Sunday 18 April 2021




സ്ഥാനാര്‍ഥി സഞ്ചരിക്കുന്ന സ്വര്‍ണക്കട; വൈറലായി ഹരി നാടാര്‍

By sisira.31 Mar, 2021

imran-azhar

 


തെങ്കാശി: സഞ്ചരിക്കുന്ന സ്വര്‍ണക്കടയായി തമിഴ്‌നാട്ടില്‍ ഒരു സ്ഥാനാര്‍ഥി. തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥി ഹരി നാടാരാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

 

മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചാരണത്തിനിറങ്ങുന്നത്.

 

സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമുണ്ട്.

 

സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുകയാണു ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം ഹരിക്കു നേരത്തെയുണ്ട്. മാത്രമല്ല, വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്.

 

ഹരിയുടെ സ്വര്‍ണഭ്രമവും രീതികളും കണ്ട് കക്ഷിയെ എഴുതിത്തള്ളാന്‍ വരട്ടെ. നാംഗുനേരി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു ഹരി!