് നനയാത്തത് എന്നൊക്കെ? അതൊക്കെയായിരുന്നു ആ കാലത്തെ രസം. എന്‍റെ ഓര്‍മ്മയില്‍ ഇത്രയൊക്കെയേ ഉളളൂ കേട്ടോ?" ചിരിയുടെ അകന്പടിയോടെ തെസ്നി പറഞ്ഞുനിര്‍ത്തുന്നു.

 

1988~ല്‍ ഡെയ്സിയിലൂടെ അഭിനയരംഗത്തെത്തിയ തെസ്നി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എല്ലാത്തിനും ഒരു തെസ്നി ടച്ച് ഉണ്ടായിരുന്നു. സ്വന്തമായ അഭിനയശൈലികൊണ്ട് ഇന്നും സിനിമയില്‍ സജീവമാണ് ഈ നടി. അച്ചായന്‍സ് ആണ് തെസ്നിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.വണ്‍സ് അപോണ്‍ എ ടൈം ദെയര്‍ വാസ് എ കളളന്‍, പ്രേതമുണ്ട് സൂക്ഷിക്കുക തുടങ്ങി നിരവധി ചിത്രങ്ങളാണ് തെസ്നിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.