By sisira.13 Jan, 2021
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റിനിര്‍ത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് അമിത് ഷാ. നരേന്ദ്രമോദിയുടെ രഥവേഗങ്ങളുടെ സാരഥി. ഒന്നിനുപുറകേ ഒന്നായി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചുകയറുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരന്‍.
വിമര്‍ശനങ്ങളെ പോലും സാധ്യതകളും വിജയോപാധികളുമാക്കി മാറ്റുന്ന രാഷ്ട്രീയ കൗടില്യന്. അമിത് ഷായ്ക്ക് ശേഷം സംഘടനാതലത്തില്‍ ബിജെപിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് ഒരു ആശങ്ക ആദ്യഘട്ടത്തിലുണ്ടായിരുന്നു.
ആ സ്ഥാനത്തേയ്ക്കാണ് ജെ.പി നദ്ദ എന്ന നേതാവ് എത്തുന്നത്. അമിത്ഷായുടെയും നരേന്ദ്രമോദിയുടെയും വിശ്വസ്തനായ നദ്ദ തന്റെ കര്‍മ്മമേഖലയില്‍ വിജയിക്കുകയാണെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു.
കഴിഞ്ഞു. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലും രാജ്യത്ത് 58 നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയം അടിവരയിടുന്നത് ഇതാണ്. ജെ.പി നദ്ദയെ ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ആദ്യ പരീക്ഷ കൂടിയായിരുന്നു അത്.
18 വര്‍ഷത്തെ നിതീഷ് കുമാര്‍ ഭരണത്തിനെതിരായ വികാരം ബിഹാറില്‍ സ്വാഭാവികമായുണ്ടെന്ന വിലയിരുത്തലുമായി ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ കരുനീക്കങ്ങളാണ് ബിഹാറില്‍ എന്‍ഡിഎയെ കരയ്ക്കടുപ്പിച്ചത്.
കോവിഡ് ഉണ്ടാക്കിയ തിരിച്ചടി, കര്‍ഷക സമരങ്ങള്‍ എന്നിവ പ്രതിപക്ഷം വലിയ പ്രചരണവിഷയമാക്കിയിരുന്നു. യുപിയിലെ പീഡനങ്ങള്‍ ഉള്‍പ്പടെയുള്ളവയും ബിഹാറില്‍ ചര്‍ച്ചയായി.
നിതീഷ് കുമാറിനെതിരെ പാളയത്തില്‍ പട എന്ന നിലയില്‍ എല്‍ജെപി മുന്നണി വിട്ടു. നിതീഷ് കുമാറിനെ കാരാഗൃഹത്തിലടക്കാതെ വിശ്രമമില്ലെന്ന് ചിരാഗ് പാസ്വാന് പ്രഖ്യാപിച്ചു.
നിതീഷിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായി. തിരഞ്ഞെടുപ്പ് സര്‍വ്വേകളിലും പോളുകളിലും മഹാസഖ്യം വിജയം നേടുമെന്ന പ്രവചനങ്ങള്‍ പുറത്ത് വന്നു. ഇതിനിടയിലായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നേരിട്ട് ബിഹാറില്‍ പടനയിക്കാന്‍ രംഗത്തെത്തിയത്.
നിതിഷ് കുമാറിനെ വലിയ തോതില്‍ ഉയര്‍ത്തികാട്ടാതെ സ്വന്തം നിലയിലായിരുന്നു പിന്നീട് ബിജെപിയുടെ നീക്കങ്ങള്‍. ചിരാഗ് പാസ്വാനെ മനസ് കൊണ്ട് കൂടെ നിര്‍ത്തി. ബിജെപിയെ എതിര്‍ക്കില്ലെന്ന പരസ്യ നിലപാട് ചിരാഗ് സ്വീകരിച്ചതോടെ ഒരു വലിയ പ്രതിസന്ധി നീങ്ങി. മോദിയുടെ ഹനുമാനാണ് താനൊയിരുന്നു ചിരാഗ് പാസ്വാന്റെ പ്രസ്താവന.
