Sunday 12 July 2020




ജീവിതത്തോട് പോരാടിയ ഒരു അമ്മ

By uthara.12 May, 2019

imran-azhar

ഇന്ന് ലോക മാതൃ ദിനം . 'അമ്മ' എന്ന രണ്ടക്ഷരം കേൾക്കുമ്പോൾ എല്ലാവരിലും വിരിയുന്നത് ഒരേ രീതിയിലുള്ള വികാരമാണ് . കടിഞ്ഞൂൽ പ്രസവത്തിൽ അഞ്ചുമക്കൾക്ക് ജന്മം നൽകുകയും ഏതു പ്രതിസന്ധികൾക്കിടയിലും തളരാതെ ജീവിതം പൊരുതി നിൽക്കാനുള്ളതാണെന്ന് പഠിപ്പിക്കുകയും ചെയ്ത ആ അമ്മയ്ക്കൊപ്പം ജീവിതം വിജയിച്ചു കാണിക്കുകയാണ് ഇന്ന് ആ അഞ്ചു മക്കൾ .

 

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചരത്നം വീട്ടിൽ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ രമാദേവിയും ഉത്ര, ഉത്രജ, ഉത്രജൻ, ഉത്തര, ഉത്തമ എന്നീ അഞ്ചുമക്കളുമാണ് ഉള്ളത് . പെയിസ്മേക്കറിന്റെ സഹായത്താലാണ് അമ്മ രമാദേവിയുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് .

 

1995 നവംബർ 18 ന് ഉത്രം നക്ഷത്രത്തിൽ ഒറ്റ പ്രസവത്തിലൂടെ ജനിച്ച ഇവരുടെ കുടുംബത്തിന് നിനച്ചിരിക്കാത്ത ആഘാതമായിരുന്നു അച്ഛൻ പ്രേമകുമാറിന്റെ അകാലത്തിലുള്ള വേർപാട്  .എന്നാൽ എല്ലാ പ്രതിസന്ധികളിലും തളരാതെ സമൂഹത്തിന് മുന്നിൽ പൊരുതുകയും ധീരമായ ഇടപെടലിലൂടെ  തന്റെ അഞ്ച് മക്കളെയും  പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുകയും ചെയ്തു . ഉത്ര ഇപ്പോൾ ഫാഷൻ ഡിസൈനറാണ് ,ഉത്രജയും ഉത്തമയും എറണാകുളം അമൃത മെഡിക്കൽ കോളേജിൽ നിന്ന്‌ ബി.എസ്‌സി. അനസ്‌തേഷ്യ കോഴ്‌സ് പൂർത്തിയാക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . ഉത്രജൻ ബി.ബി.എ. കോഴ്‌സ് പൂർത്തിയാക്കി വിദേശത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് ,ഉത്തര ജേണലിസ്റ്റാണ്.