Monday 25 October 2021




ആദ്യമായ് കുഞ്ഞിനെ സ്‌കൂളിലേയ്ക്ക് അയയ്ക്കുമ്പോള്‍.......

By sruthy sajeev .31 May, 2017

imran-azhar


ആദ്യ സ്‌കൂള്‍ ദിനം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടേത് കൂടിയാണ്. കാരണം വീട്ടിലെ ചിര പരിചിതമായ ചുറ്റുപാടുകളില്‍ നിന്നും കുട്ടികള്‍ തികച്ചും അപരിചിതമായ ചുറ്റുപാടുകളിേേലയ്ക്ക് എത്തിച്ചേരുകയാണ്. ആദ്യമായി സ്‌കൂളില്‍ പോകുവാന്‍ കുട്ടികളില്‍ പലരും മടി കാണിക്കും. അത് സ്വാഭാവീകമായി ഉണ്ടാകുന്നതാണ്.

. കള്ളം പറഞ്ഞും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കരുത്. അത് സ്‌കൂളിനെ കുറിച്ച് കുട്ടികളില്‍ നെഗറ്റീവ് ഫീലിംഗ് ഉണ്ടാക്കും.
തല്ലിയും വഴക്ക് പറഞ്ഞും കുഞ്ഞുങ്ങളെ സ്‌കൂളിലേയ്ക്ക് അയക്കാന്‍ പ്രാപ്തരാക്കുതയല്ല വേണ്ടത്.


. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ സ്‌കൂളിനെ പറ്റിയും മറ്റും ഇടയ്ക്കിടെ കുട്ടിയെ പറഞ്ഞ് ബോധ്യപെ്പടുത്താം.


. പഠനത്തിന്റെ കാര്യമല്‌ളാ, മറിച്ച് കളികളുടേയും കൂട്ടുകാരുടേയും കാര്യങ്ങളാണ് പറയേണ്ടത്. ഇത് സ്‌കൂളില്‍ പോകാനുള്ള താല്‍പര്യം കുട്ടിയില്‍
ഉണ്ടാക്കും.


. ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ ടിഫിന്‍ ബോക്സില്‍ കുട്ടിക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വയ്ക്കാം. ഇത് ഒരു പരിധി വരെ ഗുണം
ചെയ്യും.


. കുട്ടി സ്‌കൂളിലേക്കു പോകാന്‍ മടി കാണിച്ചാല്‍ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത്. ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ മടി വര്‍ദ്ധിപ്പിക്കുകയേ
ഉള്ളു.