ആര്‍ജെഡിയുടെ ജംഗിള്‍ രാജ് വേണോ മോദി വേണോ എന്നായിരുന്നു റാലികളില്‍ ബിജെപിയുടെ ചോദ്യം. നീതിഷിന് പകരം മോദിയെ ഉയര്‍ത്തിക്കാട്ടി പ്രചരണം കൊഴുപ്പിച്ചു. ജെ.പി നദ്ദ നേരിട്ട് നിരവധി റാലികള്‍ സംഘടിപ്പിച്ചു.
മോദിയെ അവസാന ഘട്ടത്തില്‍ റാലികളില്‍ പങ്കെടുപ്പിച്ച് വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. ദേശീയ അദ്ധ്യക്ഷന്‍ ഇത്തരത്തില്‍ നേരിട്ട് നടത്തിയ ഓപ്പറേഷനുകള്‍ പ്രതികൂല സാഹചര്യങ്ങളെ ബിജെപിയ്ക്ക് അനുകൂലമാക്കി മാറ്റാന്‍ വഴിയൊരുക്കി.
അസ്വാരസ്യങ്ങളില്ലാതെ എന്‍ഡിഎ പ്രചരണം മുന്നോട്ട് കൊണ്ടു പോകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാമക്ഷേത്രത്തിന് ശിലയിട്ട ശേഷം നട ആദ്യ തിരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. രാമക്ഷേത്ര വിഷയം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്റെ വിലയിരുത്തല്‍ കൂടിയായി തിരഞ്ഞെടുപ്പ്.
പൗരത്വ നിയമ ഭേദഗതി പോലുള്ള വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കപ്പെില്ല. ബിഹാറില്‍ മുസ്ലീം ന്യൂനപക്ഷത്തെ വരെ കൂടെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. ജെഡിയു, ആര്‍ജെഡി, എന്നീ പാര്‍ട്ടികള്‍ എല്ലാം കഴിഞ്ഞ തവണത്തേക്കാള്‍ പിന്നോട്ട് പോയപ്പോള്‍ ബിജെപിക്ക് മാത്രം നേട്ടമുണ്ടാക്കാനായതിന്റെ കാരണവും നദ്ദയാണ്.
ബിജെപി നേതൃത്വം ഏറെ വാശിയോടെ കാണുന്ന മറ്റൊരു തിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടക്കാനിരിക്കുന്നത്. ഇത്തവണ ഭരണം പിടിക്കുക തെന്നയാണ് ബിജെപിയുടെ ലക്ഷ്യം. പത്ത് വര്‍മായി അധികാരത്തില്‍ തുടരുന്ന തൃണമൂലിനെയും മമത ബാനര്‍ജിയെയും പുറന്തള്ളാനുള്ള തീവ്രശ്രമത്തിലാണ് ഇത്തവണ ബിജെപി. സംഘപരിവാറിന് ഒരു കാലത്തും മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടില്ലാത്ത ബംഗാളില്‍ ഇത്തവണ അധികാരത്തിലെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
മധ്യപ്രദേശിലും, ഗുജറാത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയമാണ് നേടിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ചു.
തെലങ്കാനയില്‍ ടിആര്‍എസിനെ ഞെട്ടിച്ചായിരുന്നു പ്രകടനം. ഗുജറാത്തില്‍ എട്ടില്‍ എട്ടും സ്വന്തമാക്കി. മണിപ്പൂരിലും ഷിബു സോറനെ അമ്പരപ്പിച്ചു. യുപിയില്‍ ഏഴില്‍ അഞ്ച് സീറ്റിലാണ് ബിജെപി മുന്നേറിയത്.
ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം ജെ.പി നദ്ദയ്ക്കും, ബിജെപിയ്ക്കും നല്കിയ ആത്മവിശ്വാസം ചെറുതല്ല. കേരളത്തിലും, തമിഴ്നാ'ിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇഇപ്പോഴത്തെ ഫലങ്ങള്‍ ബിജെപി ക്യാമ്പിന് വലിയ കരുത്ത് പകരുമെന്നത് തീര്‍ച്ചയാണ്.