Sunday 16 December 2018


ഇന്ന് ആന്താരാഷ്ട്ര വനിതാ ദിനം; അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍

By Anju N P.08 Mar, 2018

imran-azhar

 

ഇന്ന് ആന്താരാഷ്ട്ര വനിതാ ദിനം. 1857 മാര്‍ച്ച് 8നു ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി നേടിയെടുത്ത അവകാശ ദിനം. തുണി മില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി ഉയര്‍ത്തിയ സ്വരം അന്ന് ചരിത്രമായി.

 

സ്ത്രീകളുടെ അവകാശ ദിനം ഒരാണ്ട് കടക്കുന്നത് ലോകമെമ്പാടും ഇന്ന് ആഘോഷിക്കപ്പെടുകയാണ്. എന്നിട്ടും സ്ത്രീകള്‍ അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഇന്നും മുറവിളി കൂട്ടുകയാണ്. സമൂഹത്തില്‍, ഭവനത്തില്‍, ദൃശ്യ-മാധ്യമ രംഗത്തില്‍, സിനിമാ മേഘലയില്‍ നിന്ന് തുടങ്ങി കിടപ്പുമുറി വരെ അത് എത്തി നില്‍ക്കുന്നു. അത് കൊണ്ട് തന്നെയാണ് ഭാരതീയ സ്ത്രീ സങ്കല്‍പ്പങ്ങളെ അപ്പാടെ തിരുത്തിയെഴുതി പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന ഫെമിനിസ ചിന്താഗതിയോടെയാണ് ഇത് കൂടുതല്‍ ശക്തിയാര്‍ജിച്ചത്.

 

ഇന്ത്യയിലുള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്.സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ പല വിധ ചൂഷണങ്ങള്‍ക്കും ഇരകളാകുന്നതോ സ്ത്രീകള്‍ മുതല്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ വരെ.

 


ഇന്നും വര്‍ം തോറും വനിതാ ദിനം ആഘോഷിക്കപ്പെടുകയാണ്. പക്ഷെ ഇത് ഒരു ആഘോഷമല്ല, മറിച്ച് സ്ത്രീ പ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. ഒരു ദിവസത്തെ മാത്രം അജന്‍ഡയായി ഇത് അവസാനിക്കാന്‍ പാടില്ല. ഈ വനിതാ ദിനം വെറും ആഘോഷമായി മാറ്റാതെ ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ എന്തു നേടി എന്ന് വിലയിരുത്തേണ്ടതാണ് . ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സന്ദേശം 'സധൈര്യം മുന്നോട്ട്' എന്നതാണ്. ഈ ആഹ്വാനം പുരുഷന്മാര്‍ക്ക് കൂടിയുള്ളതാണ്. സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയോടെ നമുക്കീ ദിനത്തെ വരവേല്‍ക്കാം...